ഓഖി വന്നുപോയി, കരയില്‍ ദുരിതം ബാക്കിവെച്ച്

കൊടുങ്ങല്ലൂര്‍ എറിയാട് കടപ്പുറത്ത് ഒരുകിലോമീറ്ററോളമാണ് കടല്‍ കരയിലേക്ക് കയറിയത്.  വീട്ടിനകത്തും പുറത്തും വെള്ളം കയറി. എല്ലാവരും ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടി. വെള്ളമിറങ്ങി തിരിച്ചുവരുമ്പോള്‍ കാത്തിരിക്കുന്നത് അകത്തും പുറത്തും ചെളിയാണ്.  കടല്‍ ബാക്കിവെച്ച കറുത്ത കട്ടിപിടിച്ചുകിടക്കുന്ന കടല്‍ച്ചെളി.  കുടിവെള്ളപൈപ്പ് പൊട്ടിയതിനാല്‍ കുടിക്കാന്‍ വെള്ളമില്ല. വീട്ടില്‍ കയറാന്‍ പോലും കഴിയാത്ത അവസ്ഥ. കഴുകി വൃത്തിയാക്കാനും വെള്ളം വേണ്ടേ.. കൊച്ചുകുട്ടികളെയും കൊണ്ട് എന്തുചെയ്യുമെന്നറിയാത്തവര്‍. ഏക ആശ്വാസം അഗ്‌നിരക്ഷാസേന വീട്ടിനകത്തും പുറത്തും അത്യാവശ്യം വെള്ളമടിച്ച് ചെളിനീക്കാന്‍ സഹായിക്കുന്നതാണ്. അതുതന്നെ അവരുടെ പൈപ്പ് എത്തുംവരെ മാത്രം.  റോഡ് മണല്‍കയറി മൂടിക്കിടക്കുന്നു. ചിലര്‍ അഗ്‌നിരക്ഷാസേനയുടെ വണ്ടിയില്‍ നിന്നും പുറത്തുവരുന്ന വെള്ളം കുടങ്ങളില്‍ ശേഖരിക്കുന്നു, വീട് കഴുകാന്‍ കുറച്ചെങ്കിലും വെള്ളം കിട്ടുമല്ലോയെന്നുകരുതി.  

ചിത്രങ്ങള്‍: മനീഷ് ചേമഞ്ചേരി

 

5manish1.jpg
5manish2.jpg
5manish4.jpg
5manish6.jpg
5manish7.jpg
5manish8.jpg
5manish9.jpg
5manish10.jpg
5manish11.jpg
5manish12.jpg
5manish13.jpg
5manish14.jpg
5manish15.jpg
5manish100.jpg
5manish101.jpg
5manish102.jpg
5manish103.jpg
5manish104.jpg
5manish105.jpg
5manish106.jpg
5manish107.jpg