കാത്തിരിക്കുന്നത്‌ വരൾച്ചയോ...

പ്രളയത്തിന് ശേഷം  നാട്  ചുട്ടു പൊള്ളുകയാണ്. ദുരിതങ്ങൾ മാത്രം അവശേഷിപ്പിച്ച് വെള്ളം ഇറങ്ങിപ്പോയപ്പോൾ കുടിവെള്ള ക്ഷാമം പോലും നേരിടുകയാണ് ഇപ്പോൾ. കലി തുള്ളി കര കവിഞ്ഞൊഴുകിയ പുഴകളും, തോടുകളും വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. പ്രളയം അവശേഷിപ്പിച്ച് പോയ നെൽചെടികളിൽ ചിലത് കതിരിട്ടും, ഇലകരിഞ്ഞും നിൽക്കുകയാണ്  പാടങ്ങളിൽ. മഹാപ്രളയത്തിന്റെ ഒരു മാസം പിന്നിടു​മ്പോൾ പാലക്കാട് നിന്നുള്ള ദൃശ്യങ്ങൾ.

ചിത്രങ്ങൾ: പി.പി.രതീഷ്‌

മെലിഞ്ഞുണങ്ങിയ ഭാരതപ്പുഴയിൽ മണൽപ്പുറ്റ് തെളിഞ്ഞപ്പോൾ . പ്രളയത്തിൽ ഒരു ഭാഗം തകർന്ന പഴയ കൊച്ചിൻ പാലവും കാണാം. 

 

പ്രളയത്തിൽ കുത്തിയൊലിച്ച്  പോയ നെൽപ്പാടവും ,പച്ചപ്പ് ബാക്കി വച്ച നെൽചെടികളും .കൊട്ടേക്കാടിന് അടുത്ത് നിന്നുള്ള ദൃശ്യം

 

പ്രളയവഴിയിൽ .... നാട് ഇതുവരെ കാണാത്ത പ്രളയത്തിൽ  കാർഷീക മേഖലയിൽ വൻ നഷ്ടമാണ് ഉണ്ടായത്. അന്ന് മുങ്ങിപ്പോയ വയലുകളെല്ലാം വറ്റിവരണ്ടു കഴിഞ്ഞു. അവശേഷിച്ചത് വെള്ളമില്ലാതെ നശിക്കുമെന്ന പേടിയിലാണ് കർഷകർ.പാലക്കാട് വേനോലിക്ക് സമീപത്ത് നിന്നുള്ള കാഴ്ച

 

വറ്റി വരണ്ടു കിടക്കുന്ന വയൽ  വേനോലി ഭാഗത്ത് നിന്നുള്ള ദൃശ്യം  

 

 

വറ്റിവരണ്ട നെൽപാടത്തേക്ക്  കുഴൽക്കിണറിൽ  നിന്ന് വെള്ളം അടിച്ച് നനക്കുന്നു

 

 

കനത്ത വെയിലിൽ സൈക്കിൾ യാത്രികരുടെ നിഴൽ റോഡിൽ പതിഞ്ഞപ്പോൾ

 

 

നീരൊഴുക്ക് നിലച്ച മുക്കൈപ്പുഴയിൽ മീൻ പിടിക്കുന്ന കുട്ടി. അസ്തമയ കാഴ്ച

വീടുകളിൽ നിന്ന് ഒഴുകി പോയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും അവശേഷിപ്പിച്ച് വറ്റിപ്പോയ ശംഖുവാര തോട്

കര കവിഞ്ഞൊഴുകിയ കൽപ്പാത്തിപ്പുഴ മെലിഞ്ഞ് ഉണങ്ങിയപ്പോൾ

വിലങ്ങുതടി... പ്രളയത്തിൽ ഭാരതപ്പുഴയിലൂടെ ഒഴുകി വന്ന മരം കുടിവെള്ള കിണറിനു മുകളിൽ കുടുങ്ങിയപ്പോൾ .വെള്ളിയാങ്കല്ല് തടയണക്ക് സമീപത്ത് നിന്നുള്ള ദൃശ്യം