ഐ ലീഗ് ഫുട്ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേ ഗോകുലത്തിന്റെ ഗോളിലേക്കുള്ള അളന്നു മുറിച്ചൊരു പാസ് അര്ജുന് ജയരാജിന് ക്രിസ്റ്റ്യന്‍ സബ നീട്ടി നല്കിയപ്പോള് ആരാധകര്‍ വിളിച്ചു പറഞ്ഞു 'സബാഷ് സബ, സബാഷ്...' ഗോകുലം േജഴ്സിയിലെ അരങ്ങേറ്റത്തില്‍ത്തന്നെ ഇരുപതുകാരന് സബ ആരാധകരുടെ ഹൃദയം തൊട്ടു. ഗോളെന്നുറച്ച ഒരു ചിപ്പ് ഷോട്ട് ബാറില്‍ തട്ടി മടങ്ങിയില്ലെങ്കില്‍ അരങ്ങേറ്റം അവിസ്മരണീയമായേനെ... ഫോട്ടോ: ഷഹീര്‍ സി.എച്ച്