കോവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ന്യൂഡൽഹിയിൽ ആരോഗ്യ പ്രവർത്തകർ മൊബൈൽ വാനിലിരുന്ന് ആളുകളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
കോവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കായി ന്യൂഡൽഹിയിൽ ആരോഗ്യ പ്രവർത്തകർ മൊബൈൽ വാനിലിരുന്ന് ആളുകളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിനശിച്ചതിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കാമരാജ് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്. ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
യുവമോർച്ച പ്രവർത്തകർ എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്. ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ
ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീർസെൽവം ചെന്നൈ കോയമ്പേട് മാർക്കറ്റ് പരിശോധനയ്ക്കെത്തിയപ്പോൾ. ഫൊട്ടൊ: വി. രമേഷ്
ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീർസെൽവം ചെന്നൈ കോയമ്പേട് മാർക്കറ്റ് പരിശോധനയ്ക്കെത്തിയപ്പോൾ. ഫൊട്ടൊ: വി. രമേഷ്
സ്വർണക്കടത്ത് കേസ് സി ബി ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ സീ വ്യൂ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. ബിജു
സ്വർണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സമരം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: ബിജു വർഗീസ്
തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ മേയർ കെ. ശ്രീകുമാർ കുരുന്നുകളെ ഊഞ്ഞാലിൽ ആട്ടുന്നു. ഫൊട്ടൊ: ബിജു വർഗീസ്
സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നു. ഫൊട്ടൊ: ബിജു വർഗീസ്
ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ എൽ. പി. സ്കൂളിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കുമുള്ള പച്ചക്കറി കിറ്റ് തയ്യാറാക്കുന്നു. ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
കോട്ടയം ശാസ്ത്രി റോഡിലെ മരം മുറിക്കുന്നതിനെതിരെ പ്രകൃതി സ്നേഹികളുടെ പ്രതിഷേധം. ഫൊട്ടൊ: ജി. ശിവപ്രസാദ്
മുൻ വർഷങ്ങളിലെ ഓണാഘോഷ ഓർമ്മകളിൽ കേരളീയ വേഷം ധരിച്ച് ഇലയിട്ട് ഉണ്ണുന്ന ജീവനക്കാരി. കണ്ണൂർ കലക്ട്രേറ്റിലെ ദൃശ്യം. സഹപ്രവർത്തകരെല്ലാം സാധാരണ പോലെ ചോറ്റുപാത്രത്തിലൂണ് കൊണ്ടുവരികയായിരുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
ഗോള്‍ മുഖത്തെ കാവല്ക്കാര്... വൈകുന്നേരങ്ങളില്‍ വിവിധ കളികളില്‍ ഏര്‍പ്പെട്ടവരുടെ ആരവങ്ങളാല്‍ മുഖരിതമായിരുന്നു മിക്ക മൈതാനങ്ങളും. കോവിഡ് രോഗ ഭീഷണിയില്‍ ഇപ്പോള്‍ നഗരങ്ങളിലെ കളിക്കളങ്ങളില്‍ വ്യായാമത്തിനും സായാഹ്ന സവാരിക്കുമായി മാത്രമാണ് ചിലരെങ്കിലും എത്തുന്നത്. കണ്ണൂര്‍ പോലീസ് പരേഡ് മൈതാനിയിലെ ഫുട്ബോള്‍ പിച്ചിന്റെ ഗോള്‍ പോസ്റ്റില്‍ നിരന്നിരിക്കുന്ന പരുന്തുകള്‍. പരുന്തുകളുമായി ചങ്ങാത്തത്തിനെത്തിയ കാക്കയേയും കാണാം കൂട്ടത്തില്‍. ഫൊട്ടൊ: റിദിന്‍ ദാമു
കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ബുധനാഴ്്ച രാത്രിയില്‍ കടകള്‍ തുറന്നത്. ഓണക്കാലമായതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഒമ്പതുമണിവരെ പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനത്തിനുമുമ്പ് മാര്‍ച്ചിലാണ് ഇതിനുമുമ്പ് കടകള്‍ രാത്രിയില്‍ തുറന്നത്. പെരുന്നാളിന് ഒരു ദിവസം ഇളവുണ്ടായിരുന്നെങ്കിലും ജില്ലയില്‍ പ്രധാനപട്ടണങ്ങള്‍ പലതും കണ്ടെയ്ന്മെന്റ് സോണായതിനാല്‍ കടകള്‍ തുറക്കാനായിരുന്നില്ല. വയനാട് കല്പറ്റയില് നിന്നുള്ള കാഴ്ച.
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം താലൂക്ക് ഓഫീസിലേയ്ക്ക് യുവമോർച്ച നടത്തിയ മാർച്ച് ബി ജെ പി ജില്ലാ പ്രസിഡൻറ് ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം താലൂക്ക് ഓഫീസിലേയ്ക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ പോലീസിന്റെ ബാരിക്കേഡ് മറിച്ചിടുന്ന പ്രവർത്തകർ. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം താലൂക്ക് ഓഫീസിലേയ്ക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം താലൂക്ക് ഓഫിസിലേയ്ക്ക് കെ. എസ്. യു. മുഖ്യമന്ത്രിയുടെ കോലവുമായി നടത്തിയ മാർച്ച്. ഫൊട്ടൊ: സി.ആർ. ഗിരീഷ്കുമാർ
നീറ്റ്‚ ജെ.ഇ.ഇ. പരീഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ ധർണ. ഫൊട്ടൊ: സി. ബിജു
സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി.യിൽ നടന്ന സത്യാഗ്രഹം ഡി.സി.സി. പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. ബിജു
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ടെലിഫോൺ ഭവനു മുന്നിൽ കഞ്ഞിവെപ്പു സമരം നടത്തുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലെൻസ് ഫെഡ് നൽകുന്ന മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ പ്രസിഡണ്ട് കെ.സി.അനിൽകുമാർ സി.ഐ.പ്രദീപൻ കണ്ണിപ്പൊയിലിനു കൈമാറുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ കണ്ണൂരിൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ പി.ആർ.- പി.സി.മുഹമ്മദ് അനുസ്മരണം കെ.പി.സി.സി.സെക്രട്ടറി സജീവ് മറോളി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
കൃഷി വകുപ്പിന്റെ ഓണചന്തയും ആഴ്ചചന്തയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് കണ്ണൂർ കലക്ട്രേറ്റ് വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വനിതകള്‍ക്കുള്ള പേ വാര്‍ഡിന്റെ ശിലാസ്ഥാപനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
ഓട്ടോയിലെത്തിയ മുഖ്യന്....സെക്രട്ടേറിയറ്റിനുള്ളില്‍ നടന്ന തീപ്പിടിത്തത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ബി.ജെ.പി. നടത്തിയ പ്രതീകാത്മക വിചാരണ സമരത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷം കെട്ടിയ ആള് ഓട്ടോയില്‍ മടങ്ങുന്നു. ഫൊട്ടൊ: സി.ബിജു.
പാർലമെന്റ് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.വി ശ്രേയാംസ് കുമാറിന് കോഴിക്കോട് എൽ.ജെ.ഡി ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ എം.വി ശ്രേയാംസ് കുമാർ മറുപടി പ്രസംഗം നടത്തുന്നു. ഫൊട്ടൊ: സാജൻ വി. നമ്പ്യാർ