ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടത്തോടെ പുതിയ ചരിത്രം രചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി നേടുന്ന ആറാം സ്വര്‍ണമാണിത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമെന്ന നേട്ടവും ഈ മുപ്പത്തഞ്ചുകാരി സ്വന്തമാക്കി. അഞ്ചു സ്വര്‍ണം നേടിയ അയലര്‍ലന്‍ഡിന്റെ കെയ്റ്റി ടെയ്ലറുടെ റെക്കോഡാണ് മേരി തിരുത്തിയത്.