തൃശ്ശൂർ ചിയ്യാരത്ത് പെൺകുട്ടിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി നിധീഷിനെ വിധികേട്ട ശേഷം കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു. ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ഡൽഹിയിലെ ഐസിഎംആർ ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൊബൈൽ ആർടി-പിസിആർ ലാബ് ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ദേശീയ ജനാധിപത്യ സഖ്യം - കണ്ണൂർ സ്ഥാനാർഥി സംഗമം സി.കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫിന്റെ പ്രകടനപത്രിക എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പ്രകാശനം ചെയ്യുന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മാധ്യമ നിയന്ത്രണ പോലീസ് നിയമഭേദഗതിക്കെതിരെ ആർ.എസ്.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ ബിൽ കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ജിഎസ് പന്ത്, ജിടിബി, എൽബിഎസ് ആശുപത്രി എന്നിവയ്ക്ക് ബിഎസ്ഇഎസ് സംഭാവന ചെയ്ത ആംബുലൻസ് ഡൽഹി ആരോഗ്യമന്ത്രി പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ജിഎസ് പന്ത്, ജിടിബി, എൽബിഎസ് ആശുപത്രി എന്നിവയ്ക്ക് ബിഎസ്ഇഎസ് സംഭാവന ചെയ്ത ആംബുലൻസ് ഡൽഹി സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഡൽഹി ആരോഗ്യമന്ത്രി കൈമാറുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യുണൈറ്റഡ് ടീച്ചേർസ് & എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടത്തിയ നിലപാടറിയിക്കൽ സമരം കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കോട്ടയം വാഴൂര്‍ പുളിക്കല്‍ കവലയിലെ ഉമാ സൗണ്ട്സ് സ്ഥാപനത്തിന്റെ മുകള്‍നിലയില്‍ ഭംഗിയോടെ അടുക്കിയിരിക്കുന്ന 'കോളാമ്പി'കള്‍ക്ക് അരികില്‍ ഉടമ ഇ.എസ്. രാജു | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
പുതുമോടിയില്‍ പ്രണയകുടീരം... ആഗ്രയില്‍ താജ്മഹലിന്റെ പ്രധാന മകുടത്തിന്റെ നവീകരണത്തിലേര്പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍. അന്തരീക്ഷമലിനീകരണം കാരണം തിളക്കം നഷ്ടപ്പെട്ട ചരിത്രസ്മാരകത്തിന്റെ നവീകരണത്തിന് ബൃഹദ്പദ്ധതിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി നാനൂറോളം മാര്‍ബിള്‍ ഫലകങ്ങള്‍ മാറ്റിസ്ഥാപിക്കും. രാജസ്ഥാനില്‍നിന്നാണ് ഇവ കൊണ്ടുവരുന്നത് | എ.എഫ്.പി.
വെളിച്ചത്തിന് എന്തൊരു വെളിച്ചം.... വെളിച്ചം തേടിപ്പറന്ന് ചിറകുകള് നഷ്ടമായി മരണത്തെ പുല്കാനാണ് ഈയാമ്പാറ്റകളുടെ വിധിയെങ്കിലും അവസാനനിമിഷങ്ങള്‍ അവര്‍ കൂട്ടമായി പറന്നൊരാഘോഷമാക്കും. കഴിഞ്ഞ രാത്രി കല്പറ്റയില് നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
ഗ്രാമങ്ങളെങ്ങും തിരഞ്ഞെടുപ്പിനായി ഉണര്‍ന്നു കഴിഞ്ഞു. എല്ലാഭാഗങ്ങളിലും സ്ഥാനാര്‍ഥിയുടെ സാന്നിധ്യം അറിയിക്കാനുള്ള തിരക്കിലാണ് പ്രവര്‍ത്തകര്‍. കോഴിക്കോട് ആവളപാണ്ടി കുറ്റിയോട്ട് നടയില്‍ മുള്ളന്‍പായല്‍ പൂത്ത തോടരികിലൂടെ പ്രചാരണ ബോര്‍ഡുമായി നീങ്ങുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ \ മാതൃഭൂമി
കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ച് എം. മുകേഷ് എം.എൽ.എ യും വീടുകളിലെത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ഗാനമേള ഓർഗനൈസേഴ്സ് അസോസിയേഷൻ കൊല്ലം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കരുതലിനുമപ്പുറം... ഇരു ചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധ ഏറെയുണ്ടെങ്കിലും ഇത് പോലെ തൂങ്ങി ഉറങ്ങുമ്പോൾ അപകടം ക്ഷണിച്ചു വരുത്തുകയാണ് നാം ചെയ്യുന്നത്. പൊട്ടി പൊളിഞ്ഞ റോഡുകളിലെ കുഴിയിലും മറ്റുമിറങ്ങിയാൽ. കണ്ണൂർ നഗരത്തിൽ നാലു പേർ ചേർന്ന് നടത്തിയ കുടുംബ യാത്ര | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഗോപുര വതി സമർപ്പണ ചടങ്ങിൽ ബ്രഹ്മശ്രീ കാട്ടുമാടം ഇലയിടത്ത് ഈശാനൻ നമ്പൂതിരി ഗോപുരത്തിൽ പുഷ്പവൃഷ്ടി നടത്തുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
അകലം പാലിച്ച്... കല്പറ്റ കോക്കുഴിയിൽ പാലത്തിന് മുകളിൽ നിന്ന് താഴെനിൽക്കുന്ന ചാമുണ്ടം കോളനിവാസികളോട് വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥി | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
വനിതാ മതിൽ... ഐക്യത്തിന്റെയും... തിരഞ്ഞെടുപ്പിന്റെ ഗോദയിൽ പോരാട്ടം കടുക്കുമ്പോൾ സ്ഥാനാർത്ഥികളും പലവിധ പ്രചരണതന്ത്രങ്ങളുമായി വോട്ട് പിടിക്കാനുള്ള തിരക്കിലാണ്. ചുവരുകളോരോന്നും ഓരോ പാർട്ടിക്കാരും ബുക്ക് ചെയ്ത് പ്രചരണം തുടരുമ്പോൾ കൊല്ലം കോർപ്പറേഷൻ ആലാട്ട്കാവ് ഡിവിഷനിലെ മൂന്ന് വനിതാ സ്ഥാനാർഥികളും തങ്ങളുടെ പോസ്റ്ററുകൾ പ്രചരണത്തിന്റെ ഭാഗമായി ഒരേ മതിലിൽ പതിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ഇലവീണ്ടും തളിർത്തപ്പോൾ.......
മുന്നണി ബന്ധങ്ങൾ മാറിമറിയുമ്പോൾ വാർഡുകളിലെ മത്സര കാഴ്ചകളും കൗതുകകരമാകുന്നു. യു.ഡി.എഫ് മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് (ജോസ് കെ മാണി വിഭാഗം) എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമായി മത്സരിക്കുമ്പോൾ താത്കാലികമായി ടേബിൾ ഫാൻ ചിഹ്നമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി വിധിയെ തുടർന്ന് ചിഹ്നം രണ്ടിലയായി. ഇനി ടേബിൾ ഫാൻ ചിഹ്നമാക്കിയവർ മാറ്റി വരയ്ക്കണം. ചിലയിടങ്ങളിൽ രണ്ടു ചിഹ്നങ്ങളും പതിച്ച നിലയിലാണ്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വഴിച്ചേരി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ടേബിൾ ഫാൻ ചിഹ്നം പതിച്ച ബോർഡും, രണ്ടില ചിഹ്നം പതിച്ച ചുവരെഴുത്തും | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പോലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കാല്‍നടയായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച്. കെ പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്, യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസന് തുടങ്ങിയവര്‍ സമീപം. ഫോട്ടോ: ബിജു വര്‍ഗീസ്
ശബരിമല പടിഞ്ഞാറെ തിരുമുറ്റത്തു നിന്നു പ്രാര്‍ത്ഥിക്കുന്ന അയ്യപ്പന്മാര് | ഫോട്ടോ: സി സുനില്‍കുമാര്‍
യു.ഡി.എഫിന്റെ തിരുവനന്തപുരം പേട്ട വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും പരിപാടിക്കെത്തിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥികൾക്കൊപ്പം. വി.എസ്. ശിവകുമാർ എം.എൽ.എ. സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി