വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം റോഡിലേക്ക് വീണ മരത്തിന് അടിയിൽ കുടുങ്ങിയ കാർ പുറത്തെടുക്കാനുള്ള ശ്രമം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും എറണാകുളം ജനറൽ ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഉള്ളിലേക്കു തുളച്ചു കയറിയ മരക്കൊമ്പ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരത്തിന് ഇടയിലൂടെ നടന്നു നീങ്ങുന്ന വഴിയാത്രക്കാർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം റോഡിലേക്ക് വീണ മരം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം റോഡിലേക്ക് മരം വീണ് പരുക്കേറ്റ ആളിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളത്ത് വൈകീട്ട് പെയ്ത കനത്ത മഴയിൽ കതൃക്കടവിൽ വീടിൻ്റെ മേൽക്കൂര തകർന്ന നിലയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
താനൂർ നിയോജക മണ്ഡലത്തിലെ ഉണ്ണിയാൽ കടപ്പുറത്തെ തിരഞ്ഞടുപ്പ് കാഴ്ച. ദീർഘ കാലം വലതുപക്ഷത്തിന് അവസരം നൽകിയ പ്രദേശത്തുകാരുടെ സിരകളിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് ചുവപ്പ് പടർന്ന് പിടിക്കാൻ തുടങ്ങിയത്. ഭരണത്തുടർച്ചയ്ക്ക് ഇടതുപക്ഷവും തിരിച്ചുപിടിക്കാൻ വലതുപക്ഷവും സകല അടവുകളുമായി രംഗത്തുണ്ട്. ഇരുപക്ഷവും ഏറെ പ്രതീക്ഷയിലുമാണ് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തോട്ടടയിൽ നടന്ന പൊതുയോഗം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കെട്ടിയ കൊടികള്‍ക്ക് സമീപത്ത് വിശ്രമിക്കുന്ന പ്രവര്‍ത്തകര്‍. പാലക്കാട് പുത്തൂര്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
പാലക്കാട് മേപ്പറമ്പില്‍ നടന്ന പാലക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
പാലക്കാട് മേപ്പറമ്പില്‍ നടന്ന പാലക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് പൊതുയോഗം മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി തോട്ടടയിൽ നടന്ന റാലി | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കൊല്ലം ക്യു എ സി മൈതാനത്ത് എൽ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ പിണറായി വിജയനെ മൊബൈലിൽ പകർത്തുന്നവർ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ക്യാപ്റ്റനു സ്വാഗതം ... കൊല്ലം ക്യു എ സി മൈതാനത്ത് എൽ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ പിണറായി വിജയനെ കൊല്ലം ഇരവിപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം മുകേഷ്‚ എം നൗഷാദ്‚ നോർക്ക റൂട്സ് വൈസ് ചെയർമാൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ക്യു എ സി മൈതാനത്ത് എൽ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ പിണറായി വിജയനെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന സുബൈദ. തൻ്റെ ഏക വരുമാന മാർഗ്ഗമായിരുന്ന ആടുകളെ വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് വാർത്തയായിരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ക്യു എ സി മൈതാനത്ത് എൽ ഡി എഫ് കൊല്ലം‚ ഇരവിപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം മുകേഷ്‚ എം നൗഷാദ് എന്നിവരുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേരള വിഷൻ ബ്രോഡ്ബാൻഡിന്റെ ഫോൺ സർവ്വീസ്സായ "കേരള വിഷൻ വോയ്സിൻ്റെ" ഉദ്ഘാടനം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സജി ഗോപിനാഥ് നിർവ്വഹിക്കുന്നു. ബി.എസ്.എൻ.എൽ. സി.ജി.എം. വിനോദ് സി.വി, നടൻ ഇന്ദ്രൻസ് തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ മുതുകില്‍ പരിക്കേറ്റ നിലയില്‍ നില്ക്കുന്ന കാട്ടാന | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ തളാപ്പിൽ അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എം.ഷാജിയുടെ പള്ളിക്കുന്ന് മേഖലാ പര്യടനം യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തുടരണം ഈ കരുതല്‍... കോവിഡിനെ തുടര്‍ന്ന് സമ്പൂര്‍ണ അടച്ചിടല്‍ നിലവില്‍ വന്നതിന് ബുധനാഴ്ച ഒരു വര്‍ഷം തികഞ്ഞിരുന്നു. പ്രതിരോധ കാര്യത്തില്‍ ഇപ്പോഴും ജനങ്ങള്‍ ശ്രദ്ധിക്കുന്നു. തൊടുപുഴ-ഇടുക്കി റോഡിലെ ചുവരില്‍ കോവിഡ് ബോധവത്കരണ ചിത്രത്തിനരികിലൂടെ ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിച്ച് കുടയും കോവിഡിനെ പ്രതിരോധിക്കാന്‍ മുഖാവരണവും അണിഞ്ഞ് നടന്നുപോകുന്ന യുവതി | അജേഷ് ഇടവെട്ടി
കണ്ണൂർ കൂടാളി പൂവത്തൂർ കടാങ്കോട്ട് ( വിദ്യാ ഭവൻ) ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വ്യാ ഴാഴ്ച്ച പുലർച്ചെ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ അമച്വർ ബോക്സിങ് അസ്സോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരങ്ങൾക്കു നൽകിയ സ്വീകരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ബീച്ച് ഹോട്ടലിൽ പത്രസമ്മേളനത്തിനായി എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ഇലക്ഷൻ കമ്മീഷൻ പാലക്കാട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പോട്ടം ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കുന്നംകുളം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ വോട്ട് തേടി എറണാംകുളം മാർക്കറ്റിലെത്തിയപ്പോൾ
പാലക്കാട് പിരായിരിയിൽ നടക്കുന്ന യു.ഡി.എഫ് കുടുംബസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ലക്ഷദ്വീപിൽ ബീഫ് നിരോധിക്കുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ബിനോയ് വിശ്വം എം പി. കണ്ണൂർ പ്രസ്സ് ക്ലബിൽ വായിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ പോർമുഖം മുഖാമുഖം പരിപാടിയിൽ സി.പി.ഐ. ദേശീയ നേതാവ് ബിനോയ് വിശ്വം സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പള്ളിക്കുന്നിൽ സ്കൂളിന്റെ മതിലിലിടിച്ച് തകർന്ന ലോറി | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
നല്ല "കാലം" വരട്ടേ... കോഴിക്കോട് ചേവരമ്പലത്ത് എൽ.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്ക് മുന്നിൽ ഇ.ഡി. യെ പരിഹസിച്ച് കാലന്റെ വേഷമണിഞ്ഞ് ആൾ എത്തിയപ്പോൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ബീച്ച് ഹോട്ടലിൽ പത്രസമ്മേളനത്തിൽ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോന്നി നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്ഥാനാർഥി കെ.യു.ജനീഷ്കുമാർ‚ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
അടൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി