പച്ചവിരിച്ച നെൽപ്പാടത്തിലൂടെ നടന്നുവരുന്ന നായിക. ഏതെങ്കിലും സിനിമയിലെ രംഗമാണെന്നു ധരിച്ചെങ്കിൽ തെറ്റി. കിനാവള്ളി എന്ന ചിത്രത്തിലെ നായികയായ സൗമ്യ മേനോന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. കേരളത്തിലെ ഏതെങ്കിലും നെൽപ്പാടത്തിലൂടെയല്ല മറിച്ച് ഷാർജയിലൊരുക്കിയ നാട്ടുപച്ചയിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എന്നതാണ് വ്യത്യസ്തമാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കർഷകശ്രീ അവാർഡ് നേടിയിട്ടുള്ള സുധീഷ് ഗുരുവായൂരിന്റെ ഷാർജയിലെ വില്ലയിൽ വച്ചാണ് ഈ ഷൂട്ട് അരങ്ങേറിയത്. ദുബായിൽ ഐടി ഉദ്യോഗസ്ഥനായ കണ്ണൂർ സ്വദേശി ശരത് ആണ് ഫോട്ടോഗ്രാഫർ.