തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് നടന്ന ഡി.വൈ.എഫ്.ഐ യുടെ യുവ മഹാസംഗമത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഡി.വൈ.എഫ്.ഐ യുടെ യുവ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
തെലങ്കാനയിലെ കമ്മത്തു വെച്ച് നടന്ന ദേശീയ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണ്ണൂർ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
രാവണ സമക്ഷം രംഭ ... കണ്ണൂർ കുവലയം കഥകളി ആസ്വാദന സഭ കളിയരങ്ങിൽ രംഭ പ്രവേശം കഥകളി അവതരിപ്പിച്ചപ്പോൾ. രാവണ വേഷത്തിൽ കോട്ടക്കൽ നന്ദകുമാരനും രംഭയായി ചമ്പക്കര വിജയകുമാറും അരങ്ങിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പിൻവാതിൽ നിയമനങ്ങൾക്കെതിരെയും, സമരം ചെയ്യുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ഇരുപത്തിയൊന്ന് മന്ത്രിമാരുടെ കോലങ്ങൾ കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കൊല്ലം എൽ.എം.എസ് മിഷന്റെ ദ്വിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ. ശശി തരൂർ എം.പി യെ കൂപ്പുകൈകളോടെ സ്വീകരിക്കുന്ന സി.എസ്.ഐ. കൊല്ലം -കൊട്ടാരക്കര മഹായിടവക ബിഷപ്പ് റവ. ഡോ. ഉമ്മൻ ജോർജ്. കൊല്ലം രൂപതാധ്യക്ഷൻ റവ. ഫാ. പോൾ ആന്റണി മുല്ലശ്ശേരി, മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം എൽ.എം.എസ് മിഷന്റെ ദ്വിശതാബ്ദി ആഘോഷം ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പാലക്കാട് ജില്ലയിൽ ആലത്തൂർ തോണിപ്പാടത്തിനടുത്ത് നടന്ന കന്നു തെളി മത്സരത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
പാലക്കാട് ജില്ലയിൽ ആലത്തൂർ തോണിപ്പാടത്തിനടുത്ത് നടന്ന കന്നു തെളി മത്സരത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കണ്ണൂർ ദർബാർ സംഘടിപ്പിച്ച ത്യാഗരാജ ആരാധനയിൽ ഡോ. ഇ.എൻ സജിത്ത് കച്ചേരി അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "മൻകീ ബാത് " പരിപാടി കോഴിക്കോട് ടൗൺഹാളിൽ ഇരുന്ന് വീക്ഷിക്കുന്ന ജനങ്ങൾ. മൻകീ ബാത് പരിപാടി കാണാൻ തിരഞ്ഞടുക്കപ്പെട്ട രാജ്യത്തെ 9 കേന്ദ്രങ്ങളിലൊന്ന് കോഴിക്കോടായിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ഡി.സി.സി.യിൽ നടന്ന മഹിളാ കോൺഗ്രസ് ജില്ലാതല കൺവൻഷൻ എ.ഐ.സി.സി. കോർഡിനേറ്റർ ലെനി ജാദവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് ഓട്ടോ കെട്ടി വലിക്കുന്ന കൊട്ടപ്പുറം സ്വദേശി പി.ടി.മുനീർ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കാടാമ്പുഴയിൽ നടന്ന സൗഹൃദ സന്ദേശ സദസ്സിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
സിസ്സയുടെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ സംഘടിപ്പിച്ച ബാലരാമപുരം കൈത്തറി പ്രദർശന വിപണനമേള സന്ദർശിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഒറ്റപ്പാലം ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: മാതൃഭൂമി
ഒറ്റപ്പാലം ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന രഥവും തട്ടിന്മേല്ക്കൂത്തും | ഫോട്ടോ: മാതൃഭൂമി
ഒറ്റപ്പാലം ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന പൂതനും തിറയും | ഫോട്ടോ: മാതൃഭൂമി
ഒറ്റപ്പാലം ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായി ക്ഷേത്രമുറ്റത്ത് കുതിരകള്‍ ഭഗവതിയെ വണങ്ങി മടങ്ങുന്നു | ഫോട്ടോ: ഇ.എസ്. അഖില്‍ \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സെക്രട്ടറിയേറ്റിൽ നിന്നും സമരപ്പന്തലിലേക്ക് വരുന്ന റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളെ ആവേശപൂർവ്വം സ്വീകരിക്കുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഇടുക്കി റിസര്‍വോയറിന് കുറുകെ കാഞ്ചിയാര്‍-അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം | ഫോട്ടോ: മാതൃഭൂമി
സെല്‍ഫി... തൊടുപുഴ മലങ്കര ജലാശയം കാണാനെത്തിയവരുടെ വാഹനത്തിന് മുകളില്‍ കയറിനിന്ന് തന്റെ മുഖം കണ്ണാടിയില്‍ നോക്കുന്ന ആട് | ഫോട്ടോ: അജേഷ് ഇടവെട്ടി
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചപ്പോള്‍ | ഫോട്ടോ: \ മാതൃഭൂമി
വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി. എസ്.സി മോർച്ച ജില്ലാ ഉപാധ്യക്ഷൻ എം.ഡി. സിബിലാൽ ആലപ്പുഴയിൽ നടത്തിയ തലമുണ്ഡന പ്രതിഷേധ സമരം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കൊടുവള്ളി കിഴക്കോത്ത് അമ്പലമീത്തല്‍ തൈക്കിലോട്ട് മുരളിയുടെ വീട്ടിലെ കുടപ്പനത്തൈ കുലച്ച നിലയില്‍ | ഫോട്ടോ: \ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാല് മണ്ഡലത്തിലെ കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച പി.സി. ജോര്‍ജ് തനിക്കായി ചുവരെഴുതുന്നത് കാണാനെത്തിയപ്പോള്‍ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സെക്രട്ടറിയേറ്റിൽ നിന്നും സമരപ്പന്തലിലേക്ക് വന്ന റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷിനെ കെട്ടിപിടിച്ച് ആഹ്ളാദം പങ്കിടുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് എ.കെ.ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിന്റെ ഉദ്ഘാടന വേദിയിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് എ.കെ.ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിന്റെ ഉദ്ഘാടന വേദിയിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തപ്പോൾ. മന്ത്രി തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന വി.പി.ജോയിയെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്വീകരിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.
കണ്ണൂർ ചാല കടവാങ്കോട് മാക്കം ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ കെട്ടിയാടിയ മാക്കവും മക്കളും | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂർ ചാല കടവാങ്കോട് മാക്കം ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ കെട്ടിയാടിയ മാക്കവും മക്കളും | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂർ ചാല കടവാങ്കോട് മാക്കം ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ കെട്ടിയാടിയ മാക്കവും മക്കളും | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ദേവിയുടെ പുറത്തെഴുന്നള്ളത്ത് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് തൃശൂർ പുതുക്കാട് നൽകിയ സ്വീകരണം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി