കളിക്കളത്തില്‍ ഒരിക്കലും വറ്റാത്ത കടലു പോലെയാകാനാണ് രാജേഷിനിഷ്ടം. വലയില്‍ കുരുങ്ങുന്ന മീനുകളെപ്പോലെ എതിരാളിയുടെ വല കുലുക്കുന്ന പന്തുകളോട് ഇഷ്ടം കൂടണം. മിനി ബ്രസീല്‍ എന്നറിയപ്പെടുന്ന തിരുവനന്തപുരം പൊഴിയൂരിലെ കടല്‍ത്തീരത്തെ മണലില്‍ കളി പഠിച്ചുവളര്‍ന്ന രാജേഷ് അറിയപ്പെടുന്നത് പോലും പൊഴിയൂരിന്റെ മെസ്സി എന്നാണ്. അച്ഛന് സൂസനായകം കടലില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ കരയില്‍ കളിക്കുന്ന തിരക്കിലാകും രാജേഷ്. ആ കളിയിപ്പോള്‍ കടല്‍തീരത്ത് നിന്ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലെത്തി നില്ക്കുന്നു. ഐ-ലീഗില്‍ ഈ സീസണില്‍ ഗോകുലത്തിനായി മികച്ച ഫോമില്‍ കളിക്കുന്ന രാജേഷിന്റെ ജീവിതത്തിലൂടെ.....ഫോട്ടോ: പ്രവീണ്‍ ദാസ്.