നാടുനോക്കിമല.... കോടയിറങ്ങുന്നത് കാണാം കുളിര്‍കാറ്റേല്‍ക്കാം
ഇടുക്കി വാഗമണ്ണിനടുത്ത് എപ്പോഴും കോടയിറങ്ങുന്ന ഒരു താഴ്വരയുണ്ട്. നാടുനോക്കി. നാടുനോക്കിയിലെ കാഴ്ചകള്‍ കാണാന്‍ എത്തുമ്പോള്‍ താഴ്വര കോട മൂടി കിടക്കുകയായിരുന്നു. തിരശ്ശീല നീക്കാനെന്നവണ്ണം കാറ്റ് വീശി. പതിയെ മൂടുപടം നീങ്ങി. സൗന്ദര്യം അനാവൃതമായി. ക്യാമറ കണ്ണുകള്‍ അടഞ്ഞുതുറക്കുമ്പോഴേക്കും രംഗപടം മാറ്റാന്‍ കാറ്റു വീണ്ടുമെത്തി. മാറി മാറിയുന്ന കാഴ്ചകള്‍. പച്ചപ്പിന്റെ വന്‍കടല്‍, ഇടയില്‍ തുരുത്തുകള്‍ പോലെ ഗ്രാമങ്ങള്‍, പട്ടണങ്ങള്‍...നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ അങ്ങ് എറണാകുളം വരെ കാണാമത്രെ. നാടുനോക്കിയിലേയും സമീപത്തെ ആശ്രമത്തിലേയും കാഴ്ചകള്‍ ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ക്യാമറക്കണ്ണിലൂടെ....
December 19, 2019, 03:32 PM IST