കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി എം.ടി.രമേശിന്റെ പ്രചരണം വെള്ളയിൽ സമാപിച്ചപ്പോൾ. കെ.ഷൈബു സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ഓട്ടോ റിക്ഷയിൽ ബീച്ചിലെത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ബീച്ചിൽ യു.ഡി.എഫ്. പ്രവർത്തകർ നടത്തിയ കൊട്ടി കലാശത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് വെള്ളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടി കലാശത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും, യു.ഡി.എഫ് പ്രവർത്തകരും ഒന്നിച്ചെത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് പള്ളിക്കണ്ടി ബീച്ചിൽ നോർത്ത് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രന്റെ പ്രചരണം സമാപിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ബീച്ചിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ കൊട്ടി കലാശത്തിൽ നൃത്തം വെക്കുന്ന കുട്ടികൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
അഴീക്കോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.വി.സുമേഷും സിനിമാ നടി നിഖില വിമലും പുതിയ തെരുവിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി സതീശൻ പാച്ചേനി പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ കണ്ണൂർ സിറ്റിയിൽ നടത്തിയ റോഡ് ഷോ. കെ.സുധാകരൻ എം.പി. ഒപ്പം. | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സകുടുംബം ... കണ്ണൂർ മണ്ഡലം എൽ.ഡി.എഫ്.സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷം ഓട്ടോറിക്ഷയിൽ സവാരി നടത്തുന്നു. ഡ്രൈവറായി മകൻ മിഥുനും. ഭാര്യ സരസ്വതി‚ മരുമകൾ ബിജിയും മറ്റു പാർട്ടി പ്രവർത്തകരും സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
വട്ടിയൂർക്കാവ് നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് നടന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി സ്ഥാനാർത്ഥിയെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന പ്രവർത്തകർ. ശാസ്തമംഗലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
നേമം നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് പൂജപ്പുരയിൽ നടത്തിയ പദയാത്ര | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം. ചാവക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം. ചാവക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം. ചാവക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ആലുവയിൽ യു ഡി എഫ് സ്ഥാനാർഥി അൻവർ സാദത്ത് സൈക്കിളിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
പരസ്യ പ്രചാരണത്തിന്റെ അവസാന മിനിറ്റുകളിൽ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന എൽ ഡി എഫ് പ്രവർത്തകർ. ആലുവയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ഞായറാഴ്ച ഏഴു മണിയോടെ പരസ്യ പ്രചാരണം അവസാനിച്ചപ്പോൾ കൊടി മടക്കി മടങ്ങുന്ന പ്രവർത്തകൻ. കളമശ്ശേരിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരം പൂജപ്പുരയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യുന്ന പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരം പൂജപ്പുരയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് മടങ്ങുന്ന രാഹുൽ ഗാന്ധിയെ സല്യൂട്ട് ചെയ്യുന്ന ബാല സേവാദൾ അംഗമായ നിവേദ് കൃഷ്ണ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പ്രചാരണങ്ങൾക്ക് സമാപനം കുറിച്ച് പത്തനംതിട്ടയിൽ നടന്ന റോഡ് ഷോ | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരം പൂജപ്പുരയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. നേമം സ്ഥാനാർത്ഥി കെ.മുരളീധരൻ, തിരുവനന്തപുരം സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ, കഴക്കൂട്ടം സ്ഥാനാർത്ഥി എസ്.എസ്. ലാൽ, വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വീണ എസ്. നായർ, ശശി തരൂർ എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സമാധാനത്തിന്റെ വെളിച്ചം വീശാൻ... തിരഞ്ഞെടുപ്പ് ജോലികൾക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് നിയമിതരായ പോലീസുകാർ മലപ്പുറം എം.എസ്.പി.യിൽ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ പരിപാടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടുന്ന പോലീസുകാർ. മലപ്പുറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ചുവപ്പണിയിക്കാൻ... തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഞായറാഴ്ച എൽ.ഡി.എഫ്. പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ചുവപ്പണിയിക്കാൻ... തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഞായറാഴ്ച ലോക്സഭാ സ്ഥാനാർഥി വി.പി. സാനു, നിയമസഭാ സാഥാനാർഥി പാലോളി അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കുഞ്ഞു കുഞ്ഞു ആവേശങ്ങൾ... തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഞായറാഴ്ച എൽ.ഡി.എഫ്. പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനത്തിൽ ആവേശത്തോടെ പങ്കെടുക്കുന്ന കുട്ടികൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
വടകര താഴത്തെ അങ്ങാടിയിൽ യു ഡി എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
വടകര കുട്ടോത്ത് എൽ ഡി എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ പ്രചാരണ സമാപനത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
മണ്ണഞ്ചേരിയിൽ ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജൻ്റെ പ്രചാരണ സമാപനത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജൻ മണ്ണഞ്ചേരിയിൽ പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന റോഡ്ഷോയിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പാലക്കാട് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഇ.ശ്രീധരൻ പാലക്കാട് മേലാമുറി കാളാമ്പുഴയിൽ വോട്ടഭ്യർത്ഥിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കോഴിക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ പള്ളിക്കണ്ടി ബീച്ചിൽ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
കോഴിക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ പള്ളിക്കണ്ടി ബീച്ചിൽ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
യു.ഡി.എഫ്. അവസാനവട്ട പ്രചാരണ പരിപാടികൾ സ്ഥാനാർഥി പി.ഉബൈദുള്ളയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിലെത്തിയപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ഞങ്ങളിലില്ലാ രാഷ്ടീയം... തിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണ ദിവസം വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികൾ സൈക്കിളിൽ കെട്ടി ഓടിക്കുന്ന കുട്ടികൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
എൻ.ഡി.എ. അവസാനവട്ട പ്രചാരണ പരിപാടികൾ എ.പി.അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ മലപ്പുറത്തെത്തിയപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
എറണാകുളം കളമശ്ശേരിയില് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം | ഫോട്ടോ: ബി. മുരളീകൃഷ്ണന് \ മാതൃഭൂമി
കോഴിക്കോട് ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം കോട്ടക്കൽ കോവിലകം പ്രതിനിധി മാനവേദൻ രാജ ഭദ്ര ദീപം തെളീയിച്ച് ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ റോഡ് ഷോ കാത്തു നിൽക്കുന്നവരുടെ ഇടയിലൂടെ തുറന്ന വാഹനത്തിൽ നീങ്ങുന്ന പെൺകുട്ടി. കണ്ണൂർ മമ്പറത്തെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കൽപ്പറ്റ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ റോഡ് ഷോയിൽ നിന്ന്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് സമീപം | ഫോട്ടോ: ശ്രീജിത്ത് പി.രാജ് \ മാതൃഭൂമി
ആലപ്പുഴ സഖറിയ ബസാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിന് നടക്കുന്ന പ്രകടനം | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
പിണറായി വിജയന്റെ ധർമ്മടം മണ്ഡല റോഡ് ഷോ സമാപനത്തിനായി പിണറായിയിൽ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
എറണാകുളത്ത് പി.ടി.തോമസിന്റെ പ്രചാരണ സമാപനം മാവേലിക്കൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കൊട്ടാരക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൂവറ്റൂരിൽ നടന്ന സമ്മേളനത്തിന്റെ സദസ്സ് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ലഡാക്കിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ മാവടി തെങ്ങുവിള അഭിലാഷ്ഭവനിൽ അഭിലാഷ്കുമാറിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കൊട്ടാരക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൂവറ്റൂരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്രമന്ത്രിയെത്തിയത് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊട്ടാരക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൂവറ്റൂരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് പ്രവർത്തകർ കഥകളി ശിൽപ്പം സമ്മാനിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊട്ടാരക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൂവറ്റൂരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ പ്രവർത്തകർ ഹാരമണിയിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പിണറായി വിജയന്റെ റോഡ് ഷോ കണ്ണൂർ മുഴപ്പിലങ്ങാട്ടെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ മുഴപ്പിലങ്ങാട് പിണറായി വിജയന്റെ റോഡ് ഷോ കാണാൻ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലം റോഡ് ഷോ പെരളശ്ശേരിയിൽ തുടങ്ങിയപ്പോൾ. നടന്മാരായ ഹരിശ്രീ അശോകൻ‚ ഇന്ദ്രൻസ് എന്നിവർ പിറകിലെ വാഹനത്തിൽ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലം റോഡ് ഷോ പെരളശ്ശേരിയിൽ തുടങ്ങിയപ്പോൾ. നടന്മാരായ ഹരിശ്രീ അശോകൻ‚ ഇന്ദ്രൻസ് എന്നിവർ പിറകിലെ വാഹനത്തിൽ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കാസർകോട് ചിത്താരിയിലെ അറവുശാലയിൽ നിന്നും ഓടി രക്ഷപ്പെട്ട പോത്തിനെ പെരിയ ചെർക്കാപാറയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും പിടികൂടിയപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ വലിയശാല സ്വദേശി വൈശാഖ് മരിച്ചതറിഞ്ഞു തടിച്ചു കൂടിയ ആളുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പിണറായി വിജയന്റെ റോഡ് ഷോയ്ക്ക് തുടക്കമായി പെരളശ്ശേരിയിൽ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നവർ | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപം കടയിൽ തീപിടുത്തമുണ്ടായപ്പോൾ അഗ്നി രക്ഷാ സേനയെത്തി അണയ്ക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പൊടിപൊടിക്കണം തിരഞ്ഞെടുപ്പ് ... ഇലക്ഷൻ പ്രചാരണത്തിനായി കണ്ണൂർ വളപട്ടണത്ത് രാഹുൽ ഗാന്ധിയുമായി വന്ന ഹെലികോപ്റ്റർ വന്നിറങ്ങുമ്പോൾ ഉയർന്നു പൊങ്ങിയ പൊടിമണ്ണിൽ കുളിച്ചു നിൽക്കുന്ന പ്രവർത്തകർ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
വിശ്വാസ ദീപ്തി ... കണ്ണൂർ ബർണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തിൽ ശനിയാഴ്ച അർദ്ധരാത്രിയിൽ നടന്ന ഉയിർപ്പു തിരുന്നാൾ ചടങ്ങിൽ തിരി തെളിച്ചു പ്രാർത്ഥനയോടെ വിശ്വാസികൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കോഴിക്കോട് ബീച്ചിലെ മറൈൻ ഗ്രൗണ്ടിനു സമീപം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന രാഹുൽ ഗാന്ധിയെ കാത്തു നിൽക്കുന്ന ആരാധകർ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും, വി. മുരളീധരനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഹോട്ടൽ ഗൗരീശങ്കറിൽ പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ. തിരുവനന്തപുരത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി കൃഷ്ണകുമാർ, കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും, വി. മുരളീധരനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഹോട്ടൽ ഗൗരീശങ്കറിൽ പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ. തിരുവനന്തപുരത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി കൃഷ്ണകുമാർ, കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പോർമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വടകര പുറമേരിയിൽ എത്തിയ രാഹുൽ ഗാന്ധിയെ കാണാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വടകര പുറമേരിയിൽ എത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമയുടെ മകൻ ടി.പി. അഭിനന്ദുമായി സംസാരിക്കുന്നു | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വടകര പുറമേരിയിൽ എത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമക്കൊപ്പം കുശലം പറഞ്ഞു ചിരിക്കുന്നു. കെ.സി.വേണുഗോപാൽ സമീപം | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
ആറന്മുള നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴഞ്ചേരിയിൽ സ്ഥാനാർഥി കെ.ശിവദാസൻ നായരെ പ്രവർത്തകർ തോളിലേറ്റി റോഡ് ഷോ നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
വയലാറിൽ നടന്ന എൻ.ഡി.എ മഹാ സമ്മേളനത്തിൽ സ്ഥാനാർത്ഥികളായ സന്ദീപ് വാചസ്പപതി, തമ്പി മേട്ടു തറ, പി.എസ് ജ്യോതിസ്, ടി. അനിയപ്പൻ, ബി.ഡി ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരെ സ്വീകരിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി