മലക്കുട മഹോത്സവത്തിലെ കെട്ടുകാഴ്ചകള്‍

കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിലെ കെട്ടുകാഴ്ചകള്‍. ഫോട്ടോ: ഗിരീഷ് കുമാര്‍

IMG_3748.jpg

മഹാഭാരത ചരിത്രത്തിലെ കൗരവപക്ഷ പ്രധാനിയായ ദുര്യോധന മഹാരാജാവ് മുഖ്യ ആരാധനാ മൂര്‍ത്തിയായ ദക്ഷിണ ഭാരതത്തിലെ ഏകക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. കുറവ സമുദായത്തില്‍ പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളി നൂറ്റാണ്ടുകളായി ദ്രാവിഡ ആചാര പ്രകാരം പൂജാ കര്‍മ്മങ്ങള്‍ നടത്തികൊണ്ട് വരുന്നു.

 

IMG_3766.jpg
IMG_3772.jpg

ദുര്യോധനന്‍ ഇവിടുത്തെ ആരാധനാ മൂര്‍ത്തി ആയതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പാണ്ഡവരുടെ വനവാസ കാലത്ത് അവരെ അന്വേഷിച്ച് കൗരവര്‍ ദേശസഞ്ചാരത്തിനു ഇറങ്ങുകയും മലനടക്കുന്നുകളില്‍ എത്തുകയും ചെയ്തു.. യാത്ര ചെയ്ത് പരവശനായ ദുര്യോധനന്‍ മലനടക്കുന്നിന് വടക്ക് പടിഞ്ഞാറുള്ള കടുത്താംശ്ശേരി കൊട്ടാരത്തില്‍ എത്തുകയും ദാഹജലം ആവശ്യപെടുകയും ചെയ്തു.

 

IMG_3782.jpg
IMG_3797.jpg

ഒരു സ്ത്രീ കുടിക്കുവാന്‍ ഒരുകുടം ചെത്തുകള്ള് കൊടുത്തു. സന്തോഷത്തോടെ അത് പാനം ചെയ്ത ദുര്യോധനന്‍ ആ സ്ത്രീ തിരിഞ്ഞു നടന്നപ്പോള്‍ കഴുത്തിലെ കുറത്താലി കാണുകയും കുറവ സമുദായത്തില്‍ പെട്ട സ്ത്രീ ആണെന്ന് മനസിലാക്കുകയും ചെയ്തു. അങ്ങനെ ഈ പ്രദേശത്തെ ദൈവികത മനസിലാക്കിയ ദുര്യോധനന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി മലനട മലമുകളില്‍ ഇരുന്ന് ശിവനെ ധ്യാനിച്ചു.

 

IMG_3798.jpg

മഹാഭാരത യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ദുര്യോധനന്‍പ്രദേശവാസികളോട് അനുവാദം ചോദിച്ച് യുദ്ധത്തിനായി പുറപ്പെട്ടു. പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോടായി ഇപ്രകാരം പറഞ്ഞു :'മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തില്‍ വിജയ ശ്രീലാളിതനായി ഞാന്‍ തിരിച്ചു വരും. അന്ന് എന്നെ സ്വീകരിക്കുന്നതിന് വേണ്ടി മീനമാസം ഒന്നാം വെള്ളിയാഴ്ച മുതല്‍ സകലവിധ ഒരുക്കങ്ങളോടും കൂടി തയാറായി നില്‍ക്കണം.. അര്‍ദ്ധരാത്രി വരെ എന്നെ കാണുന്നില്ലെങ്കില്‍ യുദ്ധത്തില്‍ മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തണം'.

 

IMG_3801.jpg
IMG_3821.jpg
IMG_3826.jpg
IMG_3868.jpg

അതിന്റെ ഓര്‍മക്കായിട്ടാണ് മീനമാസം ഒന്നാം വെള്ളിയാഴ്ച പടകാരി രീതിയില്‍ കൊടിയേറി എട്ടു ദിവസത്തെ ആഘോഷങ്ങളോടെ മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും ആചാരവെടിയോടും കൂടി ദുര്യോധനനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ മലനട നിവാസികള്‍ നടത്തുന്നത്. 

 

IMG_3880.jpg
IMG_3886.jpg
IMG_3891.jpg
IMG_3892.jpg
IMG_3894.jpg

നൂറുകണക്കിന് നേര്‍ച്ച കെട്ട് കാളകളും ആറ് കരകള്‍ക്ക് വലിയ എടുപ്പ്കുതിരകളും ഇടയ് ക്കാട് കരയില്‍ നിന്നും വലിയ എടുപ്പുകാളയും ഭംഗി കൂട്ടുന്ന ഈ ഉത്സവം മലക്കുട മഹോത്സവം എന്നാണ് അറിയപ്പെടുന്നത്..

IMG_3944.jpg
IMG_3951.jpg