തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി. തിരുവനന്തപുരം ഫോർട്ട് വാർഡിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മഹിളമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് വനതി ശ്രീനിവാസൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി. തിരുവനന്തപുരം ശ്രീകണ്ടേശ്വരം വാർഡിൽ സംഘടിപ്പിച്ച മാതൃസംഗമം ഉദ്ഘാടനം ചെയ്യാൻ മഹിളമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് വനതി ശ്രീനിവാസൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബി.ജെ.പി. യുടെ തിരുവനന്തപുരം ഫോർട്ട് വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മഹിളമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് വനതി ശ്രീനിവാസനെ സ്ഥാനാർഥി ജാനകി അമ്മാൾ ഷാൾ അണിയിച്ച് സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കോഴിക്കോട്ട് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അന്തരിച്ച ഡീഗോ മറഡോണയുടെ അനുശോചനയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസൻ സംസാരിക്കുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കരുണ കാണിക്കൂ .... കോവിഡ് മാനദണ്ഡമനുസരിച്ച് ടൗൺഹാളും, ഓഡിറ്റോറിയങ്ങളും, തുറന്നു പ്രവർത്തിച്ച് പരിപാടികൾ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിക് ഇൻസ്ട്രുമെന്റ്സ് പ്ലെയേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കലാകാരൻമാർ കോഴിക്കോട് ടൗൺഹാളിനു മുമ്പിൽ നടത്തിയ സംഗീത സദസ് | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
പാർലമെന്റിലേക്കുള്ള കർഷകമാർച്ചിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറയിലെ ആദായ നികുതി ഓഫീസിലേക്ക് കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ച് പി.വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
പാർലമെന്റിലേക്കുള്ള കർഷകമാർച്ചിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറയിലെ ആദായ നികുതി ഓഫീസിലേക്ക് കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ച് | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
ഒരു ചാൺവയറിനുവേണ്ടി....... കോവിഡ് ഭീതിയെ വകവെയ്ക്കാതെ ജനത്തിരക്ക് കൂടിയ കോഴിക്കോട് മിഠായ് തെരുവിൽ ബംഗാളി യുവാവ് അഭ്യാസ പ്രകടനം നടത്തുന്നു. സഹായത്തിനായി മലയാളി ബാന്റടിച്ച് പ്രോത്സാഹിപ്പിക്കുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടക്കാനെത്തിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞപ്പോൾ ഭക്ഷണം പാകംചെയ്യുന്ന കർഷകർ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടക്കാനെത്തിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടക്കാനെത്തിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടക്കാനെത്തിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടക്കാനെത്തിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടക്കാനെത്തിയ കർഷകരെ അതിർത്തിയിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
നിയന്ത്രണം കാറ്റിൽപ്പറത്തി.... കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രവേശനം നിരോധിച്ച കോഴിക്കോട് കടപ്പുറത്തെത്തിയവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗത്തിൽ പന്തീരാങ്കാവ് കോൺഗ്രസ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ഉദ്യോഗസ്ഥരിൽ നിന്നും സ്ഥാനാർഥി തിരിച്ചറിയൽ രേഖ ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
പാലക്കാട് ജില്ലാ പഞ്ചായത്ത് പറളി ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ശബരിമല സോപാനത്ത് പോലീസുകാർ പി.പി.ഇ കിറ്റ് ധരിച്ച് സേവനത്തിൽ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മലപ്പുറം നഗരസഭ ചീനിത്തോട് വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥിക്കായി കടലുണ്ടിപ്പുഴയിൽ തോണിയിൽ പ്രചാരണം നടത്തുന്നവർ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം മുതുവത്ത് പറമ്പ് എൽ.ഡി.എഫ്. സ്ഥാനാർഥിക്കു വേണ്ടി അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ കുടയും ചൂടി കടലുണ്ടിപ്പുഴയിലൂടെ തോണിയിൽ പ്രചരണം നടത്തുന്നവർ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ഡൽഹിയിൽ കർഷകർക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
മറഡോണയ്ക്കു ആദരാഞ്ജലികളർപ്പിക്കുന്നതിനായി മാതൃഭൂമി കണ്ണൂർ സിറ്റി സെന്ററിൽ ഒരുക്കിയ ഒപ്പു കാൻവാസിൽ ബ്ലൂ നൈൽ എം.ഡി. വി.രവീന്ദ്രൻ ഒപ്പു ചാർത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പാലക്കാട് നഗരസഭ കൊപ്പം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ ദയ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ദൈവത്തിനുവേണ്ടി, ദൈവത്തോട്... എറണാകുളം വെങ്ങോല 11-ാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് അനിത നോജി. തിരഞ്ഞെടുപ്പ് ചിഹ്നം ഫുട്ബോള്‍. വോട്ടുപിടിക്കാന്‍ എപ്പോഴുമുള്ളത് പാര്‍ട്ടിപ്രവര്‍ത്തകരായ ഫുട്ബോള്‍ താരങ്ങള്‍. പെരുമ്പാവൂര്‍ അല്ലപ്രയിലെ ഫുട്ബോള്‍ പ്രേമികള്‍ സംഘടിപ്പിച്ച മാറഡോണ അനുസ്മരണത്തില്‍ പങ്കെടുക്കുന്ന അനിത | ഫോട്ടോ: വി.കെ. അജി \ മാതൃഭൂമി
സ്ഥാനാർത്ഥി അല്ല....... തിരുവനന്തപുരം കാലടി താമരം ജംഗ്ഷനിൽ മണിയൻ എന്ന നായയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നാട്ടുകാർ സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സ് ബോർഡ്. നാട്ടുകാരുടെ അരുമ ആയിരുന്ന മണിയൻ പ്രായാധിക്യത്താൽ മരിച്ചിട്ട് ഒരുമാസം തികയാൻ പോകുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കര്‍ണാലില്‍ ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് തടഞ്ഞ ഹരിയാണ പോലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണിര് വാതക ഷെല്‍ പ്രയോഗിച്ചപ്പോള്‍.
പാർട്ടി ഏതായാലൂം ഫ്ളെക്സ് നന്നായിരിക്കണം.....തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കുന്ന രാഷ്ട്രീയ പാർട്ടിക്കാരുടെ ഫ്ളെക്സ് ബോർഡുകൾ. തിരുവനന്തപുരം ആറ്റുകാൽ ബണ്ട് റോഡിലെ ഫ്ളെക്സ് പ്രിന്റിങ് സ്ഥാപനത്തിന് മുന്നിലെ ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കാനെത്തുന്ന മുഖ്യമന്ത്രിയുടെയും മറ്റ് വിശിഷ്ടാതിഥികളുടേയും ഇരിപ്പിടങ്ങൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന ജീവനക്കാരൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സീറ്റ് കൂടുമോ.... തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് സ്വകാര്യ സംഭാഷണം നടത്തുന്ന മന്ത്രി തോമസ് ഐസക്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഒറ്റയാൾ പോരാട്ടം... നേതാജി സ്മാരക നീതിയുടെ സ്ഥാനാർഥി ദിവാകരൻ കണ്ണൂർ കോർപ്പറേഷൻ കൊക്കേൻപാറ ഡിവിഷനിൽ റോഡരികിൽ സ്വയം പോസ്റ്ററുകൾ ഒട്ടിക്കുന്നു. മിക്ക മുഖ്യധാരാ പാർട്ടികളുടെ കീഴിലല്ലാതെ മത്സരിക്കുന്ന മിക്ക സ്ഥാനാർഥികളുടെയും അവസ്ഥ ഇതാണ്. സ്വയം പോസ്റ്റർ അടിച്ചും ഒട്ടിച്ചും വീടുകൾ തോറും കയറിയിറങ്ങിയും ഒരു ഒറ്റയാൾ പോരാട്ടം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
എല്ലാം ലൈവ് ആവട്ടെ ... കണ്ണൂർ പോസ്റ്റോഫീസിനു മുന്നിൽ നടന്ന കർഷക സമരം തോളിൽ പാർട്ടി കൊടിയുമായി മൊബൈലിൽ തത്സമയം ചിത്രങ്ങൾ പകർത്തുന്ന സ്ത്രീ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തിരുവനന്തപുരത്ത് കേരള ബാങ്കിൻ്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യഭരണ സമിതി അധികാരമേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ‚ ധനമന്ത്രി തോമസ് ഐസക് എന്നിവർ പങ്കെടുക്കുന്നു | ഫോട്ടോ: വിഷ്ണു എൻ.എൽ. \ മാതൃഭൂമി
