വണ്ടൂർ വാണിയമ്പലം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി എം.പി വേദിയിലെത്തിയ കുട്ടികളോട് സൗഹൃദം പങ്കിടുന്നു | ഫോട്ടോ : അജിത് ശങ്കരന്/ മാതൃഭൂമി
വിജയ യാത്രയുടെ കണ്ണൂരിലെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാർ (എസ്.കെ.ഡബ്ള്യു.എ) കണ്ണൂർ ഗാന്ധി സർക്കിളിൽ നടത്തിയ പ്രകടനം| ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഡി.ടി.പി.സി. ഉത്സവം 2021 ന്റെ ഭാഗമായി തിങ്കളാഴ്ച കണ്ണൂർ ടൗൺ സ്ക്വയറിൽ പണയിൽ ഗോപാലകൃഷ്ണനും സംഘവും അരങ്ങിലെത്തിച്ച കളി | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
എല്‍.ഡി.എഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോന്നിയില്‍ നല്കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
യുവജന വഞ്ചനയ്ക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തി വന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനെയും വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് നിരാഹാര സത്യാഗ്രഹം ആരംഭിച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂര്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക്ഹോൾഡേഴ്സുകളായ റിജു‚ മനു‚ ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം കിടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ യ്ക്കും സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് എം എൽ എ യ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രകടനം. വൈകുന്നേരത്തോട് കൂടി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ കാർ വൈദ്യുത ഭവനു സമീപം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ലാത്തി വീശി ഓടിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കാലത്തിനു കീഴടങ്ങുമ്പോൾ ...: കോഴിക്കോട് കോതി പാലത്തിനു സമീപം 60 വർഷം പഴക്കമുള്ള വൈദ്യുത ടവർ ലൈൻ അഴിച്ചു മാറ്റാൻ തുടങ്ങിയപ്പോൾ - പണ്ട് നല്ലളം സബ്ബ് സ്റ്റേഷനിൽ നിന്ന് കോതി ഭാഗത്തേക്ക് കല്ലായ് പുഴയെ മറികടന്ന് വൈദ്യുതി എത്തിച്ചത് ഈ ടവർ വഴിയായിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതു പക്ഷ പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ അടുപ്പ് കൂട്ടല്‍ സമരം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം പ്രവർത്തകരെ അഭിവാദ്യം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പ്രതിഷേധക്കടൽ .....: കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ കാർ വൈദ്യുത ഭവനു സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ബീച്ചിൽ നിന്നും തങ്കശ്ശേരിയിലേക്ക് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബരജാഥ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ആഴക്കടൽ മൽസ്യബന്ധനകരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യമേഖലാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ കേരളപുരത്തെ വസതിയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കെ.എസ്.ആർ.ടി.സി.യിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ജനറൽ ട്രാൻസ്ഫറിനെതിരേ കൊല്ലം ഡിപ്പോയിലെ ട്രാൻസ്പോർട്ട് തൊഴിലാളികൾ ചിന്നക്കടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
തിരുവനന്തപുരം ജില്ലാ പഞ്ചയാത്തിൽ തുടർച്ചയായി ആറു തവണ ബജറ്റ് അവതരിപ്പിച്ച വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗത്തെ പ്രസിഡന്റ് ഡി.സുരേഷ് കുമാർ അഭിനന്ദിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ അനശ്ചിതകാല നിരാഹാര സമരം നടത്തി വന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും വൈസ് പ്രസിഡന്റ് ശബരിനാഥിന്റെയും ആരോഗ്യനില മോശമായതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇടപെട്ട് സമരം അവസാനിപ്പിച്ചതിന് ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി ആംബുലൻസിൽ കയറ്റിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അനശ്ചിതകാല നിരാഹാര സമരം നടത്തി വന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും വൈസ് പ്രസിഡന്റ് ശബരിനാഥിന്റെയും ആരോഗ്യനില മോശമായതിനെ തുടർന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കുംഭാര സമുദായ സഭ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച പഞ്ചദിന ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
