ഭിന്നശേഷി ദിനത്തിലെ കാഴ്ച...

ലോക ഭിന്നശേഷി ദിനത്തില്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും വികലാംഗ സഹായ സമിതിയും ചേര്‍ന്ന് നടത്തിയ പ്രതിഷേധ ധര്‍ണയും മത്സരങ്ങളും ശ്രദ്ധേയമായി. കേരളത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പങ്കുവെക്കുന്നു.

 

KTM

അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്ത് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബ്ലൈന്‍ഡ് വാക്കില്‍ കണ്ണു കെട്ടി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍. -ഫോട്ടോ: ജി. ശിവപ്രസാദ്‌.

 

alp

ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ അസ്തമയം കാണാനെത്തിയ ഭിന്നശേഷിക്കാർക്കൊപ്പം കളക്ടർ എസ്‌. സുഹാസും അസി. കളക്ടർ കൃഷ്ണ തേജയും. -ഫോട്ടോ: സി.ബിജു.

 

tcr

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ തൃശൂരില്‍ നടന്ന ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളത്തില്‍ നിന്ന്. -ഫോട്ടോ: ജെ.ഫിലിപ്പ്.

 

 

mlp

മനസാണ് എല്ലാം... മലപ്പുറത്ത് നടന്ന ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് 'മൈന്‍ഡ് റീഡിങ്ങ്' മാജിക് അവതരിപ്പിച്ചപ്പോള്‍. -ഫോട്ടോ: അജിത്‌ ശങ്കരൻ.

 

mlp

സ്‌നേഹ സെല്‍ഫി... മലപ്പുറത്ത് നടന്ന ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനത്തിനെത്തിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കാനെത്തിയവരോടൊപ്പം സെല്‍ഫിയെടുത്തപ്പോള്‍. -ഫോട്ടോ: അജിത്‌ ശങ്കരൻ.

 

pkd

ബാരിയർ ഫ്രീ കേരള ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പാലക്കാട് വാടികയിൽ നടന്ന ചടങ്ങിൽ ഊന്നുവടിയുമായെത്തിയ ആളെ ഉന്തുവണ്ടിയിലിരുത്തി ചുറ്റി കാണിക്കുന്നു. -ഫോട്ടോ: പി.പി. രതീഷ്‌.

 

pkd

പാലക്കാട്‌ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന കായികമത്സരത്തിൽ  നിന്ന്‌. -ഫോട്ടോ: പി.പി. രതീഷ്‌.

 

pkd

പാലക്കാട്‌ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന കായികമത്സരത്തിൽ  നിന്ന്‌. -ഫോട്ടോ: പി.പി. രതീഷ്‌.

 

pkd

പാലക്കാട്‌ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന കായികമത്സരത്തിൽ  നിന്ന്‌. -ഫോട്ടോ: പി.പി. രതീഷ്‌.

 

tvm

ലോക ഭിന്നശേഷി ദിനാചരണം ഉദ്‌ഘാടനം ചെയ്ത ശേഷം വി ജെ ടി ഹാളിൽ നിന്നും തിരിച്ചു പോകുന്ന മുഖ്യമന്ത്രിയുടെ കാർ നിർത്തി തൻ്റെ പെയിന്റിങ് സമ്മാനിക്കുന്ന ചിത്രകാരി.  -ഫോട്ടോ: എ.കെ. ബിജുരാജ്‌.

 

clt

കേരള വികലാംഗ സഹായസമിതി കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധം. -ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍.

 

 

wd

ലോക ഭിന്നശേഷി ദിനത്തിൽ കൽപ്പറ്റയിൽ നടന്ന ബ്ലൈൻഡ് വാക്കിൽ നിന്ന്. -ഫോട്ടോ: ജയേഷ്‌ പി.

 

wd

ലോക ഭിന്നശേഷി ദിനത്തിൽ കൽപ്പറ്റയിൽ നടന്ന ബ്ലൈൻഡ് വാക്കിൽ നിന്ന്. -ഫോട്ടോ: ജയേഷ്‌ പി.

 

tvm

കേരളത്തിന്റെ ഭിന്നശേഷിയുള്ള കായികതാരങ്ങൾ തിരുവനന്തപുരത്ത്‌ സ്പോർട്സ് കൗൺസിലിന്‌ മുന്നിൽ നടത്തിയ ധർണ്ണ. -ഫോട്ടോ: ജി. ബിനുലാൽ.

 

clt

കാഴ്‌ചയില്ലാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുമ്പിൽ നടന്ന സൂചനാ ധർണ്ണ. -ഫോട്ടോ: കെ.കെ.സന്തോഷ്‌.

 

alp

സമഗ്രശിക്ഷ കേരള ബി ആർ സി ആലപ്പുഴയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ സബ് കലക്ടർ കൃഷ്ണ തേജ എസ്ഡി കോളജ് എം കോം വിദ്യാർത്ഥി എം അജേഷിന്നെ വേദിയിലിരാക്കാൻ സഹായിക്കുന്നു. -ഫോട്ടോ: സി. ബിജു.

 

alp

ഡിഫറൻലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ആലപ്പുഴ കളക്ട്രറ്റിന് മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ്  എം. ലിജു ഉദ്‌ഘാടനം ചെയ്യുന്നു. -ഫോട്ടോ: സി. ബിജു.

 

pkd

ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമരവും പ്രതിഷേധ ധർണയും. -ഫോട്ടോ: ഇ.എസ്‌. അഖിൽ.

 

knr

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ വിവിധ സംഘടനകൾ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തിയപ്പോൾ. -ഫോട്ടോ: സി. സുനിൽകുമാർ.

 

knr

കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും അഖില കേരള വികലാംഗ ഫെഡറേഷനും ചേര്‍ന്ന് ലോക ഭിന്നശേഷി ദിനത്തില്‍ കണ്ണൂരില്‍ നടത്തിയ അവകാശ സംരക്ഷണ റാലി. -ഫോട്ടോ: സി. സുനില്‍കുമാര്‍.

 

 

knr

ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി ലീഗൽ സർവ്വീസ് കമ്മറ്റി കണ്ണൂർ കോടതിയിൽ ആശ്രയ, ശാന്തി ദീപം സ്കൂൾ കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങടെ പ്രദർശനം നടത്തിയത് കുടുംബകോടതി ജഡ്ജി എൻ.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തപ്പോൾ. -​ഫോട്ടോ​: സി. സുനിൽകുമാർ.