ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാനിറങ്ങുന്നു. ഫോട്ടോ: എം.വി. സിനോജ്.
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ പ്രതിഷേധിക്കുന്ന ശബരിമല കര്‍മ്മ സേന പ്രവര്‍ത്തകരെ പോലീസ് തടയുന്നു. ഫോട്ടോ: എം.വി. സിനോജ്.
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ പ്രതിഷേധിക്കുന്ന ശബരിമല കര്‍മ്മ സേന പ്രവര്‍ത്തകര്‍. ഫോട്ടോ: എം.വി.സിനോജ്
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാനിറങ്ങുന്നു. ഫോട്ടോ: എം.വി. സിനോജ്.
പഞ്ചാബില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള കേരളത്തില്‍ നിന്നുള്ള റിലേ കായിക താരങ്ങള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നു.ഫോട്ടോ: എസ്. ശ്രീകേഷ്.
ചാലപ്പുറം എംഹാറ്റില് തലാഷ് സാംസ്ക്കാരിക കൂട്ടായ്മയില്‍ സാമൂഹിക പ്രവര്ത്തകന് മൈത്രേയന് സംസാരിക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ.
പഞ്ചാബില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള കേരളത്തില്‍ നിന്നുള്ള റിലേ കായിക താരങ്ങള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നു.ഫോട്ടോ: എസ്. ശ്രീകേഷ്.
കേന്ദ്ര ട്രേഡ് യൂണിയന് സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് കോഴിക്കോട് ജില്ലയില്‍ വിജയിപ്പിക്കാനായി ട്രേഡ് യൂണിയന് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ കണ്വെന്ഷന് ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്ണകൃപ.
തിരുവനന്തപുരത്ത് കോളേജ് കുട്ടികള്‍ക്കായുള്ള മാനസികാരോഗ്യ അവബോധ പദ്ധതിയായ ജീവനിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി. ജലീല്‍ ജീവനി സുവനീര്‍ പ്രകാശനം ചെയ്തപ്പോള്‍. ഫോട്ടോ: എസ്. ശ്രീകേഷ്.
കേരള സർവകലാശാല ലോ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ഭരണഘടനാ ശില്പശാല ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫൂട്ട് വെയര്‍ ഇന്‍ഡസ്ട്രിയുടെ ഷൂ ടെക്നോളജി ടെക്നിക്കല്‍ സെമിനാര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത ശേഷം സെമിനാറില്‍ പങ്കെടുക്കുന്ന ഐ ഐ എം ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി. വി നൗഷാദ്, ഗുരു ഭക്ഷി, ഭൂപേഷ് ജെയ്ന്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് എച്ച് എസ് സ്കൂളില്‍ നടക്കുന്ന ബൈ സെന്റിനറി ആള് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ് എച്ച് എസ് എസ്സും, ഹിമായത്തുല്‍ ഇസ്ലാം എച്ച് എസ് എസ്സും തമ്മിലുള്ള മത്സരത്തില്‍ നിന്ന്. മത്സരത്തില്‍ സെന്റ് ജോസഫ് ബോയ്സ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു വിജയിച്ചു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയ്ക്കെതിരെ എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ''നൃത്യതി'' ദേശീയ നൃത്തോത്സവത്തില്‍ ദീപ കര്‍ത്ത അവതരിപ്പിച്ച കഥക് നൃത്തം. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ചുമട്ട് തൊഴിലാളി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ: സാജന് വി. നമ്പ്യാര്‍.
കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന "നൃത്യതി'' ദേശീയ നൃത്തോത്സവത്തിൽ തൃശൂർ സംഗീതനൃത്തസഭയിലെ കലാമണ്ഡലം റിയാ രാജും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന "നൃത്യതി'' ദേശീയ നൃത്തോത്സവത്തിൽ അശ്വിനി നമ്പ്യാർ അവതരിപ്പിച്ച കുച്ചിപ്പുഡി. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് അളകാപുരിയിൽ ഭാരതീയ അഭിഭാഷക പരിഷത് ഒരുക്കിയ ചടങ്ങിൽ "പുതിയ ഇന്ത്യാ, പുതിയ കശ്മീർ" എന്ന വിഷയത്തിൽ മുൻ ഡി.ജി.പി. ടി. പി. സെൻകുമാർ പ്രഭാഷണം നടത്തുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് മലബാർ പാലസിൽ സി.ഡബ്ല്യു.ആർ.ഡി.എം. സംഘടിപ്പിച്ച "നഗര പുരോഗതി ജലത്തിലൂടെ" ശില്പശാലയിൽ പ്രൊഫ.എം.എൽ. കൻസാൽ പ്രഭാഷണം നടത്തുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻ ഷിപ്പിൽ തൃശ്ശൂരും മലപ്പുറവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരം സമനിലയിൽ (0 - 0) അവസാനിച്ചു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
മാതൃഭൂമി അക്ഷരോത്സവം ക യുടെ ഭാഗമായി ജില്ലാതലത്തില്‍ തൃശൂരിൽ നടത്തുന്ന പ്രഭാഷണ പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
തലസ്ഥാന നഗരം ഭരണഘടനാ സംരക്ഷണത്തിനും, കാശ്മീർ ജനതയുടെ ജനാധിപത്യ മനുഷ്യവകാശ പോരാട്ടങ്ങളോട് ഐക്യപ്പെട്ടും, തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുക്കാനായി എത്തിയ സ്വാമി അഗ്നിവേശിനെ, കെ.ഇ.എൻ.കുഞ്ഞഹമ്മദ് വേദിയിലേക്ക് സ്വീകരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
തലസ്ഥാന നഗരം ഭരണഘടനാ സംരക്ഷണത്തിനും, കാശ്മീർ ജനതയുടെ ജനാധിപത്യ മനുഷ്യവകാശ പോരാട്ടങ്ങളോട് ഐക്യപ്പെട്ടും, തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുക്കാനായി എത്തിയ കെ.ഇ.എൻ.കുഞ്ഞഹമ്മദിനെ "സ്റ്റാൻഡ് വിത്ത് കാശ്മീർ" ഹെഡ് ബാൻഡ് അണിയിക്കുന്ന കുട്ടി. ഫോട്ടോ: ജി. ബിനുലാൽ.
എൻ.സി.സി ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ എൻ.സി.സി കേഡറ്റുകൾ നടത്തിയ അശ്വാരൂഢ അഭ്യാസ പ്രകടനത്തിന്റെ റിഹേഴ്സ്ലിൽ നിന്ന്. ഫോട്ടോ: ബിജു വർഗീസ്.
ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി കണ്ണൂരിൽ ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ സി. ഐ. ടി. യു സംസ്ഥാന സെക്രട്ടറി കെ. എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ആലപ്പുഴ നഗരം ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ പ്രതിജ്ഞയെടുക്കുന്ന കുട്ടികള്‍. ഫോട്ടോ: വി.പി. ഉല്ലാസ്.
ആലപ്പുഴ നഗരം ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ പ്രതിജ്ഞയെടുക്കുന്നവര്‍. മന്ത്രി ടി.എം തോമസ് ഐസക്ക് , നഗരസഭ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന്, മജിഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ വേദിയില്‍. ഫോട്ടോ: വി.പി. ഉല്ലാസ്.
ഏ.ഐ.വൈ.എഫ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സി. പി. ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ആലപ്പുഴയില്‍ കാന്‍സാന്‍ ശുചിത്വ പ്രതിജ്ഞയുടെ ഭാഗമായി നടന്ന യോഗം മന്ത്രി ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.
പാമ്പുകടിയേറ്റു മരിച്ച ഷഹ്ല ഷെറിന്റെ വയനാട്ടിലെ വീട്ടിലെത്തിയ മന്ത്രി ടി പി രാമകൃഷ്ണൻ. ഫോട്ടോ: ജയേഷ് പി.
തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ഇടപ്പഴിഞ്ഞി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മീൻ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
ദേശീയ ക്ഷീരദിനത്തിൽ പൊതുജനത്തിനായി തുറന്ന കൊല്ലം തേവള്ളിയിലെ മിൽമയുടെ പ്ലാന്റിലെ പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിക്കുന്ന ഉദ്യോഗസ്ഥർ. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
കൊല്ലം കോർപ്പറേഷനിലേയ്ക്ക് ഡി സി സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ്സ് ക്ളബിൽ നടന്ന മാധ്യമ സെമിനാർ ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
വൃശ്ചിക കുളിരിലെ വിശര്‍പ്പ്...
കോഴിക്കോട് കിര്‍ത്താഡ്സിലെ അഴിമതിക്കെതിരെ കേരള വനവാസി അവകാശ സംരക്ഷണ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണന് വിയര്‍പ്പ് തുടയ്ക്കുന്നു. ചൂട് അകറ്റാൻ ആദിവാസി യുവാവ് വെള്ളം കുടിക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ.
തിരുവനന്തപുരത്ത് 34 മാർക്കറ്റിൽ നഗരസഭ നടത്തിയ പരിരോധനയിൽ ഫോർമാലിൻ കലർത്തിയ മത്സ്യവും ചീഞ്ഞ മത്സ്യവും പിടിച്ചെടുത്തപ്പോൾ. നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരാണ് പരിശോധന നടത്തിയത്. ഫോട്ടോ: പ്രവീൺദാസ് എം.
തിരുവനന്തപുരത്ത് 34 മാർക്കറ്റിൽ നഗരസഭ നടത്തിയ പരിരോധനയിൽ ഫോർമാലിൻ കലർത്തിയ മത്സ്യവും ചീഞ്ഞ മത്സ്യവും പിടിച്ചെടുത്തപ്പോൾ. നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരാണ് പരിശോധന നടത്തിയത്. ഫോട്ടോ: പ്രവീൺദാസ് എം.
ഫുട്ട്പാത്തിൽ വിൽപ്പന നടത്തിയ മത്സ്യം പിടിച്ചെടുത്തതിനെതിരെ തിരുവനന്തപുരം നഗരസഭയ്ക്കുമുന്നിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു. ഫോട്ടോ: പ്രവീൺദാസ് എം.
ഫുട്ട്പാത്തിൽ വിൽപ്പന നടത്തിയ മത്സ്യം പിടിച്ചെടുത്തതിനെതിരെ തിരുവനന്തപുരം നഗരസഭയ്ക്കുമുന്നിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു. ഫോട്ടോ: പ്രവീൺദാസ് എം.
തിരുവനന്തപുരത്ത് ദേശീയ ക്ഷീരദിനാചരണ ചടങ്ങിൽ മിൽമ മുൻ ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണനെ മന്ത്രി രാജു പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള 2019 ലെ ഡോ. വി. കുര്യൻ മെമ്മോറിയൽ പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ.എസിന് മന്ത്രി കെ. രാജു നൽകുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ., മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ്.
ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ചതിനു ശേഷം അടച്ചിട്ട സ്കൂൾ ഇന്ന് രാവിലെ തുറന്നപ്പോൾ. ഫോട്ടോ: ജയേഷ് പി.
ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ചതിനു ശേഷം അടച്ചിട്ട സ്കൂൾ ഇന്ന് രാവിലെ തുറന്നപ്പോൾ. ഫോട്ടോ: ജയേഷ് പി.
ശബരിമല സന്നിധാനത്തിലേക്ക് വൈദ്യുതി വിളക്ക് തെളിയാത്ത പാതയിലൂടെ അയ്യപ്പന്മാർ. ഫോട്ടോ: വി.കെ. അജി.
യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സഹനസമരത്തിൽ പ്രതീകാത്മകമായി ശവമഞ്ചത്തിൽ ആളെ കിടത്തി നടത്തിയ മാർച്ചിൽ നിന്ന്. ഫോട്ടോ: ബിജു വർഗീസ്.

കേരള ബാങ്ക് വിശദീകരണ യോഗം കണ്ണൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നടത്തിയ ദേശീയ സെമിനാറിനെത്തിയ ടി.ജി.മോഹൻദാസിന്റെ കാർ കെ.എസ്.യു - എസ്.എഫ്.ഐ. പ്രവർത്തകർ തടയുന്നു. ഫോട്ടോ: രാമനാഥ് പൈ.
