അഞ്ചു തവണ ലോകചാമ്പ്യന്, 18 തവണ ഓള് സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍, ഒളിമ്പിക്സില്‍ രണ്ട് തവണ സ്വര്‍ണമെഡല്‍.. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലെ ഇതിഹാസമായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം കോബി ബ്രയന്റ്. Image Credit: AP Exchange
സാള്‍ട്ട് ലേക്ക് സിറ്റിയില്‍ എന്‍ബിഎ മത്സരത്തിന് ശേഷം കാണികളെ കൈവീശി കാണിക്കുന്ന ബ്രയന്റ്.2016ലെ ചിത്രം
അന്തരിച്ച ബാസ്ക്കറ്റ് ബോള്‍ താരം കോബി ബ്രയാന്റിന് ആദരസൂചകമായി ഫീനിക്സ് സണ്‍സ്-മെംഫിസ് ഗ്രിസില്സ് മത്സര വേദി മൗനം ആചരിക്കുന്നു.
2006ല്‍ ലോസ് ആഞ്ചലിസില്‍ നടന്ന എന്‍ബിഎ ബാസ്ക്കറ്റ് ബോള്മത്സരത്തിനിടെ കോബി ബ്രയാന്റിന്റെ ടോപ്പ് ഷൂട്ട്
എന്‍ബിഎയ്ക്ക് വേണ്ടിയുള്ള അവസാന മത്സരത്തിനുശേഷം മകളായ ഗിയാന്നയ്ക്കൊപ്പം കോബി ബ്രയാന്റ്. 2016ലെ ചിത്രം.
2010ല്‍ ലോസ് ഏഞ്ചല്‍സില്‍ നടന്ന എന്‍ബിഎ ബാസ്ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തിന് ശേഷം എംവിപി ട്രോഫിയുമായി കോബി.
ലോസ് ആഞ്ചലിസില്‍ നടന്ന പരിപാടിക്കിടെ എന്‍ബിഎ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമായി ആരാധകരെ അഭിവാദ്യം ചെയ്യുന്ന കോബി ബ്രയാന്റ്. 2010ലെ ചിത്രം
ഭാര്യ വനേസ, മക്കളായ നാതാലിയ ജിയാന്ന എന്നിവര്‍ക്കൊപ്പം കോബി. 2016ല്‍ എന്‍ബിഎ-ഉറ്റ ജാസ് മത്സരത്തിന് ശേഷം പകര്‍ത്തിയ ചിത്രം.