എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സ്വാശ്രയ ഭാരത് 2019 ശാസ്ത്രമേളയുടെ ഭാഗമായി ഞായറാഴ്ച സി.വി.രാമന്റെ ജീവിതകഥയെ ആസ്പദമാക്കി നടന്ന കഥകളിക്ക് സി.വി.രാമനെ വേദിയില്‍ അവതരിപ്പിക്കുന്ന ഡോ.ചന്ദ്രമന നാരായണന് നമ്പൂതിരി വേഷമിട്ടശേഷം. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
പാലക്കാട് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയില്‍ അവതരിപ്പിച്ച കഥകളിപ്പദക്കച്ചേരി.
ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗൗരി നൃത്തോത്സവത്തില്‍ രഞ്ജിത ശ്രീനാഥ് അവതരിപ്പിച്ച ഭരതനാട്യം. ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
കേരള സംഗീത നാടക അക്കാദമിയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന നൃതൃതി നൃത്തോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ അഭയ ലക്ഷ്മി അവതരിപ്പിച്ച ഒഡീസ്സി നൃത്തം. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്‍വശം ദീപാലംകൃതമാക്കിയപ്പോള്‍. ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണന്
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ ഭാഗമായി ഞായറാഴ്ച തൊഴാന്‍ എത്തിയവരുടെ തിരക്ക്. ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണന്
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ''ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും'' സെമിനാര്‍ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രപിള്ള ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന് വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ഫോട്ടോപ്രദര്‍ശനം കാണുന്ന മന്ത്രി ടി.പി രാമകൃഷ്ണന്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സമീപം. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
ആനക്കര വടക്കത്ത് മീനാക്ഷി അമ്മയുടെ പതിനാറാം അടിയന്തിരത്തിന് വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ അന്നദാനം നടത്തിയപ്പോള്‍. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
ബത്തേരി സര്‍വജന സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിനു ശേഷം എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്, ഡി.ഡി.ഇ എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: പി. ജയേഷ്
എറണാകുളം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആനച്ചമയങ്ങളുടെ പ്രദർശനം. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഞയറാഴ്ച്ച നടന്ന സഹനസമരം ബർയൂഹാനോൻ റമ്പാൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്.
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച്ച 50000 പേർക്ക് നൽകിയ സ്നേഹവിരുന്ന് ഇടവക വികാരി ജോസഫ് ബാസ്റ്റിൻ ആശീർവദിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്.
സ്വാതി-പി.ഭാസ്കരൻ ഗാനസാഹിത്യ പുരസ്കാരം പിരപ്പൻകോട് മുരളിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വി.എം.സുധീരൻ നൽകുന്നു. ശ്രീകുമാരൻ തമ്പി സമീപം. ഫോട്ടോ: ബിജു വർഗീസ്.
കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ എച്.എസ്.എസ്.വിഭാഗം വൃന്ദ വാദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ എ.കെ.ജി.എസ്.ജി.എ.സി.എസ്.എസ്. പെരളശ്ശേരി. ഫോട്ടോ: ലതീഷ് പൂവത്തൂർ.
കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.വിഭാഗം (പെൺ) ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയ സി.വി.സാഗര, കെ.കെ.വി.എം.പി.എച്ച്.എസ്.എസ്. പാനൂർ. ഫോട്ടോ: ലതീഷ് പൂവത്തൂർ.
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന് മുന്നോടിയായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഉണ്ണി കാനായി ഒരുക്കിയ മണൽ ശിൽപം. ഫോട്ടോ: ലതീഷ് പൂവത്തൂർ.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂർ.
കോഴിക്കോട് കൃഷ്ണ മേനോൻ മ്യൂസിയത്തിൽ പൈതൃക വാരാഘോഷത്തിന്റെ ഭാഗമായുള്ള കളമെഴുത്ത്. ഫോട്ടോ: പി. പ്രമോദ്കുമാർ.
കോഴിക്കോട് കൃഷ്ണ മേനോൻ മ്യൂസിയത്തിൽ ലോക പൈതൃക വാരഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള മുടിയേറ്റത്തിന് തയ്യാറെടുക്കുന്ന കലാകാരൻമാർ. ഫോട്ടോ: പി. പ്രമോദ്കുമാർ.
കൊല്ലത്തു നടന്ന സംസ്ഥാന ബധിര കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ എറണാകുളം ജില്ല. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
തൃശൂരിൽ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് നടന്ന കേക്ക് മിക്സിങ്. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂരിൽ നടത്തിയ സംസ്ഥാന സമ്മേളനത്തിൽ മുൻ ദേശീയ പ്രസിഡന്റ് ഡോ. സ്വാതി വൈ. ഭാവെ സംസാരിക്കുന്നു. ഫോട്ടോ: റിദിൻ ദാമു.
പെട്രോൾ പമ്പ്, പാചക വാതക തൊഴിലാളി കണ്ണൂർ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽ നടന്ന അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ചേരമ സാംബവ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന സമൂഹ വിവാഹത്തില്‍ ദമ്പതിമാരുടെ ചിത്രമെടുക്കുന്ന കുട്ടി. ഫോട്ടോ: വി.പി. ഉല്ലാസ്.
പടിതൊട്ടു വന്ദനം... പതിനെട്ടാം പടി കയറുന്ന അയ്യപ്പൻമാർ. ഞായറാഴ്ചത്തെ ദൃശ്യം. ഫോട്ടോ: കെ. അബൂബക്കർ.
ശബരിമലയിൽ ഭസ്മകുളത്തിന് സമീപം പന്നിക്കുഴിയിലെ മാലിന്യങ്ങൾ നീക്കുന്ന വിശുദ്ധിസേന അംഗങ്ങൾ. ഫോട്ടോ: കെ. അബൂബക്കർ.
മാളികപ്പുറം ക്ഷേത്രത്തിന് സമീപം കൂടികിടക്കുന്ന പ്ലാസ്റ്റിക്ക് കവറുകളും മറ്റും. അയ്യപ്പൻമാർ ഇരുമുടികെട്ടിൽ പൂജസാധനങ്ങൾ കൊണ്ടുവരുന്ന കവറുകളാണിത്. ഫോട്ടോ: കെ. അബൂബക്കർ.
സന്നിധാനത്ത് അന്നദാന മണ്ഡപത്തിന് പുറകുവശം അടുക്കളയോട് ചേർന്ന് കെട്ടി കിടക്കുന്ന മലിനജലം. ഫോട്ടോ: കെ. അബൂബക്കർ.
ഹൈക്കോടതിയിലെ ദേവസ്വം ബഞ്ചിലെ ജഡ്ജി ദേവന് രാമചന്ദ്രന് ശബരിമല അന്നദാന മണ്ഡപത്തില്‍ അയ്യപ്പഭക്തര്‍ക്കായി പ്രഭാത ഭക്ഷണം വിളമ്പുന്നു. ഫോട്ടോ: കെ. അബൂബക്കർ.
കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ വിജയം നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം. ഫോട്ടോ: ബി. മുരളീകൃഷ്ണന്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, പൃഥ്വിരാജ് ചവാൻ, അഭിഷേക് മനു സിംഗ്വി എന്നിവർ സുപ്രീം കോടതിയിൽ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, പൃഥ്വിരാജ് ചവാൻ, അഭിഷേക് മനു സിംഗ്വി എന്നിവർ സുപ്രീം കോടതിയിൽ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
മലബാർ മേഖല യൂണിയൻ കണ്ണൂരിൽ സംഘടിപ്പിച്ച മിൽമ 30-ാം വാർഷികാഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ വിജയം നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം. ഫോട്ടോ: ബി. മുരളീകൃഷ്ണന്.
സ്കൂൾ പാചകതൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ഭാരതീയ പട്ടിക ജനസമാജം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി. പൊക്കൻ മാസ്റ്റർ സ്മാരക ക്യാഷ് അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും ഗുരുഭവനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
കേരള ഗവ. ആയൂർവേദ നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ക്യു. എച്ച്. എൽ. എസ് - വെളിച്ചം സംസ്ഥാന സംഗമം കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വനിതാ സമ്മേളനം എ.ഐ.ഡി.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് സുധാ സുന്ദർരാമൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വനിതാ സമ്മേളനം എ.ഐ.ഡി.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് സുധാ സുന്ദർരാമൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
ആലപ്പുഴ കൈതവനയിൽ പുലർച്ചെ കെ.എസ്.ആർ.ടി.സി. ഗരുഡ മഹാരാജ ബസുമായി കൂട്ടിയിടിച്ചു തകർന്ന കണ്ടെയ്നർ ലോറി. ഫോട്ടോ: സി. ബിജു.
ആലപ്പുഴ കൈതവനയിൽ പുലർച്ചെ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു തകർന്ന കെ.എസ്.ആർ.ടി.സി. ഗരുഡ മഹാരാജ ബസ്. ഫോട്ടോ: സി. ബിജു.
കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ്.വിഭാഗം മലയാള നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയ അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച നടന് എം.വി.ആദര്‍ശിനും മികച്ച നടി സാന്ദ്ര സജിക്കുമൊപ്പം ആഹ്ലാദം പങ്കിടുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
കോഴിക്കോട്ട് കോര്പ്പറേഷന് സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള കലോത്സവത്തില്‍ സ്റ്റേജിലെ പാട്ടിനനുസരിച്ച് സദസിലിരുന്ന് ഡാന്‍സ് ചെയ്യുന്ന മത്സരാര്‍ത്ഥി. ഫോട്ടോ: സന്തോഷ് കെ.കെ.