ലാസ് വെഗാസില്‍ എല്ലാവര്‍ഷവും ജനവരി ആദ്യം അരങ്ങേറുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ ( CES 2016 ) ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന പ്രദര്‍ശനമാണ്. ആയിരക്കണക്കിനാളുകള്‍ പ്രദര്‍ശനം നേരിട്ട് കാണാനെത്തുന്നു. ഗാഡ്ജറ്റുകളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഭാവിയാണ് അവിടെ അരങ്ങേറുക. ലോകത്തെ എല്ലാ പ്രമുഖ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ പുതിയ ഗാഡ്ജറ്റുകളും ടെക്നോളജികളും അവിടെ അവതരിപ്പിക്കുന്നു. ഇത്തവണ 20,000 ലേറെ ഗാഡ്ജറ്റുകളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. അതില്‍ ചിലത് പരിചയപ്പെടാം.
ലാസ് വെഗാസില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലെ (സിഇഎസ് 2016) 'മോഫ് ബൂത്തി'ല്‍ പ്രദര്‍ശിപ്പിച്ച 'മോഫ് ബാന്‍ഡ് മോഷന്‍ സെന്‍സര്‍ ബ്രേസ്ലറ്റ്' ( Moff Band motion sensor bracelet). ചിത്രം: എപി
സിഇഎസ് പ്രദര്‍ശനവേദിയിലെ തിരക്ക്. ആയിരക്കണക്കിന് ടെക് പ്രേമികളും ബിസിനസ് എക്സിക്യുട്ടീവുകളുമാണ് വര്‍ഷം തോറും മേള കാണാനെത്തുന്നത്. ചിത്രം: എപി
സിഇഎസ് പ്രദര്‍ശനത്തില്‍ സോണി അവതരിപ്പിച്ച വയര്‍ലെസ്സ് ഹെഡ്ഫോണുകള്. ക്യാമറകള്‍, സ്പീക്കറുകള്‍, റിക്കോഡ് പ്ലെയറുകള്‍, ഹെഡ്ഫോണുകള് തുടങ്ങി നിരവധി പുതിയ ഗാഡ്ജറ്റുകളുമായാണ് സോണി മേളയ്ക്ക് എത്തിയത്. ചിത്രം: എപി
സിഇഎസ് പ്രദര്‍ശനവേദിയില്‍ 'സെഗ്വേ' അവതരിപ്പിച്ച 'സെഗ്വേ റോബോട്ട്' ( Segway Robot ) അഥവാ 'സെഗ്വേ അഡ്വാന്‍സ്ഡ് പേഴ്സണല്‍ റോബോട്ട്' ( Segway Advanced Personal Robot ). ചിത്രം: എപി
സിഇഎസ് മേളയില്‍ 'സെഗ്വേ' അവതരിപ്പിച്ച 'സെഗ്വേ റോബോട്ട്' ( Segway Robot ) അഥവാ 'സെഗ്വേ അഡ്വാന്‍സ്ഡ് പേഴ്സണല്‍ റോബോട്ട്' ( Segway Advanced Personal Robot ). ഇരുട്ടില്‍ പോലും ചുറ്റുപാടുകള്‍ കാണാന്‍ ശേഷിയുള്ള റോബോട്ടാണിത്. ചിത്രം: എപി
ബാറ്ററി ഉപയോഗിക്കാവുന്ന ഈ ചെറുപ്രൊജക്ടര് സോണി കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. ഇത്തവണ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലും അത് ഇടംനേടി. ചിത്രം കടപ്പാട്: CNET
ഇയര്‍ഫോണ്‍ ആണ്, പക്ഷേ വയര്‍ലെസ്സ്...ഈ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഇയര്‍ബഡ്ഡുകള്‍ ഇലക്ട്രോണിക്സ് ഷോയില്‍ അവതരിപ്പിച്ചത് 'എറിന്' ( Earin ) കമ്പനിയാണ്.
