ലോകമേ തറവാട് പ്രദർശനത്തിന്റെ ഭാഗമായി ദേശീയ പാതക്ക് സമീപമുള്ള വില്യം ഗുഡേക്കർ കയർ കമ്പനിയുടെ ചുവരിൽ വരച്ച ഗ്രാഫിറ്റി
അതിപുരാതന ജനപഥങ്ങളും വാസ്തു ശിൽപ്പ മാതൃകകളും പ്രകൃതി സമ്പത്തും സാംസ്കാരിക മുദ്രകളും ഭൂതകാലത്തിന്റെ കനമുള്ള മടിശ്ശീലയും കൊണ്ട് സമ്പന്നമാണ് ആലപ്പുഴ. ഇന്ത്യയിലെ ഏറ്റവും നീളമുള്ള തടാകമായ വേമ്പനാട്ടു കായൽ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്, പുന്നമടക്കായലിലെ വള്ളം കളി, ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ച പുന്നപ്ര വയലാർ... ഓർക്കാനും അഭിമാനിക്കാനും ഏറ്റുപറയാനും ഒരുപാട് ഗാഥകൾ ഉള്ള ദേശം... പുരാതന കാലത്ത് ഗ്രാമങ്ങളിൽ നിന്ന് കനാലിലൂടെ തുറമുഖ നഗരത്തിലേക്ക് ഒഴുകി എത്തിയ വള്ളങ്ങൾക്ക് അഴിഞ്ഞ ചകിരിച്ചോറിന്റെ ഗന്ധമായിരുന്നു. മലകടന്നു വന്ന സുഗന്ധവ്യഞ്ജനങ്ങൾക്കും കയർ ഉൽപ്പന്നങ്ങൾക്കും ഒപ്പം പാണ്ടിക ശാലകളിൽ നിന്ന് കടൽ കടന്ന ദേശപ്പെരുമക്കും ഉണ്ട് നൂറ്റാണ്ടുകളുടെ പെരുക്കം. ഗ്രീസിൽ നിന്ന്, റോമിൽ നിന്ന്, യൂറോപ്പ് അറബ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തിയ കപ്പലുകളിൽ ചരക്കുകൾ മാത്രമല്ല മനുഷ്യരും സംസ്കാരങ്ങളും മതങ്ങളും കായൽ തീരത്തെ ഉപ്പ് കാറ്റിനൊടൊപ്പം ഈ മണ്ണിൽ അലിഞ്ഞു ചേർന്നു. കച്ചവട കേന്ദ്രമായിരുന്ന ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിളിച്ചത് ഇന്ത്യയുടെ വൈസ്രോയ് കർസൻ പ്രഭു. ആ വിശേഷണത്തിൽ നിന്നറിയാം ലോക വാണിജ്യ ഭൂപടത്തിൽ അന്ന് ഈ ദേശത്തിന്റെ പ്രഭാവം.
ലോകമേ തറവാട് പ്രദർശനത്തിന്റെ ഭാഗമായി ദേശീയ പാതക്ക് സമീപമുള്ള വില്യം ഗുഡേക്കർ കയർ കമ്പനിയുടെ ചുവരിൽ വരച്ച ഗ്രാഫിറ്റി
ലോകമേ തറവാട് പ്രദർശനത്തിന്റെ ഭാഗമായി ദേശീയ പാതക്ക് സമീപമുള്ള വില്യം ഗുഡേക്കർ കയർ കമ്പനിയുടെ ചുവരിൽ വരച്ച ഗ്രാഫിറ്റി
തുറമുഖ നഗരമായ ആലപ്പുഴയിലെ പുരാതനമായ ലൈറ്റ് ഹൗസ്. കനാൽ വാർഡ് ഡി സി എൻ ബി റോഡിൽ നിന്നുള്ള കാഴ്ച
തുറമുഖ നഗരമായ ആലപ്പുഴയിലെ പുരാതനമായ ലൈറ്റ് ഹൗസ്. കനാൽ വാർഡ് ഡി സി എൻ ബി റോഡിൽ നിന്നുള്ള കാഴ്ച
ഭൂതകാലത്തിന്റെ ഓർമ്മകൾ... സമ്പന്നമായിരുന്ന ഇന്നലെകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ പോലെ കടൽപ്പാലത്തിന്റെ അവശിഷ്ടങ്ങൾ
കടപ്പുറത്ത് കലാപ്രദർശനത്തിന്റെ ഗ്രാഫിറ്റിക്ക് മുന്നിൽ ആഘോഷപൂർവ്വം സന്ദർശകർ
കടപ്പുറത്ത് കലാപ്രദർശനത്തിന്റെ ഗ്രാഫിറ്റിക്ക് മുന്നിൽ ആഘോഷപൂർവ്വം സന്ദർശകർ
വാസ്തു ഭംഗിയും ചരിത്ര പ്രാധാന്യവും ഉള്ള ധാരാളം കെട്ടിടങ്ങൾ നഗരത്തിലുണ്ട്. പലതും പൊളിച്ചു നീക്കി കഴിഞ്ഞു. ഏത് നിമിഷവും വെറും കല്ലും മരവും ആകാൻ കാത്ത് ധാരാളം കെട്ടിടങ്ങൾ... പോലീസ് ടെലികമ്മ്യൂണിക്കേഷൻ സബ്ബ് ഓഫീസ് പ്രവർത്തിക്കുന്ന നഗരത്തിലെ ഒരു പുരാതന കെട്ടിടം

മാർക്കറ്റ് റോഡിലെ പുരാതനമായ ചക്കരക്കടവ് പള്ളി
നഗരത്തിലെ വാസ്തുഭംഗിയും ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടത്തിന്റെ ദുരവസ്ഥ
മണ്ണും മരവും ആയി മാറുന്ന ചരിത്രം
പഴമയുടെ പ്രൗഢി... പ്രദർശനത്തിന്റെ മ്യൂസിയം ആക്കി മാറ്റിയ ന്യൂ മോഡൽ കൊയർ സൊസൈറ്റി ഹാൾ.
മക്കിടുഷാ ജുമാ പള്ളി സ്ഥിതി ചെയ്യുന്ന ആലപ്പുഴയിലെ പുതിയ ബസാർ തെരുവ്.
റിക്രിയേഷൻ ഗ്രൗണ്ടിൽ രാവിലെ നടക്കുന്ന ഡ്രൈവിങ്ങ് ടെസ്റ്റ്
സമരചരിത്രങ്ങൾ ഉറങ്ങുന്ന ആലപ്പുഴയുടെ തെരുവ്. ഒരു പ്രഭാത ദൃശ്യം
കൊത്തുവാൾ ചാവടി പാലത്തിനു സമീപം ഉള്ള പുരാതനമായ സെന്റ് ജോർജ്ജ് പള്ളി
പഴമയും പാരമ്പര്യവും ഉള്ള വീടുകൾ
പഴമയും പാരമ്പര്യവും ഉള്ള വീടുകൾ
ആലപ്പുഴ കടപ്പുറത്ത് ഡച്ച് വാസ്തു ശൈലിയിലുള്ള ഒരു വീട് ഒരു ഹോട്ടൽ ആയി മാറ്റിയിരിക്കുന്നു
ആലപ്പുഴ പാസ്പോർട്ട് ഓഫീസിന് സമീപമുള്ള നിസ്കാര പള്ളി
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അടഞ്ഞു കിടക്കുന്ന ഹോട്ടലുകൾ.
ഉറങ്ങുന്ന കടപ്പുറം- കോവിഡ് പ്രോട്ടോകോൾ പാലിച്ച് സന്ദർശകരെ കർശനമായി നിരോധിച്ച ആലപ്പുഴയുടെ കടപ്പുറം.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലെ രാത്രി ജീവിതം.
ദയാളൻ എന്ന വിരമിച്ച കോടതി ജീവനക്കാരന്റെ ഒരു സുപ്രഭാതം. ആലപ്പുഴ കടപ്പുറം.
ആലപ്പുഴയുടെ വഴിയോരങ്ങളിലെ ചുവർ ചിത്രങ്ങൾ.
ആലപ്പുഴയുടെ വഴിയോരങ്ങളിലെ ചുവർ ചിത്രങ്ങൾ.
വലയിൽ നിന്ന് പാത്രത്തിലേക്ക്- ആലപ്പുഴക്ക് മാത്രം സ്വന്തമായ ഒരു കാഴ്ച. ലോകമേ തറവാട് ഗാലറി ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി കെട്ടിടത്തിനു മുന്നിൽ നിന്ന്.
ലോകമേ തറവാട് പ്രദർശനത്തിന്റെ ഭാഗമായി ദേശീയ പാതക്ക് സമീപമുള്ള വില്യം ഗുഡേക്കർ കയർ കമ്പനിയുടെ ചുവരിൽ വരച്ച ഗ്രാഫിറ്റി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..