മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് തുടർച്ചയായി മൂന്ന് ദിവസത്തേക്ക് സംസ്ഥാന സർക്കാർ ചുമത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥൻ ഗാസിപൂർ അതിർത്തിയിൽ യാത്രക്കാരെ തടയുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് തുടർച്ചയായി മൂന്ന് ദിവസത്തേക്ക് സംസ്ഥാന സർക്കാർ ചുമത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥൻ ഗാസിപൂർ അതിർത്തിയിൽ യാത്രക്കാരെ തടയുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
കോവിഡ് -19 ബാധിച്ച് മരിച്ച ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം സംസ്കാര ചടങ്ങിനായി ഡല്‍ഹിയിലെ ജാദിദ് ഖാബ്രിസ്താന് അഹ്ലെ ഇസ്ലാം ശ്മശാനത്തിൽ എത്തിച്ചപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ ഐ എ. എ.എസ്.പി. എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതി സരിത്തിനെ ചോദ്യം ചെയ്തശേഷം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് നിന്നും മടങ്ങുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്തുകോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് മുന്‍ എം.എല്‍.എ പ്രതാപവര്‍മ്മ തമ്പാന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍. ഫോട്ടോ: അജിത് പനച്ചിക്കല്‍.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പോലീസിന് നേരെ ആക്രോശിക്കുന്ന പ്രവര്‍ത്തകര്‍. ഫോട്ടോ: അജിത് പനച്ചിക്കല്‍.
മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ്് തൃശ്ശൂരില്‍ നടത്തിയ പ്രകടനം. ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍.
ഡല്‍ഹി റെയ്സീന റോഡിലെ ഐ.വൈ.സി ഓഫീസിന് മുമ്പില്‍ യു.പി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ് പ്രതിഷേധം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ഡല്‍ഹിയിലെ ചൈന എംബസിക്ക് പുറത്ത് മാസ്ക്ക് ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് ടിബറ്റില്‍ നിന്നുള്ള പ്രവാസികള്‍ ചൈനയ്ക്കെതിരെ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് ടിബറ്റില്‍ നിന്നുള്ള പ്രവാസികള്‍ ചൈനയ്ക്കെതിരെ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് ടിബറ്റില്‍ നിന്നുള്ള പ്രവാസികള്‍ ചൈനയ്ക്കെതിരെ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന ശവപ്പെട്ടി സമരം. ഫോട്ടോ: കെ.ബി. സതീഷ്കുമാര്‍.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ യോഗം നടക്കുന്ന മലപ്പുറം കളക്ടറേറ്റിനു പുറത്ത് പ്രതിഷേധിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാര്‍.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ താമസിച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ഫ്ലാറ്റിന്റെ മുന്‍ വശത്തെ ഗ്ലാസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത് കരി ഓയില്‍ ഒഴിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്.
ഐ.ടി.വകുപ്പ് മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റ്. ഫോട്ടോ: ബിജു വര്‍ഗീസ്.
സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ താമസിച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ഫ്ലാറ്റിന്റെ മേല്നോട്ടക്കാരന് വിജയകുമാറിനെ കസ്റ്റംസ് ഉദ്യോഗസ്ഥന് മൊഴി എടുക്കാനായി കൊണ്ട് പോകുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്.
ആലപ്പുഴ നഗരസഭാ ഹാര്‍ബര്‍ വകുപ്പിന്റെ കീഴില്‍ നിര്‍മിച്ച ചെമ്പകശേരി റോഡിന്റെയും കലുങ്കിന്റെയും ഉദ്ഘാടനം നഗരസഭാ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന് നിര്‍വഹിക്കുന്നു. ഫോട്ടോ: സി. ബിജു
പൂന്തുറയില്‍ കണ്‍സ്യൂമര്‍ ഫെഡ് സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങള്‍ തുറന്നപ്പോള്‍. കോവിഡ് മാനദണ്ഡങ്ങള്‍
പാലിച്ചാണ് പ്രവര്‍ത്തനം. ഫോട്ടോ: കെ.എല്‍. ലക്ഷ്മി.
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മാര്‍ച്ച് നടക്കുന്നതിനെ തുടര്‍ന്ന് പോലീസ് സന്നാഹം. ഫോട്ടോ: കെ.പി. നിജീഷ്കുമാര്‍.
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മാര്‍ച്ച് നടക്കുന്നതിനെ തുടര്‍ന്ന് റോഡില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തപ്പോള്‍. ഫോട്ടോ: കെ.പി. നിജീഷ്കുമാര്‍.
തെരുവില്‍ കഴിയുന്നവര്‍ക്കുള്ള പുനരധിവാസ കേന്ദ്രമായ കോഴിക്കോട് മാങ്കാവ് കാളൂര്‍ റോഡിലെ ഉദയം ഹോം മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് ഐ.എം.സി.എച്ചിലെ ഇന്‍സിനറേറ്ററിന് സമീപത്തെ കോവിഡ് മാലിന്യ വീപ്പകള്‍. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിക്ക് സമീപം കൂട്ടിയിട്ട മാലിന്യം. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിറിഞ്ചും ട്യൂബുമടക്കമുള്ള മാലിന്യം കൂട്ടിയിട്ട നിലയില്‍. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപം പ്ലാസ്റ്റിക്ക് കവര്‍ അടക്കമുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
കടലമ്മ തന്നെ കാക്കും... കോവിഡിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും, വില്‍പ്പനയും നിരോധിച്ചിരിക്കയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കടലമ്മ തന്നെ കനിയണം. അന്ധധകാരനഴിയില് തീരത്തടിയുന്ന ചെറുകക്കയുടെ തോട് വാരിയെടുക്കുന്ന തൊഴിലാളികള്‍. കക്കാ നീറ്റാനും, താറാവിനുള്ള തീറ്റയ്ക്കും ഇത് ഉപയോഗിക്കുന്നു. ഒരു ചെരുവം കക്ക കരയിലെത്തിച്ച് നല്‍കുന്നതിന് 40 രൂപയാണ് കിട്ടുന്നത്. പകലന്തിയോളം പണിയെടുക്കണം ഒരു ദിനം കഴിയാന്‍. ഫോട്ടോ: സി. ബിജു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ ബി.ജെ.പി. നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.
ഭാഗ്യ പരീക്ഷണം... ലോട്ടറി വില്പനക്കാരന് മാസ്ക് വിറ്റ് ഭാഗ്യം പരീക്ഷിക്കുന്നു. കണ്ണൂര്‍ കാള്‍ടെക്സിലെ കാഴ്ച. ഫോട്ടോ: സി.സുനില്‍കുമാര്‍.
ക്രെയിന്റെ സഹായത്തോടെ മരം മുറിക്കല്‍. കണ്ണൂര്‍ നഗരത്തില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: സി. സുനില്‍കുമാര്‍.
കോവിഡ് -19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ന്യൂഡൽഹിയിലെ നിഗംബോഡ് ഘട്ട് ശ്മശാനത്തിൽ ആരോഗ്യ പ്രവർത്തകരും ബന്ധുക്കളും ചേർന്ന് സംസ്കരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ജാമിയത്ത് ഉലമ-ഇ-ഹിന്ദ് അംഗങ്ങൾ ന്യൂഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലേക്ക് ആയിരം പിപിഇ കിറ്റുകൾ സംഭാവന ചെയ്തപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.