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നടത്തിയ ദേശീയ സെമിനാറിനെത്തിയ ടി.ജി.മോഹൻദാസിന്റെ കാർ കെ.എസ്.യു - എസ്.എഫ്.ഐ. പ്രവർത്തകർ തടയുന്നു. ഫോട്ടോ: രാമനാഥ് പൈ.
കേരള ബാങ്ക് രൂപീകരണം കണ്ണൂർ മേഖലായോഗത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിനെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി, സ്പീക്കര്‍, ഉപരാഷ്ട്രപതി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിനെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി, സ്പീക്കര്‍, ഉപരാഷ്ട്രപതി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ആലപ്പുഴ പുന്നമടയിൽ ഐ ആം ഫോർ ആലപ്പിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സ്യതൊഴിലാളികൾക്കുള്ള ചെറുവള്ളങ്ങളുടെ വിതരണത്തിന്റെ ഉദ് ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവ്വഹിക്കുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.
ബി.ആർ.ഡി.സി. കണ്ണൂരിൽ നടത്തിയ ടൂറിസം ശില്പശാല മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ബി.ആർ.ഡി.സി. കണ്ണൂരിൽ നടത്തിയ ടൂറിസം ശില്പശാല മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
പാര്‍ലമെന്റ് ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ നടത്തുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
പാര്‍ലമെന്റ് ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ നടത്തുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
എ.ഐ.ടി.യു.സി. യുടെ നേതൃത്ത്വത്തിൽ കൈത്തറി തൊഴിലാളികൾ നടത്തിയ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
കണ്ണൂർ കലക്ടേറ്റിൽ ജില്ലാ കലക്ടർ ടി.വി സുഭാഷ് ഭരണഘടന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
നിര്‍മാണ മേഖലയെ തകര്‍ക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ലെന്‍സ്ഫെഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് നടക്കാവ് ഗവ ഗേള്‍സ് വൊക്കേഷണല്‍ എച്ച് എസ് എസില്‍ നടന്ന മോക്ക് പാര്‍ലമെന്റില്‍ നിന്ന്. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
ഡിസംബര്‍ 26നുള്ള വലിയ സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായുള്ള ഉപകരണ മാതൃകകള്‍ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ബി ജെ പി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ഗാന്ധി സങ്കല്പ് യാത്രയുടെ സമാപനയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ നടന്ന സെമിനാർ ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: രാമനാഥ് പൈ.
എറണാകുളത്ത് കമ്മീഷണറാഫീസിന് മുന്നിൽ ബിജെപി പ്രവർത്തകരോട് പിരിഞ്ഞുപോകുവാൻ നേതാക്കളാവശ്യപ്പെടുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
എറണാകുളത്ത് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു മാധ്യമങ്ങളോട് സംസാരിക്കുന്നു.. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
ശബരിമല ദർശനത്തിനായി തൃപ്തി ദേശായി എറണാകുളത്ത് എത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചിരിക്കുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
അയ്യപ്പഭക്തർ നാമജപവുമായിഎറണാകുളം പോലീസ് കമ്മീഷണറോഫീസിനുമുന്നിൽ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
തൃപ്തി ദേശായിയും സംഘവും എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനുള്ളിൽ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
കാസർകോട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയുടെ പിന്നിൽ സജ്ജീകരിക്കേണ്ട തുണി ബോർഡ് തൊഴിലാളികൾ തയ്യാറാക്കുന്നു. ഫോട്ടോ: രാമനാഥ് പൈ.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികൾ വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം കാസർകോട് ഐങ്ങോത്തെ ഒന്നാം നമ്പർ വേദിയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു. ഫോട്ടോ: രാമനാഥ് പൈ.
ശബരിമലയിൽ പോകുവാനെത്തിയ തൃപ്തി ദേശായിയെ എറണാകുളം കമ്മീഷണർ ഓഫീസിൽ കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ ബി ജെ പി പ്രവർത്തകർ. ഫോട്ടോ: എം.വി.സിനോജ്.