എംപ്ലോയ്മെന്റ് വഴി ജോലി ചെയ്ത ഭിന്ന ശേഷിക്കാരെ പുനർ നിയമിക്കണമെന്നാവശ്യപ്പെട്ട് റ്റി.ഇ.ഡി.എഫിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപെട്ട് നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ശയന പ്രദക്ഷിണത്തിന് ശേഷം റോഡിൽ തളർന്ന് കിടന്ന് വിശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ദളിത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ ജീമോൻ കല്ലുപുരയ്ക്കൽ പ്രതീകാത്മക കാല വേഷം ധരിച്ച് സമരക്കാർക്കൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) ജോസഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മക തൂക്കു കയർ മാർച്ച് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഇടതുപക്ഷ സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് എ.ബി.വി.പി. പ്രവർത്തകർ പി.എസ്.സി. ഓഫീസിന് മുന്നിൽ നിന്ന് സെക്രട്ടറിയേറ്റ് വരെ നടത്തിയ ലോങ്ങ് മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോൾ മന്ത്രിമാരുടെ കോലം കത്തിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഇടതുപക്ഷ സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് എ.ബി.വി.പി. പ്രവർത്തകർ പി.എസ്.സി. ഓഫീസിന് മുന്നിൽ നിന്ന് സെക്രട്ടറിയേറ്റ് വരെ നടത്തിയ ലോങ്ങ് മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെത്തിയവർക്ക് നേരെ പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെത്തിയവരെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഷാഫിപറമ്പിൽ എം.എൽ.എ നടത്തുന്ന അനിശ്ചിതകാല സമരത്തിന് അഭിവാദ്യം അർപ്പിച്ച് പാലക്കാട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
തൃശൂരിൽ പി.എസ്.സി. ഓഫീസിന് മുന്നിൽ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രതിഷേധം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് - ഹോർട്ടികോർപ്പ് സംയുക്ത പച്ച തേൻ സംഭരണ പദ്ധതി ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുൽ ഗാന്ധി എം.പി. കൽപ്പറ്റയിൽ നടത്തിയായ ട്രാക്ടർ റാലി | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുവമോർച്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വനിതാ ലീഗ് പ്രവർത്തകർ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ അടുപ്പ് കൂട്ടി നടത്തിയ സമരം പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപ്പെട്ട് നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകളുടെ നിർമാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബി.കെ സുധീർ കിഷൻ, കൗൺസിലർ സി.പി സുലൈമാൻ, എ.പ്രദീപ്കുമാർ എംഎഎൽഎ, എം.എ മുഹമ്മദ് അൻസാരി, ബ.റ്റി.വി കൃഷ്ണൻ, വി.കെ മോഹൻദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന തുറമുഖം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തശേഷം ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബി.റ്റി.വി കൃഷ്ണൻ‚ എ.പ്രദീപ്കുമാർ എംഎൽഎ, മേയർ ബീന ഫിലിപ്പ്, കൗൺസിലർ സി.പി സുലൈമാൻ, ടി.വി ബാലൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആഴക്കടൽ മത്സ്യബന്ധന കരാറിൽ അഴിമതി ആരോപിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യഫെഡ് ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറിഎ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് വനിതാ ലീഗ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ സക്കറിയ ബസാറിൽ നടന്ന അടുപ്പ് കൂട്ടി സമരം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കാസർകോട്ടുനിന്നാരംഭിച്ച ബിജെപി വിജയയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശോഭാ സുരേന്ദ്രൻ ആറന്മുള കണ്ണാടി സമ്മാനിക്കുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.കെ.ടി.യു. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ രാപ്പകൽ സമരം പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂരിൽ മത്സ്യതൊഴിലാളി ഫെഡറേഷൻ എസ്.ടി.യു. ഡി.ഡി. ഓഫീസ് മാർച്ചിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളിച്ച ശേഷം തിങ്കളാഴ്ച പുലർച്ചെ ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
പയ്യന്നൂരിൽ ബി.ജെ.പിയുടെ വിജയ യാത്രയ്ക്ക് സ്വീകരണം നൽകിയപ്പോൾ നായകൻ കെ.സുരേന്ദ്രൻ പ്രസംഗിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
ബി.ജെ.പിയിലേക്ക് ചേരുന്ന മറ്റ് പാർട്ടി പ്രവർത്തകരെ കെ.സുരേന്ദ്രൻ പയ്യന്നൂരിലെ ചടങ്ങിൽ സ്വീകരിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
വിജയ യാത്ര നയിച്ച് ബി.ജെ.പി. അധ്യക്ഷൻ കെ.സുരേന്ദ്രൻ പയ്യന്നൂരിലെത്തിയപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
വിജയ യാത്ര നയിച്ച് ബി.ജെ.പി. അധ്യക്ഷൻ കെ.സുരേന്ദ്രൻ പയ്യന്നൂരിലെത്തിയപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് റാന്നിയിൽ നല്കിയ സ്വീകരണം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി