കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ്. വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍നിന്ന്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ്. വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍നിന്ന്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.
മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ രചിച്ച 'യാത്ര പറയാതെ' എന്ന പുസ്തകം ശശി തരൂര്‍ എം.പിക്ക് നല്കി നടന് മമ്മൂട്ടി പ്രകാശനം ചെയ്യുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്ര കുമാര്‍, എം.വി ശ്രേയാംസ് കുമാര്‍, സംവിധായകന് എം.രഞ്ജിത്ത്, എഴുത്തുകാരി റോസ്മേരി, മാതൃഭൂമി ദിനപത്രം എഡിറ്റര്‍ മനോജ് കെ.ദാസ്, മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന് എന്നിവര്‍ സമീപം. ഫോട്ടോ: ജി.ബിനുലാല്‍.
ക്ലീനിങ്ങിനിടയിലെ ഫീഡിങ്...മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയും എ.കെ.എം.എച്ച്.എസ.്എസിലെ എന്‍.എസ്.എസ് വൊളന്റീയര്‍മാരും കുടുംബശ്രീയും ചേര്‍ന്ന് പുത്തൂര്‍-ചെനക്കല്‍ ബൈപാസ് വൃത്തിയാക്കുന്നതിനിടെ ഉപേക്ഷിച്ച നിലയില്‍ കണ്ട പൂച്ചക്കുട്ടികളെ താലോലിക്കുന്ന നഗരസഭാധ്യക്ഷനും കുട്ടികളും. പാക്കറ്റ് പാല് നല്കിയ ശേഷം സ്കൂളിലെ കുട്ടികള്‍ ഇവയെ കൊണ്ടുപോയി. ഫോട്ടോ: അജിത് ശങ്കരന്.
മലപ്പുറം കോട്ടയ്ക്കല്‍ മാറാക്കര വട്ടപ്പറമ്പ് പെരുങ്കുളത്ത് മണ്ണിടിഞ്ഞു രണ്ടുപേര്‍ മരിക്കാനിടയായ ചെങ്കല്‍ ക്വാറി തഹസില്‍ദാര്‍ ടി.മുരളി, ആര്.ഡി.ഒ കെ.എ അബ്ദുസമദ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍. ഫോട്ടോ: അജിത് ശങ്കരന്.
വിധിക്കും യാഥാര്‍ഥ്യത്തിനുമിടയില്‍...ഡിസംബര്‍ ഒന്നുമുതല്‍ പിന്‍സീറ്റുയാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി വിധി. വാഹനമോടിക്കുന്നയാള്‍ തന്നെ ഹെല്‍മെറ്റ് ധരിക്കാന്‍ കൂട്ടാക്കാത്ത നമ്മുടെ നാട്ടില്‍ 'വിധി'യുടെ 'വില'യെന്താവും? കോട്ടയ്ക്കല്‍ പുത്തൂര്‍-ചെനക്കല്‍ ബൈപാസില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ പോവുന്ന മൂവര്‍ സംഘം. ഫോട്ടോ: അജിത് ശങ്കരന്.
കൂട്ടുകാരെയോര്‍ത്ത്... മലപ്പുറം കോട്ടയ്ക്കല്‍ മാറാക്കര വട്ടപ്പറമ്പ് പെരുങ്കുളത്ത് മണ്ണിടിഞ്ഞു രണ്ടുപേര്‍ മരിക്കാനിടയായ ചെങ്കല്‍ ക്വാറിയില്‍ ദുഃഖത്തോടെ ഇരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍. ഫോട്ടോ: അജിത് ശങ്കരന്.
കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്ന് പോകുന്നവര്‍. സിമന്റ് കട്ട പാകി റോഡ് നവീകരിച്ചപ്പോള്‍ വെള്ളം ഒഴുകിപ്പോവാനുള്ള ഓട വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം. ഫോട്ടോ: കെ.അബൂബക്കര്‍.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു. ഫോട്ടോ: കെ.അബൂബക്കര്‍.
ഓഖി ദുരന്തത്തെ കുറിച്ച് ഫാ.യൂജിന്‍ എച്ച്.പെരേര എഴുതിയ 'മിഴികള്‍ പൂട്ടിയ വഴിവിളക്കുകള്‍' എന്ന പുസ്തകം തിരുവനന്തപുരത്ത് ആര്‍ച്ച് ബിഷപ് എം.സൂസപാക്യം പ്രകാശനം ചെയ്ത് സംസാരിക്കുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്.
വാട്ടര്‍ അതോറിറ്റി നഗരത്തില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ശുദ്ധത ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് റസിഡന്റസ് അസോസിയേഷന്‍സ് കേരളയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണയില്‍നിന്ന്. ഫോട്ടോ: ബിജു വര്‍ഗീസ്.
കുഞ്ഞേ, നിനക്കായ്...കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പോലീസ് നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി പത്തനംതിട്ടിയില്‍
നടത്തിയ ഫ്ളാഷ്മോബ് മഴയില്‍ കുതിര്‍ന്നപ്പോള്‍.ഫോട്ടോ: കെ.അബൂബക്കര്‍.
ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ആരംഭിക്കുന്ന 41 ദിവസം നീണ്ടു നിൽക്കുന്ന മഹാഭാരതം തത്വസമീക്ഷയും, കോടി അർച്ചനയ്ക്കും വേണ്ടി തയ്യാറാക്കുന്ന ചിത്രങ്ങൾ. ഫോട്ടോ: സി. ബിജു.
ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ആരംഭിക്കുന്ന 41 ദിവസം നീണ്ടു നിൽക്കുന്ന മഹാഭാരതം തത്വസമീക്ഷയും, കോടി അർച്ചനയ്ക്കും വേണ്ടി തയ്യാറാക്കിയിരിക്കുന്ന കവാടം. ഫോട്ടോ: സി. ബിജു.
ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ആരംഭിക്കുന്ന 41 ദിവസം നീണ്ടു നിൽക്കുന്ന മഹാഭാരതം തത്വസമീക്ഷയും, കോടി അർച്ചനയ്ക്കും വേണ്ടി തയ്യാറാക്കിയിരിക്കുന്ന വേദി. ഫോട്ടോ: സി. ബിജു.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ എം.വി.ശ്രേയാംസ്കുമാർ സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
കണ്ണൂരിൽ ഡി ടി.പി.സിയുടെ പ്രതിമാസ പരിപാടിയിൽ ഗായത്രി പാടുന്നു. ജിത്തു ജോർജ്ജ്‚ സമീർ എന്നിവർ പിന്നണിയിൽ. ഫോട്ടോ: സി. സുനിൽകുമാർ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മമ്മൂട്ടി സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ഐ എൻ എൽ തിരുവനന്തപുരത്ത് ജിപി ഒ ക്ക് മുന്നിൽ നടത്തിയ ധർണ്ണ മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
ലോക് താന്ത്രിക് ജനതാദൾ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ജനകീയ കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന്റെ സദസ്സ്.
ഫോട്ടോ: ജി. ബിനുലാൽ.
ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവം പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന്.
ഫോട്ടോ: ജി. ബിനുലാൽ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന്. ഫോട്ടോ: ജി. ബിനുലാൽ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ റോസ് മേരി സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംവിധായകൻ രഞ്ജിത് സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
തിരുവനന്തപുരത്ത് എം.വി. ശ്രേയാംസ്കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ എം.പി. വീരേന്ദ്രകുമാർ എം.പി. സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം നഗരസഭയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം പണിയാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭാദ്ധ്യക്ഷ സി.എച്ച്.ജമീലയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ആള് കേരള സോമില്‍ വുഡ് ബേസിഡ് ഇന്‍ഡ്സ്ട്രീസ് ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം ജില്ലാ ബാങ്കില്ലാതെ കേരള ബാങ്ക് രൂപീകരിക്കരുത് എന്നാവശ്യപ്പെട്ട് ജില്ലാ ബാങ്ക് ജീവനക്കാര്‍ നടത്തിയ സൂചനാ പണിമുടക്കിന്റെ ഭാഗമായി ബാങ്കിന് മുമ്പില്‍ നടത്തിയ പൊതുയോഗം എം.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ലയൺസ് ക്ലബ്ബും സ്പെഷൽ സ്കൂൾ സ്പോർട്സ് അസോസിയേഷനും കണ്ണൂരിൽ നടത്തിയ പാരാലിംമ്പിക്സ് മത്സര ജേതാക്കളായ എടൂർ വികാസ് ഭവൻ സ്കൂളിന് നിയുക്ത ഡിസ്ട്രിക് ഗവർണ്ണർ ഡോ: ഒ.വി.സനൽ സമ്മാനം നൽകുന്നു. വ്യക്തിഗത ചാമ്പ്യന്മാർ സമീപം. ഫോട്ടോ: സി. സുനിൽകുമാർ.
ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് കേരളാ യൂണിറ്റ് എറണാകുളത്ത് ഹൈക്കോടതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രഭാഷണം നടത്തുവാനെത്തിനെത്തിയ സുപ്രീം കോടതി ജഡ്ജി എൽ. നാഗേശ്വര റാവു, കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനൊപ്പം വേദിയിൽ. ജസ്റ്റിസ് എ എം ഷഫീഖ് സമീപം. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പിള്ളി നഗർ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ ഹാജിറയുടെ വീടിന്റെ അടുക്കള കത്തി നശിച്ച നിലയിൽ. ഫോട്ടോ: സി. ബിജു.
ദേശീയ വനിത സീനിയർ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കണ്ണൂരിൽ നടന്ന വിളംബര ജാഥ. ഫോട്ടോ: സി. സുനിൽകുമാർ.
കെ എസ് യു പ്രവർത്തകർ നടത്തിയ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ മാർച്ച്. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
കെ എസ് യു പ്രവർത്തകർ നടത്തിയ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ലോക ഭിന്നശേഷിദിന വാരാചരണത്തിൻ്റെ ഭാഗമായി കൊല്ലം മാതൃഭൂമിയിൽ നിന്ന് തുടങ്ങിയ വിളംബരഘോഷയാത്ര ചടങ്ങിൽ കൊല്ലം ബി ആർ സി- ബി പി ഒ ജോസഫ് എ സംസാരിക്കുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
പാലക്കാട് നടന്ന മിൽമ വാര്‍ഷികത്തിന്റെയും പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി.
പാലക്കാട് ചക്കാന്തറ പാസ്റ്ററൽ സെന്ററിൽ നടന്ന സംസ്ഥാന ബധിര ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന്. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി.
സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ ട്രാഫിക് നിയന്ത്രിക്കുന്ന ജില്ല കലക്ടർ ഡോ.ടി. സജിത് ബാബു. ഫോട്ടോ: രാഹുൽ ജി.ആർ.
ലയൺസ് ക്ലബ്ബും ഡിഫ്റന്റലി ഏബിൾഡ് സ്പോർട്സ് അസോസിയേഷനും കണ്ണൂർ ഡി.എസ്സി. മൈതാനത്ത് നടത്തിയ കായിക മേളയിൽ നിന്ന്. ഫോട്ടോ: സി. സുനിൽകുമാർ.
ലയൺസ് ക്ലബ്ബും ഡിഫ്റന്റലി ഏബിൾഡ് സ്പോർട്സ് അസോസിയേഷനും കണ്ണൂർ ഡി.എസ്സി. മൈതാനത്ത് നടത്തിയ കായിക മേളയിൽ നിന്ന്. ഫോട്ടോ: സി. സുനിൽകുമാർ.
കോട്ടയ്ക്കൽ മാറാക്കര വട്ടപ്പറമ്പ് പെരുങ്കുളത്ത് ചെങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടം. ഫോട്ടോ: അജിത് ശങ്കരൻ.
ദേശീയ വനിത ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ റിംഗ് ഒരുക്കാൻ കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ ലോക ബോക്സിംഗ് ചാമ്പ്യനായിരുന്ന കെ.സി.ലേഖ നിർദ്ദേശം നൽകുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
തിരുവനന്തപുരത്ത് ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോൻ അനുസ്മരണത്തിനെത്തിയ ശശി തരൂർ എം.പി. ലക്ഷ്മി എൻ.മേനോന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. വി.എം. സുധീരൻ, ഇന്ദിര രാമകൃഷ്ണ പിള്ള, പൂയം തിരുനാൾ ഗൗരി പാർവതി ബായി, ഉഷാ നായർ തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ്.
മാതൃഭൂമി റോട്ടറി ക്ളബ് ഓഫ് കൊല്ലം ഹെറിറ്റേജുമായി ചേർന്ന് നടത്തിയ വർണം 2019 ചിത്രരചനാ മത്സരത്തിൽ വിജയികൾ സമ്മാനദാനച്ചടങ്ങിനു ശേഷം റോട്ടറി ക്ളബ് ഭാരവാഹികൾക്കൊപ്പം. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
യു ടി യു സി യുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസ് മുന്നിൽ നടത്തിയ ഉപരോധ സമരത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി സംസാരിക്കുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ക്വയിലോൺ മാനേജ്മെൻറ് അസോസിയേഷൻ കൊല്ലത്തു നടത്തിയ മാനേജ്മെൻറ് കൺവെൻഷൻ ചീഫ് ഇലക്ഷൻ ഓഫീസർ ടിക്കറാം മീണ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
വീണുടയാത്ത വിജയം...
ഹയർ സെക്കണ്ടറി വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനിടെ തിരുവല്ല എം.ജി.എം.എച്.എസ്.എസ്സിലെ കീർത്തന കിരണിന്റെ കിരീടം ഇളകിയപ്പോൾ. പിന്നീട് ഇടയ്ക്കിടെ കൈ കൊണ്ട് കിരീടം നേരയാക്കി കളി തുടരുകയും, ഒടുവിൽ മത്സരം കഴിഞ്ഞയുടനെ തന്നെ കിരീടം നിലത്തു വീഴുകയും ചെയ്തു. കിരീടം ഇളകിപ്പോയെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച കീർത്തന എ ഗ്രേഡ് നേടിയാണ് മടങ്ങിയത്. ഫോട്ടോ: റിദിൻ ദാമു.
കോഴിക്കോട് കാരപ്പറമ്പ് ഗവ: എച്ച്.എസ്.എസിൽ പുതുതായി പണിത ബാസ്ക്കറ്റ്മ്പോൾ കോർട്ട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ബോൾ ബാസ്ക്കറ്റ് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തപ്പോൾ. ഫോട്ടോ: കെ.കെ. സന്തോഷ്.
ഐ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്കായി ഒരുങ്ങിയ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച്ച രാത്രി ഫ്ലഡ് ലിറ്റുകൾ തെളിഞ്ഞപ്പോൾ. മൽസരങ്ങൾ ശനിയാഴ്ച്ച രാത്രി 7 മണിക്ക് ആരംഭിക്കും. ഫോട്ടോ: കെ.കെ. സന്തോഷ്.
ശബരിമല ദർശനത്തിനായി പതിനെട്ടാം പടിയ്ക്കു താഴെ കാത്തു നിൽക്കുന്ന അയ്യപ്പന്മാർ. ഫോട്ടോ: വി.കെ. അജി.
"മൂന്നു താടിവേഷങ്ങൾ":- തിരുവനന്തപുരത്ത് മാർഗിയിൽ നടന്ന രാവണോത്ഭവം കഥകളിയിൽ മൂന്ന് താടിവേഷങ്ങൾ ഒരുമിച്ചു അരങ്ങിൽ പ്രത്യക്ഷപ്പെടുന്ന അപൂർവ്വരംഗം. മാലിയായി മാർഗി പാർത്ഥസാരഥിയും, സുമാലിയായി മാർഗി ബാലകൃഷ്ണനും, മാല്യവാനായി മാർഗി സുരേഷും. ഫോട്ടോ: ജി. ബിനുലാൽ.
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനായി ഇടിത്തട്ടൊരുക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ദേശീയ സീനിയർ വനിതാ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പുൽതകിടി ഒരുക്കുന്ന തൊഴിലാളികൾ. ഫോട്ടോ: സി. സുനിൽകുമാർ.
ആലപ്പുഴയിലെ ജലമലിനീകരണത്തിന് സ്ഥായിയായ പരിഹാരം തേടി മലിനീകരണ നിയന്ത്രണ ബോർഡും ആലപ്പുഴ പ്രസ് ക്ലബും ചേർന്ന് നടത്തുന്ന ശില്പശാല മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ.അജിത്ത് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. ബിജു.
കണ്ണൂരിൽ കേരള യുക്തിവാദി സംഘത്തിന്റെ ചടങ്ങിൽ എം.എൻ കാരശ്ശേരി പ്രഭാഷണം നടത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടികളും രക്ഷിതാക്കളും കണ്ണൂരിൽ ലീഡ് ബാങ്ക് മാർച്ച് നടത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ദേശീയ സീനിയർ വനിത ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ആദ്യ സംഘത്തെ സംഘാടകർ സ്വീകരിച്ചപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി കൂടിയാട്ടം മത്സരം ആരംഭിച്ചപ്പോൾ. ഫോട്ടോ: രാമനാഥ് പൈ.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സിംഗിൾ വിഭാഗം മത്സരത്തിന് കാത്തുനിൽക്കുന്നവർ. ഫോട്ടോ: ലതീഷ് പൂവത്തൂർ.