കോവിഡ് സംശയിക്കുന്നവരുമായി പമ്പയിലേക്കു പോകുന്ന ആംബുലൻസ്. സ്വാമി അയ്യപ്പൻ റോഡിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
എല്ലാം ജന നന്മയ്ക്കാവണം ........ കോഴിക്കോട് കോർപ്പറേഷനിലെ പാളയം വാർഡിൽ മൽസരിക്കുന്ന ജനകീയ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരു രൂപയ്ക്ക് ചായ വിറ്റ് ജനശ്രദ്ധ നേടിയ കുട്ടേട്ടൻ റഫീഖിന് ചായ നല്കി ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
വരും ... വരാതിരിക്കില്ല ......: അഖിലേന്ത്യാ പണിമുടക്കിനെ തുടർന്ന് വിജനമായ കോഴിക്കോട് പാളയത്ത് ആരെങ്കിലും ലോട്ടറി ടിക്കറ്റ് വാങ്ങാൻ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന സ്ത്രീ | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
കൊറോണ പേടിയില്ലാതെ ......: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സർവ്വീസ് സംഘടന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന പ്രകടനം | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
പണിമുടക്കിനെ തുടര്‍ന്ന് തോട്ടം മേഖല നിശ്ചലമായിരുന്നു. തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥികളായ മലക്കപ്പാറയില്‍ വീണുകിട്ടിയ അവധിദിവസം തൊഴിലാളി ലയങ്ങളില്‍ വോട്ടുതേടി അവര്‍ പരക്കം പാഞ്ഞു. പതിനൊന്നാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധനലക്ഷ്മി പരമശിവവും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായ പന്ത്രണ്ടാം വാര്‍ഡിലെ മുത്തുവും പതിമൂന്നാം വാര്‍ഡിലെ സുമതിയും മലക്കപ്പാറ റോപ്പമട്ടത്ത് കണ്ടുമുട്ടിയപ്പോള്‍. ഫോട്ടോ: മനീഷ് ചേമഞ്ചേരി
വോട്ടും കൈക്കോട്ടും..തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ മണ്ണിലും മനസിലും പതിക്കും വിധം പ്രചാരണങ്ങള്‍ കൊഴി പ്പിക്കുകയാണ് ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് കാലം. കണ്ണൂര്‍ പാണലാട് പ്രദേശത്തെ തൊഴിലാളി മധു പുല്ല് വളര്‍ന്ന വയലില്‍ തൂമ്പകൊണ്ട് ചെത്തി മിനുക്കി അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം ഒരുക്കുന്നു. കഴിഞ്ഞ നാല് ദിവസമായിട്ടുള്ള കലാകാരന്റെ അധ്വാനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയാക്കിയത്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ശബരിമലയില്‍ ഉച്ചപൂജാസമയത്ത് പതിനെട്ടാം പടിക്കു താഴെ കാത്ത് നില്ക്കുന്ന അയ്യപ്പന്മാര്. ഫോട്ടോ: സി സുനില്‍കുമാര്‍
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സമിതി കണ്ണൂരില്‍ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് കെ.കെ. രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
പ്രസാദം പലവിധം... ശബരിമല ദര്‍ശനം നടത്തി അയ്യപ്പന്മാര് അരവണ, അപ്പം നിവേദ്യ പായസം എന്നിവ വാങ്ങി മടങ്ങുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
വൈക്കത്തഷ്ടമി കൊടിയേറ്റിനു ശേഷം കൊടിമര ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി. എസ്. തിരുമേനി ദീപം തെളിക്കുന്നു. ഫോട്ടോ: ജി ശിവപ്രസാദ്
കൊടിയേറ്റ് കണ്ടു തൊഴാന്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനെ തുടര്‍ന്ന് കിഴക്കേ ഗോപുര വാതുക്കല് നിന്ന് തൊഴുന്നവര്‍. ഫോട്ടോ: ജി ശിവപ്രസാദ്
വൈക്കത്തഷ്ടമിക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, കിഴക്കിനെടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവന് നമ്പൂതിരി എന്നിവരുടെ മുഖ്യ കര്‍മികത്വത്തില്‍ കോടിയേറ്റുന്നു. ഫോട്ടോ; ജി ശിവപ്രസാദ്
ശബരിമല താഴെ തിരുമുറ്റത്ത് കൂട്ടം കുടി നില്ക്കുന്ന ആളുകളെ പോലീസ് നീക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
കേരള ബാങ്ക് ഭരണ സമിതിയിലേക്ക് ദേശീയ പണിമുടക്ക് ദിനത്തിൽ കണ്ണൂരിൽ നടന്ന വോട്ടെടുപ്പ് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി