ജ്ഞാനപീഠം ലഭിച്ച മഹാകവി അക്കിത്തത്തിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മധുരം നല്കുന്നു. വി.ടി. ബല്‍റാം എം.എല്‍.എ. സമീപം. ഫോട്ടോ: പി.പി.രതീഷ്
സാമൂഹികസേവനരംഗത്തെ ഡോ.മംഗളം സ്വാമിനാഥന് ദേശീയ പുരസ്കാരം കേരള സേവഭാരതിക്ക് വേണ്ടി സേവഭാരതി പ്രസിഡന്റ് പ്രസന്നമൂര്‍ത്തി, സെക്രട്ടറി എം.സി.ഷാജകുമാര്‍ എന്നിവര്‍ മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി,ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരില്‍നിന്നും ഏറ്റുവാങ്ങുന്നു. ആര്.ബാലശങ്കര്‍ സമീപം. ഫോട്ടോ: സാബു സ്കറിയ
ശാസ്ത്ര റിപ്പോര്‍ട്ടിങ്ങിന് ഏര്‍പ്പെടുത്തിയ ഡോ.മംഗളം സ്വാമിനാഥന് ദേശീയ പുരസ്കാരം കലാകൗമുദി സീനിയര്‍ എഡിറ്റര്‍ വി.ഡി.ശെല്‍വരാജിന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവര്‍ സമ്മാനിക്കുന്നു. ആര്.ബാലശങ്കര്‍, സി.വി.ആനന്ദബോസ് എന്നിവര്‍ സമീപം. ഫോട്ടോ: സാബു സ്കറിയ
പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗൗരി നൃത്തോത്സവത്തില്‍ ഡോ.രേഘ രാജു അവതരിപ്പിച്ച മോഹിനിയാട്ടം. ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
കോഴിക്കോട് കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസില്‍ പുതുതായി പണിത ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ബോള്‍ ബാസ്ക്കറ്റ് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തപ്പോള്‍. ഫോട്ടോ: കെ.കെ.സന്തോഷ്
നാളെ ആരംഭിക്കുന്ന ഐ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കായി ഒരുങ്ങിയ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച രാത്രി ഫ്ലഡ്ലൈറ്റുകള് തെളിഞ്ഞപ്പോള്‍.മത്സരങ്ങള്‍ ശനിയാഴ്ച്ച രാത്രി 7 മണിക്ക് ആരംഭിക്കും. ഫോട്ടോ: കെ.കെ.സന്തോഷ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റിയ ശേഷം റോഡിൽ അവശേഷിച്ച കൊടി എടുത്ത് വാഹനത്തിനുള്ളിലേക്ക് ഇടുന്ന പോലീസുദ്യോഗസ്ഥൻ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐ. പ്രവർത്തകർ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന എസ്.എഫ്.ഐ. പ്രവർത്തകർ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡിൽ വച്ച് എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദനമേറ്റ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെയും സഹപ്രവർത്തകരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കന്റോൺമെന്റ് എ.സി. യുമായി സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദനമേറ്റ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനും സഹപ്രവർത്തകർക്കുമൊപ്പം റോഡിലിരുന്ന് പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡിൽ വച്ച് എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദനമേറ്റ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എസ്.എഫ്.ഐ. പ്രവർത്തകർ മർദിക്കാൻ ഉപയോഗിച്ച പട്ടിക മാധ്യമ പ്രവർത്തകരെ കാണിക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ റോഡ് ഉപരോധിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: സി. ബിജു.
തിരുവനന്തപുരത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ റോഡ് ഉപരോധിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: സി. ബിജു.
ഗാന്ധിജി തിരുവനന്തപുരം കവടിയാർ കൊട്ടാരം സന്ദർശിച്ചതിന്റെ സ്മരണയ്ക്ക് തയ്യാറാക്കിയ സ്പെഷ്യൽ പോസ്റ്റൽ കവർ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദാ സമ്പത്ത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്ക് നൽകി പ്രകാശനം ചെയ്തപ്പോൾ. ഫോട്ടോ: ബിജു വർഗീസ്.
അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായിയുടെ പേരിലുള്ള മാധ്യമ അവാര്‍ഡ് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ്മയ്ക്ക് സമ്മാനിക്കുന്നു. എ.കെ. ആന്റണി, പ്രൊഫ. കെ.വി. തോമസ്, ഓംചേരി എന്‍.എന്‍.പിള്ള എന്നിവര്‍ സമീപം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായിയുടെ പേരിലുള്ള മാധ്യമ അവാര്‍ഡ് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ്മയ്ക്ക് സമ്മാനിക്കുന്നു. എ.കെ. ആന്റണി, പ്രൊഫ. കെ.വി. തോമസ്, ഓംചേരി എന്‍.എന്‍.പിള്ള എന്നിവര്‍ സമീപം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വെള്ളിയാഴ്ച്ച നടന്ന സഹന സമരം ഡീക്കൻ ലിബിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്.
കോഴിക്കോട് കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനുള്ളിൽ പന്തൽ കെട്ടാനായി ക്ഷേത്രത്തിലെ സ്ത്രീകളുടെ കൂട്ടായ്മ ക്ഷേത്രസന്നിധിയിൽ നിന്ന് തെങ്ങോല മെടയുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ. സംസാരിക്കുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് ചാലപ്പുറം ഗവ.അച്യുതന് ഗേൾസ് സ്കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം കുട്ടികളെ അഭിവാദ്യം ചെയ്യുന്ന ഡോ.എം.കെ.മുനീർ എം.എൽ.എ. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
പഴശ്ശി ഫൗണ്ടേഷന്റെയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച വീരപഴശ്ശി അനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
തിരശ്ശീലയുടെ ബാനറില്‍ ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും നാട്ട്കലാകാരക്കൂട്ടവും സംയുക്തമായി കോഴിക്കോട് ചവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ഫോക് ഫിലിം ഫെസ്റ്റിവല്‍ നടന് ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാതൃഭൂമി ബുക്ക്സ്റ്റാളിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും കൂടി നിർവ്വഹിക്കുന്നു. ഫോട്ടോ: എം.വി. സിനോജ്.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 27 ചൈതന്യ ഓഡിറ്റോറിയത്തിൽ ഹയർ സെക്കന്ററി ഗേൾസ് നാടൻപാട്ട് മത്സരം. ഫോട്ടോ: രാഹുൽ ജി.ആർ.
ആലപ്പുഴയിൽ നടക്കുന്ന കയർ കേരളയുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിക്കുന്ന ആർട്ട് ഇൻറ്റലേഷന്റെ ഉദ്ഘാടനം മന്ത്രി ഡോ: തോമസ് ഐസക് നിർവ്വഹിക്കുന്നു. ഫോട്ടോ: സി. ബിജു.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നങ്ങ്യാർ കൂത്ത് മത്സരത്തിൽ നിന്ന്. ഫോട്ടോ: റിദിൻ ദാമു.
ബത്തേരി ചീരാൽ ഭാഗത്തു കടുവ ഇറങ്ങിയതിനെ തുടർന്ന് സ്ഥലത്തു എത്തിയ ഫോറസ്ററ് ഉദ്യോഗസ്ഥർ. കടുവയെ പിടികൂടാൻ കൂട് എത്തിച്ചിട്ടുണ്ട്. ഫോട്ടോ: ജയേഷ് പി.
വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടിയുടെ ഭാഗമായി ആലപ്പുഴയിൽ സംവിധായകൻ ഫാസിലിന്റെ വീട്ടിലെത്തിയ ലജത്തുൽ മുഹമ്മദീയ എൽ.പി. സ്കൂളിലെ കുട്ടികൾ. ഫോട്ടോ: സി. ബിജു.
എറണകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. എ.ജയകുമാർ, ഇ.എം.ഹരിദാസ്, അരുണ സായിറാം (വൈസ് ചെയർപേഴ്സൺ, സംഗീത നാടക അക്കാദമി), എം സി ദിലിപ് കുമാർ (ചെയർമാൻ കെ ഐ ബി എഫ്), ഡോ ചിത്രമുദ്ഗൽ, പി സോമനാഥൻ എന്നിവർ സമീപം. ഫോട്ടോ: എം.വി. സിനോജ്.
ബത്തേരി സർവജന സ്ക്കൂളിലെ കുട്ടികൾക്കു മോട്ടിവേഷൻ ക്ലാസ്സെടുക്കാനായി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് എത്തിയപ്പോൾ. ഫോട്ടോ: ജയേഷ് പി.
എൻ.എസ്.എസിന്റെ ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ദൈവത്താർ കണ്ടി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകരും പോലീസും തമ്മിലുണ്ടായ വാക്കേറ്റം. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകൻ പോലീസ് ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമത്തിൽ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് നടത്തിയ വിളംബര ജാഥ. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി.
കണ്ണൂർ ഒറ്റതെങ്ങ് റസിഡന്റ്സ് അസോസിയേഷൻ ചിറക്കൽ രാജാസ് സ്കൂളിൽ നടപ്പാക്കുന്ന മധുരം മലയാളം പദ്ധതിയും മാലിന്യ കൊട്ട നൽകലും ഉദ്ഘാടനം ചെയ്തപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.
വിമുക്തി ദിന തീവ്രയത്ന പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന വിളംബര റാലി. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
വിമുക്തി ദിന തീവ്രയത്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
നാളെയാണ് നാളെ.... സെക്രട്ടറിയേറ്റിന് മുന്നിലെ സമരക്കാർക്കിടയിലെ ഭാഗ്യവാനെ അന്വേഷിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി കച്ചവടക്കാരൻ. ഫോട്ടോ: എസ്. ശ്രീകേഷ്.
'ലഹരി വിമുക്ത വിദ്യാലയം പ്രതീക്ഷയുടെ കേരളം' എന്ന മുദ്രാവാക്യമുയർത്തി കേരള മദ്യനിരോധന സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ യാചന ധർണയിൽ പങ്കെടുക്കാൻ പാലോട് പേരയം സെന്റ്. ജോസഫ്സ് യു.പി.എസിൽ നിന്നും എത്തിയ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ സി.ഐ.റ്റി.യു. സംസ്ഥാന പ്രസിഡന്റ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുക എന്നാവശ്യപ്പെട്ട് മത്സ്യ അനുബന്ധ തൊഴിലാളി സംസ്ഥാന ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന രാപ്പകൽ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനം. ഫോട്ടോ: എസ്. ശ്രീകേഷ്.
കണ്ണൂരിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി എം.എം.മണി സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
മാതൃഭൂമി ഗൃഹലക്ഷ്മിവേദിയും കേരള പോലീസും ചേർന്ന് കണ്ണൂർ ചൊവ്വ എച്ച്.എസ്.എസിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നത് നോക്കിനിൽക്കുന്ന ആൺകുട്ടികൾ. ഫോട്ടോ: സി. സുനിൽകുമാർ.
മാതൃഭൂമി ഗൃഹലക്ഷ്മിവേദിയും കേരള പോലീസും ചേർന്ന് കണ്ണൂർ ചൊവ്വ എച്ച്.എസ്.എസ്സിൽ പെൺകുട്ടികൾക്ക് സ്വയം രക്ഷാ പരിശീലനം നൽകിയപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.
പ്രജ്ഞാസിംഗിന്റെ ഗാന്ധി വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗാന്ധി വേഷത്തിൽ പാർലമെന്റ് മാർച്ച് നടത്തുന്നു. ഫോട്ടോ: സാബു സ്കറിയ.
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയെ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആചാരപരമായി സ്വീകരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
എറണാകുളം കലൂർ ലെനിൻ സെന്ററിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയെ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആചാരപരമായി സ്വീകരിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമീപം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയെ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആചാരപരമായി സ്വീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സമീപം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയെ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായി സ്വീകരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭരതനാട്യ വേദിയില്‍ നിന്ന്. ഫോട്ടോ: ജി. ശിവപ്രസാദ്.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ഐ.ആർ.പി.സി.യുടെ കൗമാര സുരക്ഷ ബോധവത്കരണ പരിപാടി കണ്ണൂരിൽ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ബത്തേരി ചീരാല്‍ ഭാഗത്ത് കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടാന്‍ എത്തിയ ഫോറസ്റ്റ് ടീം തിരച്ചില്‍ നടത്തുന്നു ഫോട്ടോ: ജയേഷ് പി.
ബത്തേരി ചീരാല്‍ ഭാഗത്ത് കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടാന്‍ എത്തിയ ഫോറസ്റ്റ് ടീം. ഫോട്ടോ: ജയേഷ് പി.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദി ഒന്നിൽ അഗ്നിരക്ഷാ സേന വെള്ളമൊഴിച്ചു പൊടി നിയന്ത്രിക്കുന്നു. ഫോട്ടോ: രാഹുൽ ജി.ആർ.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടിയിൽ അഭിജിത്ത്‚ എറണാകുളം സെന്റ് തോമസ് എച്ച്.എസ്.എസ്. കീഴില്ലം. ഫോട്ടോ: സിദ്ദിഖുൽ അക്ബർ.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ യക്ഷഗാനം മത്സരത്തിന്റെ മെയ്ക്കപ്പില്‍ നിന്ന്. ഫോട്ടോ: അജിത് പനച്ചിക്കല്‍.