ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍. ചിത്രം: PTI
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തിയപ്പോള്‍. ചിത്രം: PTI
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍. ചിത്രം: PTI
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. രാജ്യത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുക മാത്രമല്ല, ഹൈദരാബാദ് ക്യാംപസ് വികസിപ്പിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളാണ് പിച്ചൈ നടത്തിയത്. ചിത്രം: AP
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ഗൂഗിളിന്റെ പ്രോഡക്റ്റുകളെല്ലാം തദ്ദേശീയമായ രീതിയില്‍ ഇന്ത്യയില്‍ വരുമെന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പിച്ചൈ പറഞ്ഞു. ചിത്രം: AP
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. നാഷണല്‍ സ്കില്‍ ഡവലപ്പ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ആന്‍ഡ്രോയിഡ് മേഖലയില്‍ 20 ലക്ഷം യുവാക്കള്‍ക്ക് (ഡവലപ്പേഴ്സിന്) ഗൂഗിള്‍ പരിശീലനം നല്‍കുമെന്ന് ഗൂഗിള്‍ മേധാവി അറിയിച്ചു. ചിത്രം: AP
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍. 2016 അവസാനത്തോടെ രാജ്യത്തെ 100 റയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്ന് പിച്ചൈ അറിയിച്ചു. ചിത്രം: AP
ഡല്‍ഹിയില്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളുമായി സംവാദത്തിന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എത്തിയപ്പോള്‍. ചിത്രം: PTI
ഡല്‍ഹിയില്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളുമായി സംവാദത്തിന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എത്തിയപ്പോള്‍. ചിത്രം: AP
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയുമായുള്ള സംവാദത്തിന് മുമ്പ് ഗൂഗിള്‍ ലോഗോയ്ക്കരികില് പോസ് ചെയ്യുന്ന ഡല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികള്‍. ചിത്രം: PTI
ഡല്‍ഹിയില്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളുമായി സംവാദത്തിന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ വിദ്യാര്‍ഥികളെ കൈവീശി അഭിവാദ്യം ചെയ്യുന്നു. ചിത്രം: AP
ഡല്‍ഹിയില്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളുമായി സംവാദത്തിനെത്തിയ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, സംവാദത്തിന്റെ മോഡറേറ്ററായിരുന്ന പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്ഷാ ബോഗ്ലെയ്ക്കൊപ്പം വേദിയില്‍. ചിത്രം: AP
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ഡല്‍ഹിയില്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെ. ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് ഇന്ത്യന്‍ വിഭവത്തിന്റെ പേരാകും നല്‍കുകയെന്ന് സംവാദത്തിനിടെ പിച്ചൈ അറിയിച്ചു. ചിത്രം: PTI
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ഡല്‍ഹിയില്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെ സംസാരിക്കുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം അക്കാദമികജ്ഞാനത്തിന് സര്‍ഗാത്മകതയെക്കാള്‍ പ്രാധാന്യം നല്‍കുന്നുവെന്ന് പിച്ചൈ അഭിപ്രായപ്പെട്ടു. പക്ഷേ, വരുംകാലത്ത് സര്‍ഗാത്മകതയ്ക്കാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം: AP
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയുമായുള്ള സംവാദം ശ്രദ്ധിക്കുന്ന ഡല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികള്‍. ചിത്രം: PTI
കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. ചിത്രം: PTI
കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ കൂടിക്കാഴ്ച നടത്തിയപ്പോള്‍. ചിത്രം: PTI
കേന്ദ്രധനകാര്യമന്ത്രി അരുണ്ട ജെയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവരുന്ന ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ചിത്രം: PTI
'ടെക്നോളജി, ഇന്നവേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍' എന്ന വിഷയത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന വ്യവസായ പ്രമുഖരുടെ വട്ടമേശസമ്മേളനത്തില്‍ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ചിത്രം: PTI
ഇടയ്ക്ക് ഇന്ത്യാ ഗേറ്റില്‍ ഇത്തിരി നേരം ക്രിക്കറ്റ് കളിക്കാനും ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ സമയം കണ്ടെത്തി. ചിത്രം: PTI