അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സഞ്ജുവും ചാരുലതയും ഒന്നായി. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയത്തിന് ഒടുവില്‍ സ്വപ്നസാഫല്യം. അഞ്ചു വര്‍ഷം രഹസ്യമാക്കിവെച്ച പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു ആരാധകരുമായി പങ്കുവെച്ചത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇത്. അന്ന് ആ രഹസ്യം പരസ്യമാക്കി സഞ്ജു ഇങ്ങനെ കുറിച്ചു.
'2013 ഓഗസ്റ്റ് 22 11:11 pm ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം.'
ചിത്രത്തിന് കടപ്പാട്: മാരിറ്റസ് ഇവന്റ്സ് ആന്‍ഡ് വെഡ്ഡിങ് പ്ലാനേഴ്സ്