വ്യായാമവേളയില്‍ ടെലിവിഷന്‍ കാണല്‍ ഇങ്ങനെയുമാകാം. വളവുള്ള 60 ഇഞ്ച് 4K OLED TV ഇന്ബില്റ്റായുള്ളതാണ് 'ഐഫിറ്റ്' ( iFit ) കമ്പനി സിഇഎസില്‍ അവതരിപ്പിച്ച 'നോര്‍ഡിക് ട്രാക്ക് എസ്കേപ്പ് ട്രെഡ്മില്' ( NordicTrack Escape Treadmill ). ചിത്രം കടപ്പാട്: CNET
വളവുള്ള 60 ഇഞ്ച് 4K OLED TV ഇന്ബില്റ്റായുള്ള 'ഐഫിറ്റ് നോര്‍ഡിക് ട്രാക്ക് എസ്കേപ്പ് ട്രെഡ്മില്' ( iFit NordicTrack Escape Treadmill ), കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ അവതരിപ്പിച്ചത്. ചിത്രം കടപ്പാട്: CNET
'സൂപ്പര്സ്യൂട്ട്' ( SuperSuit ) -കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ അവതരിപ്പിച്ച ശരീരത്തില്‍ കുപ്പായംപോലെ ധരിക്കാവുന്ന ഗെയിമിങ് പ്ലാറ്റ്ഫോം. ഐഐടി മുംബൈയിലെ മുന്വിദ്യാര്ഥി രാജാത്ത് ധാരിവാള്‍ സ്ഥാപിച്ച 'മാഡ്റാറ്റ് ഗെയിംസ്' ( MadRat Games ) കമ്പനിയാണ് ഇത് തയ്യാറക്കിയത്. കമ്പ്യൂട്ടര്‍ സ്ക്രീനിന് മുന്നിലുള്ള കുട്ടികളുടെ തപസ്സ് കുറയ്ക്കാനും, അവരെ ശരീരമനങ്ങുന്ന പ്രവര്‍ത്തികളിലേക്ക് തിരിച്ചുവിടാനും ഉദ്ദേശിച്ചാണ് സൂപ്പര്സ്യൂട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ ഇടംപിടിച്ച 'പോളറോയ്ഡ് ഐസോണ്‍' ( Polaroid iZone ) ക്യാമറകള്‍. ഹൈഡെഫിനിഷന്‍ വീഡിയോകളും 18എംപി ദൃശ്യങ്ങളും പകര്‍ത്താന്‍ ഈ ക്യാമറയ്ക്ക് ശേഷിയുണ്ട്. വ്യത്യസ്ത നിറങ്ങളില്‍ ക്യാമറ ലഭിക്കും. ചിത്രം: എപി
100 മെഗാപിക്സല്‍ ക്യാമറ, വില വെറും 34 ലക്ഷം രൂപ (48,990 ഡോളര്‍)! 'ഫേസ് വണ്‍' ( Phase One ) കമ്പനിയാണ് സിഇഎസില്‍ നൂറു മെഗാപിക്സല്‍ ക്യാമറയായ 'എക്സ്എഫ് 100എംപി' ( Phase One XF 100MP ) അവതരിപ്പിച്ചത്. നൂറു മെഗാപിക്സല്‍ ശേഷി മാത്രമല്ല, അഞ്ചുവര്‍ഷം വാറണ്ടിയുമുണ്ട് ക്യാമറയ്ക്ക്.
സിഇഎസിലെ 'സ്ഫെറോ' ബൂത്തില്‍ ഒരു 'സ്റ്റാര്‍ വാര്‍സ് ബിബി-8' മോഡലിനരികില് പോസ് ചെയ്യുന്ന കെവിന് ന്യുവെന്. ചിത്രം: എപി
സിഇഎസ് വേദിയില്‍ 'ആര്ദ്യുയിനോ' ( Arduino ) കമ്പനി അവതരിപ്പിച്ച വിവിധ ഐറ്റങ്ങള്‍ അണിഞ്ഞ് ടിനയ്യ ഹസ്റ്റ്. ചിത്രം: എപി
സിഇഎസ് വേദിയില്‍ 'ആര്ദ്യുയിനോ' ( Arduino ) കമ്പനി അവതരിപ്പിച്ച വിവിധ ഐറ്റങ്ങള്‍ അണിഞ്ഞ് ടിനയ്യ ഹസ്റ്റ്. ചിത്രം: എപി
ടെക്നോളജിയുടെ അടുത്ത മുന്നണി മനുഷ്യമസ്തിഷ്കമാണെന്ന സൂചനയും ഇത്തവണ സിഇഎസ് നല്കി. മസ്തിഷ്ക്ക സിഗ്നലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൃത്രിമകരമാണ് ചിത്രത്തില്‍. ചിത്രം: എപി
സ്പീക്കറും ലൈറ്റും ഒറ്റ ഉപകരണത്തില്‍. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ സോണി അവതരിപ്പിച്ചതാണ് ഈ ഉപകരണം. ചിത്രം: എപി
സ്പീക്കറും ലൈറ്റും ഒറ്റ ഉപകരണത്തില്‍. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ സോണി അവതരിപ്പിച്ചതാണ് ഈ ഉപകരണം. ചിത്രം: എപി
സിഇഎസില്‍ സോണി അവതരിപ്പിച്ച 'സോണി എ7ആര് 2' ( Sony a7R II ) ക്യാമറയുമായി ഫോട്ടോഗ്രാഫര്‍ മി രാ കോഹ്. ചിത്രം: എപി
സിഇഎസിലെ 'സ്കെച്ചേഴ്സ്' ( Skechers ) ബൂത്തില്‍ നിന്ന്. 'സ്കെച്ചേഴ്സ് ഗെയിം കിക്സ് 2' ( Skechers Game Kicks 2 ) ഷൂസുകളാണ് ചിത്രത്തില്‍. ചിത്രം: എപി
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ സാംസങ് അവതരിപ്പിച്ച 'സ്മാര്ട്ട്ബെല്റ്റാ'യ 'വെല്‍റ്റ്' ( WELT ). നിങ്ങളുടെ ശരീരപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും വയറ് വലുതാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുമൊക്കെ ഇതിന് കഴിയും. ചിത്രം: എപി
സിഇഎസില്‍ സാംസങ് ബൂത്തില്‍ പ്രദര്‍ശനത്തിനെത്തിയ 'സോള്‍ ബാഗ് ( Sol Bag ) സോളാര്‍ പവര്ചാര്ജറും ഹാന്‍ഡ്ബാഗും. ചിത്രം: എപി