മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന പ്രതിഷേധപ്രകടനം | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കോഴിക്കോട് കലക്ട്രറേറ്റ് പടിക്കില് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ കുറ്റപത്രസമര്പ്പണ പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: കൃഷ്ണകൃപ \ മാതൃഭൂമി
മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് ടി.റെനീഷിന്റെ നേതൃത്വത്തില്‍ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫൊട്ടൊ: കൃഷ്ണകൃപ \ മാതൃഭൂമി
കണ്ണൂർ സ്റ്റേഡിയം കോർണറിൽ പുതുതായി നിർമിച്ച ഓട്ടോ പാത്ത് ഓട്ടോതൊഴിലാളികൾക്ക് ഒരു ഉപയോഗവുമില്ലാത്തതാണ് എന്നാരോപിച്ച് ഓട്ടോ ലേബർ യൂണിയൻ സി.ഐ.ടി.യു തൊഴിലാളികൾ ഇതിന്റെ ഉദ്ഘാടന സമയത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ സ്റ്റേഡിയം കോർണറിൽ പുതുതായി നിർമിച്ച നടപ്പാതയും ഓട്ടോ പാത്തും മേയർ സി.സീനത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കനത്ത മഴയെ തുടർന്ന് എറണാകുളം ആസാദ് റോഡിലെ വെള്ളക്കെട്ട് | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കനത്ത മഴയെ തുടർന്ന് എറണാകുളം കളത്തിപ്പറമ്പ് റോഡിൽ വെള്ളം കയറിയനിലയിൽ | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കനത്ത മഴയെ തുടർന്ന് എറണാകുളം പി ആൻഡ് ടി കോളനിയിൽ വെള്ളം കയറിയ നിലയിൽ | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കൊറോണ വൈറസ് പരിശോധനയ്ക്കായി ആരോഗ്യ പ്രവർത്തകർ ഒരു സ്ത്രീയിൽ നിന്ന് സ്രവ സാമ്പിൾ ശേഖരിക്കുന്നു. ന്യൂഡൽഹിയിലെ സരോജിനി നഗർ ഡിസ്പെൻസറിയിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹിയിൽ ലോട്ടസ് ക്ഷേത്രത്തിന് സമീപത്തുകൂടെ സർവീസ് നടത്തുന്ന വയലറ്റ് ലെയ്ൻ മെട്രോ ട്രെയിൻ | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മാതൃഭൂമി ഗൃഹലക്ഷ്മി വേദി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോർപറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു പ്രസിഡന്റ് ബിന്ദു ബാലചന്ദ്രന് പച്ചക്കറി തൈകൾ നൽകി നിർവഹിക്കുന്നു | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
സിവിൽ സപ്ലൈസ് വകുപ്പുവഴി നൽകുന്ന മത്സ്യബന്ധനത്തിനുളള നീല മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുക, ശാസ്ത്രീയമായി കടൽഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
യു.എ.പി.എ. കേസില്‍ ജാമ്യം ലഭിച്ച അലനും താഹയും തൃശൂരില്‍ ജയിലിന് പുറത്തെത്തിയപ്പോള്‍ | ഫൊട്ടൊ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ന്യൂഡൽഹിയിൽ സംസ്ഥാനങ്ങളുടെ റാങ്കിംഗ് 2019 പ്രഖ്യാപന വേളയിൽ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കേന്ദ്ര റെയിൽവേ, വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവർ ഡൽഹിയിൽ സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് -2019 ന്റെ റിപ്പോർട്ട് പുറത്തിറക്കുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇരുവഞ്ഞിപ്പുഴയുടെ കുറുകെയുള്ള തൂക്കുപാലം
പി.എസ്. സി. ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിലും കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംവത്തിലും സർക്കാരിന് ജനകീയ കുറ്റപത്രം നൽകി കോട്ടയം കളക്ടറേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: ഇ.വി. രാഗേഷ് \ മാതൃഭൂമി
പാലത്തായി കേസ് സർക്കാർ പ്രതിക്ക് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് വിമൻസ് ജസ്റ്റീസ് മൂവ്മെന്റ് കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ നടത്തുന്നു | ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ തുരങ്കം വെക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ്ണ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
ആചാര്യ വിനോഭാ ഭാവെയുടെ 125-ാം ജന്മദിനാചരണ ചടങ്ങ് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
ശ്രീകൃഷ്ണ ജയന്തിദിനത്തിൽ വീടുകൾ അമ്പാടിയായി. കോവിഡിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതായി. ആഘോഷങ്ങളില്ലെങ്കിലും കുട്ടികൾ ശ്രീകൃഷ്ണ വേഷം അണിഞ്ഞു. പമ്പാതീരത്തെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രസത്രക്കടവിൽ ശ്രീകൃഷ്ണ വേഷത്തിൽ കളിക്കുന്ന കുട്ടികൾ | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി