രജനീകാന്ത് സിനിമയിലെ 'യന്തിരനെ' പോലെ നമ്മുടെ മുമ്പിലൂടെ നടക്കുകയും സംസാരിക്കുകയും തനിയെ ഫോട്ടോയെടുക്കുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ചെയ്യുന്ന റോബോട്ട് സ്മാര്‍ട്ട്ഫോണാണ് ഷാര്‍പ്പ് കമ്പനി അവതരിപ്പിച്ച 'റോബോഹോണ്‍'. ചിത്രം: Sharp
2/20
ബെല്ലടിക്കുമ്പോള്‍ ഫോണ്‍ തന്നെ നടന്ന് നമുക്കരികിലേക്ക് എത്തിയാലോ! ജാപ്പനീസ് ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ 'ഷാര്‍പ്പ്' ( Sharp ) ഇത്തരമൊരു ഫോണിനാണ് രൂപംനല്‍കിയിരിക്കുന്നത്. ചിത്രം: Sharp
3/20
സ്മാര്ട്ട്ഫോണുകള്കൊണ്ട് ഇനിയെന്തൊക്കെ ചെയ്യാന്‍ പറ്റും എന്നാണ് ടെക്ലോകം ഇപ്പോള്‍ അന്വേഷിക്കുന്നത്. അത്തരം അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ട് കാലും രണ്ട് കയ്യും തലയുമുള്ള 'റോബോഹോണ്‍' സ്മാര്‍ട്ട്ഫോണിന് ഷാര്‍പ്പ് രൂപംനല്കിയത്. ചിത്രം: Sharp
4/20
റോബോട്ടിന്റെയും ഫോണിന്റെയും ഗുണങ്ങള്‍ ചേര്‍ത്തിണക്കി നിര്‍മിച്ച ഉപകരണമാണ് റോബോഹോണ്‍. ചിത്രം: Sharp
5/20
'റോബോട്ട്', 'ഫോണ്‍' എന്നീ പേരുകള്‍ ചേര്‍ത്താണ് 'റോബോഹോണ്‍' എന്ന പേര് പുതിയ സ്മാര്‍ട്ട്ഫോണിന് നല്‍കിയിട്ടുള്ളത്. ചിത്രം: Sharp
6/20
അടുത്തയിടെ ജപ്പാനിലെ മകുഹരി മെസ്സില്‍ നടന്ന 'സീടെക് ഇലക്ട്രോണിക്സ് ഷോ' ( Ceatec electronics show ) യിലാണ് റോബോഹോണ്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചിത്രം: Sharp
7/20
സ്മാര്‍ട്ട്ഫോണിന്റെ ഗുണങ്ങള്‍ ചേര്‍ത്ത ഒരു ആന്‍ഡ്രോയ്ഡ് മിനിറോബോട്ടാണ് 'റോബോഹോണ്‍'. ഇന്റര്‍നെറ്റ്, ഈമെയില്‍, മെസ്സേജിങ്, ക്യാമറ, രണ്ടിഞ്ച് ഡിസ്പ്ലേ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. ചിത്രം: Sharp
8/20
റോബോഹോണിന് 20സെന്റീമീറ്റര്‍ വലിപ്പമേയുള്ളൂ. ഭാരം 390 ഗ്രാം. പോക്കറ്റില്‍ കൊണ്ടുനടക്കാം. ചിത്രം: Sharp
9/20
ഫേസ് റെക്കഗനീഷ്യന്‍ സംവിധാനമുള്ളതുകൊണ്ട് റോബോഹോണ്‍ ആളെ തിരിച്ചറിഞ്ഞ് സംസാരിക്കും. ശബ്ദത്തിലൂടെ ഫോണിനെ നിയന്ത്രിക്കാം. ചിത്രം: Sharp
10/20
കുറച്ചപ്പുറത്തുള്ള വസ്തുവിന്റെ ഫോട്ടോ എടുക്കാന്‍ പറഞ്ഞാല്‍ റോബോഹോണ്‍ നടന്നുപോയി ഫോട്ടോ എടുത്തുവന്ന് ആവശ്യമെങ്കില്‍ ചുമരിലോ, നിലത്തോ, സ്ക്രീനിലോ പ്രൊജക്ട് ചെയ്ത് കാണിച്ചുതരും. പ്രൊജക്ടര്‍ സംവിധാനം അതില്‍ തന്നെയുണ്ട്. ചിത്രം: Sharp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.