സെക്രട്ടേറിയറ്റ് പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപ്പിടിത്തം ആസൂത്രിതമാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധിച്ചു. ദൃശ്യങ്ങളിലൂടെ...
സെക്രട്ടേറിയറ്റിലെ തീപിടുത്തം ആസൂതിതമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തൃശ്ശൂർ നഗരത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ. ഫൊട്ടൊ: മനീഷ് ചേമഞ്ചേരി
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ. ഫൊട്ടൊ: മനീഷ് ചേമഞ്ചേരി
യു.ഡി.എഫ്. കരിദിനാചരണം തൃശ്ശൂർ ഡി.സി.സി.യിൽ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: മനീഷ് ചേമഞ്ചേരി
സെക്രട്ടേറിയറ്റിന് ഉള്ളിലുണ്ടായ തീപിടുത്തത്തിൽ പ്രതിക്ഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായപ്പോൾ പോലീസ് പ്രവർത്തകർക്ക് നേരെ വെള്ളം ചീറ്റുന്നു. ഫൊട്ടൊ: ജി. ബിനുലാൽ
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ നേരിടാൻ തയ്യാറായി നിൽക്കുന്ന പോലീസുകാർ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകൻ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നു. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നു. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നു. ഫൊട്ടൊ: എസ്. ശ്രീകേഷ്
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ചതിൽ പ്രതിഷേധിച്ച് കരിദിനമാചരിച്ച യുഡിഎഫ് ജില്ലാ കമ്മിറ്റി കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
യു.ഡി.എഫ് കരിദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സംസാരിക്കുന്നു. ഫൊട്ടൊ: റിദിൻ ദാമു
ഭരണകൂട ഭീകരതയ്ക്കെതിരെയും കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ നടത്തിയ കോഴിക്കോട് കലക്ടറേറ്റ് മാർച്ച് സംസ്ഥാന വൈസ് പസിഡന്റ് വി.വി. രാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: കൃഷ്ണകൃപ
സെക്രട്ടേറിയേറ്റിലെ ഫയൽ കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ചു എറണാകുളത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിൽ ഉണ്ടായ സംഘർഷം. ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ
പുതിയ പ്രതിരോധം...
സെക്രട്ടേറിയേറ്റിലെ ഫയൽ കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ നേരിടുവാനായി പി പി ഇ കിറ്റ് ധരിക്കുന്ന വനിതാ പോലീസുകാർ. ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ
സെക്രട്ടേറിയേറ്റിലെ ഫയൽ കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഡി സി സി യുടെ നേതൃത്വത്തിൽ നടന്ന കരിദിനാചരണത്തിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.ബാബു, ടി.ജെ.വിനോദ് എം എൽ എ എന്നിവർ. ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ
കണ്ണൂരിൽ ബി.ജെ.പി.‚ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ ഒരുങ്ങി നിൽക്കുന്ന പോലീസ്. ഫൊട്ടൊ: സി. സുനിൽകുമാർ
കരിദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് നടത്തുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഗ്രെനേഡ് പ്രയോഗിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ എസ്.ഡി.പി.ഐ. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർ സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത് പോലീസ് തടയുന്നു. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ നേരിട്ട് വെള്ളം ഒഴിഞ്ഞ ജലപീരങ്കിയിലേയ്ക്ക് ഫയർ ഫോഴ്സ് വാഹനത്തിൽ വെള്ളം കൊണ്ട് വന്ന് നിറച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
സെക്രട്ടറിയേറ്റിലെ ഫയൽ കത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നടത്തിയ കരിദിനാചരണം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെൽ കൊടിയുടെ കമ്പ് കൊണ്ട് അടിച്ചു കളയുന്ന പ്രവർത്തകൻ. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: എസ്. ശ്രീകേഷ്
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്. ഫൊട്ടൊ: എസ്. ശ്രീകേഷ്
സെക്രട്ടേറിയറ്റിലെ തീപിടുത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നു. ഫൊട്ടൊ: സി. ബിജു
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കളക്ടറേറ്റിലേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീ സ് തടഞ്ഞപ്പോൾ. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
ഞങ്ങൾ ഇങ്ങനെയും ഷൂട്ട് ചെയ്യും ....
പോലീസിന്റെ കണ്ണുവെട്ടിച്ച് കൊല്ലം കളക്ടറേറ്റിലേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയ പോലീസുകാർ വീഡിയോ കിട്ടിയോ എന്നു നോക്കുന്നു. കണ്ണീർവാതകം പ്രയോഗിക്കേണ്ട ഡ്യൂട്ടിയിലായിരുന്നു പോലീസുകാർ. സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ചാണ് ഇവർ കളക്ടറുടെ ചേമ്പറിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത്. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
നിലം തൊടീക്കാതെ ...
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കളക്ടറേറ്റിലേക്ക് ആർ വൈ എഫ് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റുന്നു. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കളക്ടറേറ്റിലേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റുന്നു. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കളക്ടറേറ്റിലേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റുന്നു. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ചിൽ നിന്ന്. ഫൊട്ടൊ: കൃഷ്ണകൃപ
സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ചിനു നേരെ പോലീസ് ലാത്തിചാർജ് ചെയ്തതിനെ തുടർന്ന് സംഘർഷാവസ്ഥയിൽ സംഭവസ്ഥലത്തെത്തിയ എം.കെ. രാഘവൻ എം പി. പ്രവർത്തകരെ അനുനയിപ്പിക്കുന്നു. ഫൊട്ടൊ: കൃഷ്ണകൃപ
സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ചിനു നേരെ പോലീസ് ലാത്തിചാർജ് ചെയ്യുന്നു. ഫൊട്ടൊ: കൃഷ്ണകൃപ
സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ചിലുണ്ടായ ലാത്തിചാർജിനിടെ പോലീസ് മർദ്ദനത്തിൽ വികലാംഗനായ പ്രവർത്തകൻ നിലത്തുവീണു കിടക്കുന്നു. ഫൊട്ടൊ: കൃഷ്ണകൃപ
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ ബിജെപി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്നു. ഫൊട്ടൊ: സി. ബിജു
കണ്ണൂരില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ഫയല്‍ കത്തിക്കുന്നു. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
സെക്രട്ടേറിയറ്റില്‍ ഫയല്‍ കത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കരിദിനം ആചരിച്ചു നടത്തിയ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: ജി.ബിനുലാല്‍.
കണ്ണൂരില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോള്‍. ഫൊട്ടൊ: സി. സുനില്‍കുമാര്‍.
സെക്രട്ടറിയറ്റിലെ തീപ്പിടിത്തത്തിലെ ദുരൂഹതയില്‍ പ്രതിഷേധിച്ച് പാലക്കാട് ഡി.വൈ.എസ്.പി. ഓഫീസിലേക്ക് ചൊവ്വാഴ്ച രാത്രി മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസുകാര്‍ ബലംപ്രയോഗിച്ച് മാറ്റുന്നു. ഫൊട്ടൊ: ഇ.എസ്. അഖില്‍
സെക്രട്ടറിയറ്റിലെ തീപ്പിടിത്തത്തിലെ ദുരൂഹതയില്‍ പ്രതിഷേധിച്ച് പാലക്കാട് ഡി.വൈ.എസ്.പി. ഓഫീസിലേക്ക് ചൊവ്വാഴ്ച രാത്രി മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസുകാര്‍ ബലംപ്രയോഗിച്ച് മാറ്റുന്നു. ഫൊട്ടൊ: ഇ.എസ്. അഖില്‍
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍നിന്ന്. ഫൊട്ടൊ: ജി. ശിവപ്രസാദ്.
സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തത്തിലും കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബി.ജെ.പി. പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം. ഫൊട്ടൊ: ഇ.എസ്. അഖില്‍
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നു. ഫൊട്ടൊ: രാമനാഥ് പൈ.
സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്.
കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും കോൺഗ്രസ്സ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു ഫോട്ടോ: അജിത് പനച്ചിക്കൽ
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ടും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സെക്രട്ടറിയേറ്റ് നടയിൽ നിന്ന് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു ഫോട്ടോ: അജിത് പനച്ചിക്കൽ