59-ാമത് സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി. ആവേശപ്പോരാട്ടങ്ങള്ക്കൊരുങ്ങി കായിക കൗമാരം എത്തുമ്പോള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ തീപാറുമെന്നുറപ്പ്. കായികമേളയുടെ ആദ്യ ദിനത്തിലെ കാഴ്ചകള്‍..
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്കൂളിലെ എ. അനീഷിന് സ്വര്‍ണം (ചിത്രം: ജി. ശിവപ്രസാദ്)
സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.ടി. നീനയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വൈദേഹിയും നിഷയും (ചിത്രം: ജി. ശിവപ്രസാദ്)