ആലുവയിൽ നിന്നും പേട്ടയിലേക്കുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്ര അവസാന സ്റ്റേഷനായ പേട്ടയിൽ അവസാനിച്ചപ്പോൾ ബോഗി അണുവിമുക്തമാക്കുന്നു | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
യാത്ര തുടരും... ആലുവയിൽ നിന്നും പേട്ടയിലേക്കുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്ര അവസാന സ്റ്റേഷനായ പേട്ടയിൽ അവസാനിച്ചപ്പോൾ | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വൈറ്റില മേൽപ്പാലത്തിന്റെ മെട്രോയിൽ നിന്നുള്ള ദൃശ്യം. ലോക്ക്ഡൗണിനെ തുടർന്ന് കൊച്ചി മെട്രോ ഓട്ടം നിലച്ചതിനു ശേഷമാണ് മേൽപ്പാലത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത് | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ആലുവയിൽ നിന്നും പേട്ടയിലേക്കുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്രയിൽ സാമൂഹിക അകലം പാലിച്ചു യാത്ര ചെയ്യുന്നവർ | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
സുരക്ഷയുടെ ടിക്കറ്റ് ... ആലുവയിൽ നിന്നും പേട്ടയിലേക്കുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്രയിൽ ടിക്കറ്റിനായുള്ള പൈസ ക്യാഷ് ബോക്സിൽ നിക്ഷേപിക്കുന്ന യാത്രക്കാരി. ആരോഗ്യ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി യാത്രക്കാർ
ടിക്കറ്റ് എടുക്കുവാനായി പൈസ ക്യാഷ് ബോക്സിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. അണു വിമുക്തമാക്കിയ ബാക്കി തുകയും ടിക്കറ്റും കൗണ്ടറിലൂടെ നൽകും | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കോഴിക്കോട് കോതി അഴിമുഖത്തെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രവർത്തകർ മുന്നറിയിപ്പില്ലാതെ സിവിൽ സ്റ്റേഷനിൽ കളക്ടറെ കാണാൻ എത്തിയപ്പോൾ സി.ഐ. എൻ. ബിശ്വാസ് തടയുന്നു. പ്രകടനം നടത്താൻ അനുമതി നേടാത്തതാണ് കാരണം | ഫൊട്ടൊ: കൃഷ്ണകൃപ \ മാതൃഭൂമി
പത്തനംതിട്ട പുത്തൻപീടികയ്ക്ക് സമീപം ടിപ്പർ ലോറിക്കടിയിൽ പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം എടുത്തു മാറ്റുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ആറന്മുള മണ്ഡലം പ്രവർത്തകർ പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
കോവിഡ് രോഗികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തു പ്രതിഷേധ ജ്വാല തെളിയിച്ചപ്പോൾ| ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
എസ്.എഫ്.ഐ. കണ്ണൂർ ഏരിയ കമ്മിറ്റി നടത്തിയ വിദ്യാർത്ഥി രോഷം ധർണ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ വെച്ച് ഡ്രൈവർ പീഢിപ്പിച്ചതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് നിവേദിതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: കൃഷ്ണകൃപ \ മാതൃഭൂമി
തിരയില്ലാ തീരം ചേർന്ന് ......... ശക്തമായ കടലേറ്റത്തെ തുടർന്ന് കടലിൽ പോവാനാവാതെ വന്നതോടെ കൊല്ലം തങ്കശ്ശേരി ഹാർബറിനോട് ചേർന്ന് കരയിൽ സുരക്ഷിതമായി കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾ | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കരയെ തൊട്ട് തിര..... ശക്തമായ കടലേറ്റത്തെ തുടർന്ന് കൊല്ലം തങ്കശ്ശേരി, തിരുമുല്ലവാരം ഭാഗത്ത് കരയിലേക്ക് കയറിയെത്തുന്ന തിരമാലകൾ | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തലയിൽ ചൂടാം ഇല......... തിങ്കളാഴ്ച ഉച്ചക്ക് പെയ്ത മഴയിൽ നിന്നും രക്ഷനേടാൻ കയ്യിലിരുന്ന വാഴയില തലയിൽ ചൂടി പോകുന്ന യുവാവ്. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിങ്കളാഴ്ച ഉച്ചക്ക് പെയ്ത മഴയിൽ വെള്ളം നിറഞ്ഞ കൊല്ലം ചിന്നക്കട മേൽപ്പാലത്തിന് താഴെ കൂടി വെള്ളം തെറിപ്പിച്ച് നീങ്ങുന്ന ഓട്ടോറിക്ഷ | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
അന്തരിച്ച ചലച്ചിത്ര താരം ജയന്റെ സ്മരണക്കായി കൊല്ലം ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ജയൻ സ്മാരക ഹാൾ | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോവിഡ് -19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ന്യൂഡൽഹിയിൽ ആരോഗ്യ പ്രവർത്തകൻ ആളുകളിൽ നിന്ന് സ്രവ സാമ്പിൾ ശേഖരിക്കുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കോവിഡ് -19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ന്യൂഡൽഹിയിൽ ആരോഗ്യ പ്രവർത്തകൻ ആളുകളിൽ നിന്ന് സ്രവ സാമ്പിൾ ശേഖരിക്കുന്നു | ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ആറന്മുളയിൽ ആംബുലൻസിൽ പെൺകുട്ടി പീഢനത്തിനിരയായതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ്ണ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: പി.പി. രതീഷ് \ മാതൃഭൂമി
കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്നാരോപിച്ച് മഹിളാ മോർച്ച മന്ത്രി കെ.കെ.ശൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
എൻ എസ് എസ് താലൂക്ക് യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചട്ടമ്പി സ്വാമി ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ദളിത് സംയുക്ത സമിതി പത്തനംതിട്ട കളക്ട്രേറ്റിന് മുൻപിൽ നടത്തിയ മാർച്ച് | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
കഴിഞ്ഞ ദിവസത്തെ ശക്തമായ കടൽക്ഷോഭത്തിൽ ബോട്ടുകൾക്ക് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതെ ബോട്ടുകൾ കരയിൽ കയറ്റി വച്ചിരിക്കുന്നു. തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ.കെ.ശൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ.കെ.ശൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ.കെ.ശൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ.കെ.ശൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
കോവിഡ് രോഗിയായ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുൻപിൽ നടത്തിയ സത്യാഗ്രഹ സമരം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: കെ. അബൂബക്കർ \ മാതൃഭൂമി
കണ്ണൂർ മുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ലബ്ബ് കൃഷി ചെയ്ത മത്സ്യങ്ങളുടെ വില്പന ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. മത്സ്യം വിറ്റുകിട്ടിയ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി | ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
കോവിഡ് കാലത്തെ അവധിദിനങ്ങളിലും കുട്ടികൾക്ക് കളിക്കൂട്ടങ്ങളൊന്നുമില്ല. വിരസനേരങ്ങളിൽ പോത്തിനെ കുളിപ്പിക്കാൻ വയനാട് കാരാപ്പുഴയിൽ രക്ഷിതാക്കൾക്കൊപ്പമിറങ്ങിയ കുട്ടികൾ | ഫൊട്ടൊ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: പ്രവീൺദാസ് എം \ മാതൃഭൂമി
മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ കോലം കത്തിക്കുന്നു | ഫൊട്ടൊ: പ്രവീൺദാസ് എം \ മാതൃഭൂമി
കൊച്ചി മെട്രോ ആലുവയിൽ നിന്ന് പേട്ടയിലേക്കുള്ള ആദ്യ യാത്ര | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എൽ.ഡി.എഫ്. സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ആലപ്പുഴ പി.എസ്.സി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
എൽ.ഡി.എഫ്. സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ആലപ്പുഴ പി.എസ്.സി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പോലിസ് തടഞ്ഞപ്പോൾ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
എൽ.ഡി.എഫ്. സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ആലപ്പുഴ പി.എസ്.സി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
പത്തനംതിട്ടയിൽ ആംബുലൻസിൽ കോവിഡ് രോഗിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രി കെ കെ ശൈലജയുടെ കോലവുമായി കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫൊട്ടൊ: റിദിൻ ദാമു \ മാതൃഭൂമി
ലോക് ഡൗണിൽ അടച്ചുപൂട്ടിയ സ്പിന്നിംഗ് മില്ലുകൾ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കക്കാട് സ്പിന്നിംഗ് മില്ലിന് മുന്നിൽ നടക്കുന്ന സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫൊട്ടൊ: റിദിൻ ദാമു \ മാതൃഭൂമി
കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പ് ദിനാചരണത്തിന്റെ ഭാഗമായുള്ള നടതുറക്കൽ ചടങ്ങ് | ഫൊട്ടൊ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പ് ദിനാചരണത്തിന്റെ ഭാഗമായുള്ള നടതുറക്കൽ ചടങ്ങ് | ഫൊട്ടൊ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പ് ദിനാചരണത്തിന്റെ ഭാഗമായുള്ള നടതുറക്കൽ ചടങ്ങ് | ഫൊട്ടൊ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പ് ദിനാചരണത്തിന്റെ ഭാഗമായുള്ള നടതുറക്കൽ ചടങ്ങ് | ഫൊട്ടൊ: ജി. ശിവപ്രസാദ് \ മാതൃഭൂമി
മഴ മറയിൽ...... കനത്തമഴയിൽ ജോലികഴിഞ്ഞ് മടങ്ങുന്ന കർഷകത്തൊഴിലാളി സ്ത്രീകൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള കാഴ്ച | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
ഇരുട്ട് കുത്തിയ തപാൽ... ഞായറാഴ്ച പെയ്ത മഴയെ തുടർന്ന് ഇരുട്ടിലായതാണ് കണ്ണൂർ ആർ.എം.എസ്. പോസ്റ്റ് ഓഫീസ്. രാത്രിയിൽ മൊബൈൽ ടോർച്ച വെട്ടത്തിൽ തപാൽ ഉരുപ്പടികൾ സീൽ ചെയ്ത് അയക്കാനായി വരാന്തയിൽ ജീവനക്കാർ അടുക്കി വെക്കുന്നു | ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുഴിമാടത്തിൽ കർമങ്ങൾ ചെയ്യാൻ തമിഴ്നാട്ടിൽ നിന്ന് ബന്ധുക്കൾ എത്തുന്നു | ഫൊട്ടൊ: ഷഹീർ സി.എച്ച്. \ മാതൃഭൂമി