കൊച്ചി കറുകപ്പിള്ളി വികാസ് നഗറിലെ 112-ാംനമ്പർ അങ്കണവാടിയിൽ സഹപാഠി വൈഭവ് പാലുകുടിക്കുന്നത് നോക്കുന്ന മിൻഹ ഫാത്തിമ. അങ്കണവാടിയിലെ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നത് തിങ്കളാഴ്ച സംസ്ഥാനത്തു തുടങ്ങി |ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
ആ ചിത്രമോര്മയില്ലേ.. പാല് ഗ്ലാസ് കാലിയാക്കിയ കൂട്ടുകാരനെ നോക്കിനില്ക്കുന്ന അംഗണവാടിയിലെ കൂട്ടുകാരി. 'തുള്ളിപോലും ബാക്കിയില്ലേ കുട്ടാ' എന്ന അടിക്കുറിപ്പോടെ മാതൃഭൂമി ദിനപത്രത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ വി.കെ പ്രശാന്ത് , ലിന്റോ ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കുവെച്ച ചിത്രം മാതൃഭൂമി എറണാകുളം ബ്യൂറോയിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ടി.കെ പ്രദീപ് കുമാറാണ് പകര്‍ത്തിയത്. ചിത്രം പകര്‍ത്തിയതിനെ കുറിച്ച് ഫോട്ടോഗ്രാഫര്‍ പറയുന്നു.
'അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് എറണാകുളം കറുകപ്പിള്ളി വികാസ് നഗറിലെ 112-ാംനമ്പര്‍ അങ്കണവാടിയിലെത്തിയത്. കുട്ടികള്‍ക്ക് പാല് വിതരണം ചെയ്യുകയായിരുന്നു അപ്പോള്‍. പാല് ഗ്ലാസ് കിട്ടിയപ്പോള്‍ ബാക്കിയെല്ലാവരും ഇത്തിരി മടിച്ചിരുന്നപ്പോള്‍ ടീച്ചര്‍ നല്കിയ ഒരു ഗ്ലാസ് പാല് ഒറ്റയടിക്ക് കുടിച്ചാണ് വൈഭവ് എന്ന കൊച്ചുമിടുക്കന് ചിണുങ്ങിക്കരഞ്ഞ കൂട്ടുകാരെ വിസ്മയിപ്പിച്ചത്.

.jpeg?$p=ef8e55e&f=1x1&w=284&q=0.8)

.jpeg?$p=2a28537&q=0.8&f=16x10&w=284)

പാല് ഗ്ലാസിലെ അവസാന തുള്ളിയും നാവുകൊണ്ടെടുക്കുന്ന വൈഭവിനെ അത്ഭുതത്തോടെ നോക്കിനില്ക്കുകയായിരുന്നു കൂട്ടുകാരി മിന്‍ഹ. പാല് ഗ്ലാസ് കാലിയാക്കല്‍ മാത്രമല്ല, അതിന് ശേഷം പാല് കുടിച്ച ശക്തികാണിക്കാന്‍ കൂട്ടുകാരുടെ മുന്നില്‍ ഏതാനും അഭ്യാസപ്രകടനവും ഉണ്ടായിരുന്നു. കാഴ്ചയിലെ കൗതുകം ഫോട്ടോഗ്രാഫര്‍ ഉടന്‍ തന്നെ ക്യാമറയിലേക്ക് പകര്‍ത്തിയെടുക്കുകയായിരുന്നു. ചിത്രം അടുത്തദിവസത്തെ പത്രത്തിന്റെ ആദ്യ പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.'
അതിഥിത്തൊഴിലാളികളുടെ മൂന്ന് കുട്ടികളടക്കം 20 പേരാണ് ഈ അങ്കണവാടിയിലുള്ളത്. ബംഗാള്‍ സ്വദേശി മുഷാറഫിന്റെയും നാജിന്റെയും മകള്‍ മെഹറും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഭാഷാപ്രശ്നവും ആള്‍ക്കൂട്ടവും കണ്ട് മെഹര്‍ ആദ്യം കരഞ്ഞെങ്കിലും പിന്നെ അമ്മയുടെ അരികുചേര്ന്നുനിന്ന് പാല്‍കുടിച്ചു. ടീച്ചര്‍ക്ക് പാല്ഗ്ലാസ് തിരിച്ച് കൊടുത്തപ്പോള്‍ മെഹറിന്റെ കരച്ചിലും മെല്ലെ ചിരിയായി മാറി.'
%20(10).jpg?$p=fe1c473&w=610&q=0.8)
അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ പാലും മുട്ടയും വിതരണം ചെയ്യുന്ന പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് പാല് വിതരണം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടി.കെ പ്രദീപ് കുമാര്‍ പറഞ്ഞു. സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപേര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. വാട്ട്സാപ്പ് സ്റ്റാറ്റസുകളായും കവര്‍ ചിത്രമായുമെല്ലാം നിറഞ്ഞ ചിത്രം മനസ്സിന് കുളിര്‍മ നല്കുന്ന ഒന്നാണെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..