നനയാതിരിക്കാൻ കൈ മതി ..... കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ പ്രസംഗിക്കുന്നതിനിടെ മഴ പെയ്തപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
സൗഹൃദ വർണ്ണങ്ങൾ ...... : ഡൽഹി സ്വദേശിയായ ശീതളും, സുഹൃത്ത് ഡോ. ശ്രീനാഥും കോഴിക്കോട് കടപ്പുറത്ത് ഹോളി ആഘോഷത്തിൽ. കൊറോണ കാരണം ഗുജറാത്തി, മാർവാഡി സമൂഹങ്ങൾ ആഘോഷങ്ങൾ വേണ്ടെന്നു വെച്ചതിനാൽ ഒറ്റപ്പെട്ട ആഘോഷങ്ങൾ മാത്രമാണുണ്ടായത് | ഫോട്ടോ: കെ. കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് നയിക്കുന്ന പദയാത്രയുടെ കാരപ്പറമ്പിലെ സമാപന ചടങ്ങിൽ പ്രസംഗിക്കാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ അഭിജിത്തിനെ കെട്ടിപ്പിടിച്ചപ്പോൾ. കെ.പി. അനിൽകുമാർ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ് \ മാതൃഭൂമി
എൽ.ഡി.എഫ് മേഖലാ റാലിയോടനുബന്ധിച്ച് അടൂർ പെരിങ്ങനാട് നടന്ന പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
അടൂർ കടമ്പനാട് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗം സി.പി.ഐ.എം പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയായ ഗാസിപുരില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയായ ഗാസിപുരില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
തിരുവല്ല മന്ദങ്കരചിറയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി മാത്യു ടി തോമസ് തന്നെ സ്വീകരിക്കാനെത്തിയ അയന എന്ന കുട്ടിയോട് കുശലാന്വേഷണം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവല്ല വാരിക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർഥി അശോകൻ കുളനട തന്നെ സ്വീകരിക്കാനെത്തിയ അനുഗ്രഹയെ ഷാളണിയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൈമലയിൽ എത്തിയ തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കുഞ്ഞുകോശി പോളിനെ ആരവ് എന്ന കുട്ടി മാലയണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശംഘുമുഖം തീരത്തേക്ക് നടന്ന ആറാട്ട് ഘോഷയാത്രയിൽ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ ഉടവാളേന്തി അകമ്പടി സേവിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശംഘുമുഖം തീരത്തേക്ക് നടന്ന ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേ നടയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആലപ്പുഴ കഞ്ഞിക്കുഴി വനസ്വർഗം കാരിക്കുഴി പാടത്തെ സൂര്യകാന്തി തോട്ടം. ഇവിടം സന്ദർശിച്ച് മൊബൈൽ ഫോണിലും ക്യാമറയിലും ദൃശ്യങ്ങൾ പകർത്താനും വലിയ തിരക്കാണ്. യുവ കർഷകനായ എസ്.പി. സുജിത്താണ് ഇവിടെ രണ്ടര ഏക്കർ ചൊരിമണലിൽ സൂര്യകാന്തികൾ വിരിയിച്ചത് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കണ്ണൂർ താഴെ ചൊവ്വയിൽ പാലത്തിനടിയിൽ മണ്ണടിഞ്ഞ് ഒഴുക്കു നിലച്ച കാനാമ്പുഴയിലെ മണ്ണു നീക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
അഴീക്കോട് മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം പുതിയ തെരുവിൽ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂർ അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കേന്ദ്രമന്ത്രി ഗിരിരാജ് കിഷോർ കണ്ണൂർ മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാലിനോടൊപ്പം | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പള്ളിക്കുന്നിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രസംഗിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പള്ളിക്കുന്നിൽ അഴീക്കോട് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി കെ രഞ്ജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി വലിയന്നൂർ കേനന്നൂർ എക്സ്പോർട്സ് ജീവനക്കാരോട് വോട്ടു ചോദിച്ച് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ മുണ്ടയാട് പെർഫെക്ട് എഞ്ചിനീയറിംഗിൽ വോട്ടു തേടുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി തോട്ടട ശ്രീ നാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ടിൽ വോട്ടു തേടി എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ജനതക്ക് അഭിവാദ്യം... എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
ജന സഞ്ചയത്തില്‍... എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്| ഫോട്ടോ: സാജന് വി. നമ്പ്യാര്‍\ മാതൃഭൂമി
തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിന്റെ വികസന രേഖയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എ.കെ.ആന്റണി സംസാരിക്കുന്നു| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
ആലുവ യു.സി. കോളേജിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എത്തിയപ്പോള്‍| ഫോട്ടോ: വി.കെ. അജി\ മാതൃഭൂമി
ജെ.എസ്.എസ്. നേതാവ് കെ.ആര്. ഗൗരിയമ്മ ആലപ്പുഴയിലെ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു| ഫോട്ടോ: സി.ബിജു\ ആലപ്പുഴ
കോഴിക്കോട് എലത്തൂരിലെ എൻ.ഡി.എ. സ്ഥാനാർഥി ടി.പി.ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി കക്കോടിയിൽ സ്കൂട്ടറോടിച്ച് റോഡ് ഷോ നടത്തുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ടയിൽ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യാൻ എത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി