അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി പകര്‍ത്തിയ, ഇതുവരെ പുറത്തുവരാത്ത ഉന്നത റിസല്യൂഷനിലുള്ള 8400 ലേറെ ഫോട്ടോകളാണ് ഇപ്പോള്‍ ഓണ്ലൈനിലെത്തിയിരിക്കുന്നത്
2/11
ഉദിച്ചുയരുന്ന ഭൂമി, അപ്പോളോ യാത്രികര്‍ പകര്‍ത്തിയ ദൃശ്യം. ചിത്രം: NASA/JSC
3/11
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി 1967-1972 കാലയളവില്‍ അമേരിക്കന്‍ ബഹികാശ ഏജന്‍സി നാസ 15 അപ്പോളോ ദൗത്യങ്ങള്‍ നടത്തി. ആ ദൗത്യങ്ങളില്‍നിന്നുള്ള ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളാണ് പുതിയതായി പുറത്തുവിട്ടത്. ചിത്രം: NASA/JSC
4/11
അപ്പോളോ 11 ലെ യാത്രികരായിരുന്ന നീല്‍ ആംസ്ട്രോങും ബുസ് ആള്‍ഡ്രിനും ഉള്‍പ്പടെ 12 ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. ഭ്രമണപഥത്തിലെത്തിയിട്ടും ചന്ദ്രന്റെ പ്രതലത്തിലിറങ്ങാന് ഭാഗ്യം കിട്ടാതെ തിരികെ പോന്നവരുമുണ്ട്. ചിത്രം: NASA/JSC
5/11
ചന്ദ്രന്റെ പ്രതലം, അപ്പോളോ യാത്രികര്‍ പകര്‍ത്തിയത്. ചിത്രം: NASA/JSC
6/11
സ്പേസില്നിന്നുള്ള ഭൂമിയുടെ ദൃശ്യം, അപ്പോളോ യാത്രികര്‍ പകര്‍ത്തിയത്. ചിത്രം: NASA/JSC
7/11
ഉന്നത റിസല്യൂഷനിലുള്ള പുതിയ ചാന്ദ്രദൗത്യ ദൃശ്യങ്ങള്‍ Flickr ലാണ് നാസ അപ്ലോഡ് ചെയ്തത്. ചിത്രം: NASA/JSC
8/11
ചന്ദ്രനിലേക്ക് വിട്ട യാത്രികരുടെ പക്കല്‍ 'ഹാസ്സല്‍ബ്ലാഡ് ക്യാമറ'കളും ( Hasselblad cameras ) നാസ കൊടുത്തുവിട്ടിരുന്നു. ആ ക്യാമറകളുപയോഗിച്ച് അപ്പോളോ യാത്രികര്‍ പകര്‍ത്തിയ ആയിരക്കണക്കിന് ദൃശ്യങ്ങള്‍ ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. അവയുടെ ഒരു ഭാഗമാണിപ്പോള്‍ പുറത്തുവന്നത്. ചിത്രം: NASA/JSC
9/11
ആ ദൃശ്യങ്ങളുടെ ശേഖരമായ 'പ്രോജക്ട് അപ്പോളോ ആര്‍ക്കൈവി'ന്റെ ( Project Apollo Archive ) ചുമതലക്കാരന് കിപ് ടീഗ് ആണ്, ആയിരക്കണക്കിന് അപ്പോളോ ദൃശ്യങ്ങളെ ഹൈറിസല്യൂഷന് ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്. ചിത്രം: NASA/JSC
10/11
അപ്പോളോ ഹാസ്സല്‍ബ്ലാഡ് ക്യാമറ ഫിലിം മാഗസിനുകള്‍ വീണ്ടും സ്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനം 2004 മുതല്‍ നാസയുടെ ജോണ്സന് സ്പേസ് സെന്ററില്‍ ആരംഭിച്ചിരുന്നു. അങ്ങനെ സ്കാന്‍ചെയ്ത ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ മെച്ചപ്പെടുത്തിയതാണ് പുതിയ ചിത്രങ്ങള്‍. ചിത്രം: NASA/JSC
11/11
ഇതുവരെ കാണാത്ത നൂറുകണക്കിന് ചാന്ദ്രദൗശ്യങ്ങളും സ്പേസ് ചിത്രങ്ങളുമാണ് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇപ്പോഴെത്തിയത്. ചിത്രം: NASA/JSC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.