
വില്വമംഗലത്തുസ്വാമിയാരുടെ ഭഗവത്ദർശനത്തിന്റെ ഓർമപുതുക്കി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ നടന്ന നാടകശാലസദ്യക്ക് ആയിരങ്ങളാണ് എത്തിയത്. ഒൻപതാം ഉത്സവദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നാടകശാലസദ്യ നടന്നത്. നാടകശാലയിൽ വരിവരിയായി നിരത്തിയ തൂശനിലകളിൽ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് വിഭവങ്ങൾ വിളമ്പിത്തുടങ്ങിയത്.
സദ്യപൂർത്തിയാക്കി വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിപ്പാട്ടുപാടി ചുവടുകൾ വച്ച് പുത്തൻകുളം കരയിലേയ്ക്കുനീങ്ങി. മടങ്ങിയെത്തിയ വഞ്ചിപ്പാട്ടുസംഘത്തിന് ദേവസ്വം അധികാരികൾ പഴക്കുലകൾ നൽകി. പോലീസധികാരികൾ പണക്കിഴി നൽകി വരവേറ്റു. ദൃശ്യങ്ങളിലൂടെ.... | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..