ജീവിതത്തിൽ കൂട്ടുത്തരവാദിത്തവും ചുമതലാബോധവും വ്യക്തികൾ തമ്മിൽ എത്രമാത്രം വേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ പാതിരാ കൊക്കുകൾ. കൂടൊരുക്കുന്നത് മുതൽ അടയിരിക്കുന്നതും കുട്ടികൾക്ക് ഭക്ഷണം തേടുന്നതുമെല്ലാം അവർ പങ്കിട്ടെടുക്കുന്നു. പറക്കമുറ്റം വരെയുള്ള കാലത്ത് അവർ പരസ്പരം താങ്ങാവുന്നു‚ കുട്ടികൾക്കും പങ്കാളിക്കും. ആഗസ്റ്റ് 20 മുതൽ ഒക്ടോബർ പത്ത് വരെ 52 ദിവസങ്ങൾക്കിടയിൽ പലപ്പോഴായി തൃശൂരില്‍ നിന്നും മാതൃഭൂമി ഫോട്ടോഗ്രാഫർ ജെ. ഫിലിപ്പ് പകർത്തിയ ചിത്രങ്ങൾ
ചുള്ളിക്കമ്പുകൾ കോർത്തും ചേർത്തും വളരെ സൂക്ഷ്മതയോടെയാണ് കൂടൊരുക്കൽ. ചുള്ളിക്കമ്പുകൾ ചുണ്ടിൽ കൊരുത്ത് വെയ്ക്കൽ ഒരാളുടെ ജോലിയാണ് അടുക്കി കൂടൊരുക്കുന്നത് മറ്റാളും.
ഇണ പക്ഷി തീറ്റയുമായി എത്തിയാൽ കൂടിനുള്ളിൽ ആകെ ഒരു ഞെരുക്കമാണ്, കുട്ടികളെ തട്ടാതെ നിന്നു തിരിയാനുള്ള പങ്കപ്പാടും