എന്‍.ഡി.എ. യുടെ തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
എന്‍.ഡി.എ. യുടെ തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനേയും സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെയും പ്രവര്‍ത്തകര്‍ കൂറ്റന്‍ ഹാരമണിയിച്ച് സ്വീകരിച്ചപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സ്മൈൽ പ്ലീസ് .... കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി നൂർ ബിന റഷീദിനൊപ്പം തിരഞ്ഞെടുപ് കൺവൻഷൻ വേദിയിൽ പ്രവർത്തകർ സെൽഫിയെടുക്കുന്നു.| ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
നാണിക്കേണ്ട ..... ഇത്തവണ നിയമസഭയിലേക്ക് മൽസരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. നേതാക്കളുടെ പത്രസമ്മേളനത്തിൽ കെ.സി.അബു അഭിജിത്തിന്റെ പ്രായത്തെ കുറിച്ച് പറഞ്ഞപ്പോൾ പുഞ്ചിരിക്കുന്നു. ഡി.സി.സി. പ്രസിഡണ്ട് യു രാജീവൻ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവർഷൻ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോട്ട തകർക്കാൻ ... കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോ ബീച്ചിലെ ലൈറ്റ് ഹൗസിനു മുമ്പിലെത്തിയപ്പോൾ | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
സ്ഥാനാർത്ഥി തർക്കത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.സി.സി ക്ക് മുന്നിൽ എലത്തൂരിലെ കോൺഗ്രസ്സ് പ്രർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
നേമം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിക്കാന്‍ ജഗതി പാലത്തിന് സമീപം എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
നേമം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ ജഗതി പാലത്തിന് സമീപത്ത് നിന്ന് മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിക്കുന്ന പ്രവര്‍ത്തകര്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
നേമം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരന് ജഗതി പാലത്തിന് സമീപത്ത് നിന്ന് തുറന്ന ജീപ്പില്‍ മണ്ഡലത്തിലേക്ക് നടത്തിയ റോഡ്ഷോ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
വരമ്പേൽക്കടയിലെ ആർ.എസ്.പി ബൂത്ത് കമ്മിറ്റി ഓഫീസിൽ സ്ഥാനാർഥി ഷിബു ബേബി ജോണിന്റെ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തകർ. ചവറ മണ്ഡലത്തിലെ അവസാന ബൂത്തായ 163 ആണ് വരമ്പേൽക്കടയിലേത് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
നീണ്ടകര പാലത്തിൽ ചരക്ക് ലോറി ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പോലീസെത്തി നിയന്ത്രിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നേകാലോടെ തുടങ്ങിയ ബ്ലോക്ക് ആറ് മണിയോടെയാണ് അവസാനിച്ചത് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
നീണ്ടകര പാലത്തിൽ ചരക്ക് ലോറി ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കൊല്ലം ബൈപ്പാസ് തുടങ്ങുന്ന ആൽത്തറമൂട് ജംക്ഷൻ വരെ നീണ്ടപ്പോൾ.. മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് പോലീസ് കുരുക്കൊഴിവാക്കിയത് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമാക്കി നടത്തിയ ആനവാൽ പിടി. ചടങ്ങുകളുടെ ഭാഗമായി മാത്രം നടത്തിയതിനാൽ ഭക്തർ ആനയുടെ പിറകിൽ ഓടി വാലിൽ പിടിക്കുന്ന ചടങ്ങ് ഇത്തവണ ഉണ്ടായില്ല | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പത്തനംതിട്ട കളക്ടറേററില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കായി ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട ബി.എസ്.എന്‍.എല്‍ ഓസിനുമുന്നിലെ മെഡിക്കല്ഷാപ്പിനുള്ളിലേക്ക് ഇടിച്ച് കയറിയ കാര്‍ | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
കോന്നി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് കോന്നി ബ്ലോക്ക് ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച ജനവിധി 2021 പരിപാടിയല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ നായര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് എന്‍.ി.എ സ്ഥാനാര്‍ത്ഥി ബിജുമാത്യു എന്നിവര്‍ ചര്‍ച്ചയില്‍ വീറോടെ വാദമുഖങ്ങള്‍ നിരത്തുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ന്യൂഡൽഹിയിലെ ദേശീയ മാധ്യമ കേന്ദ്രത്തിൽ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് പത്രസമ്മേളനത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീമതി നിർമ്മല സീതാരാമനും പ്രകാശ് ജാവദേക്കറും | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായി കൺവൻഷൻ സെൻററിൽ മാധ്യമപ്രവർത്തകരെ കാണുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
പി.സി ചാക്കോ യെച്ചൂരി കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി
ബാങ്ക് പണിമുടക്കിന്റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
എന്‍.ഡി.എ അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ് ആലപ്പുഴ ബീച്ചിനു സമീപം വോട്ടഭ്യര്‍ത്ഥിക്കുന്നു |ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
അമ്പലപ്പുഴ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച് .സലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തുന്നു | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
കൽപ്പറ്റ വെള്ളാരംകുന്നിൽ ലോറി ഇടിച്ചു തകർന്ന കെട്ടിടം ജെ.സി.ബി. ഉപയോഗിച്ച പൊളിച്ചു നീക്കിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് ബി.ഡിയോക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രിക സമർപ്പിക്കാൻ പുറപ്പെടുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി
മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ കണ്ണൂരിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
പത്രിക സമർപ്പിച്ചതിന് ശേഷം ഉമ്മൻ ചാണ്ടി മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: രാഗേഷ് വാസുദേവൻ / മാതൃഭൂമി
പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന സുരേഷ് ഗോപി MP മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
പേരാവൂരിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സക്കീർ ഹുസൈൻ ഡി.എഫ്.ഒ. കാർത്തിക്കിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
ബാങ്ക് ജീവനക്കാരുടെ രണ്ടാം ദിവസ സമരം കണ്ണൂരിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടരി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കണ്ണൂരിലെത്തിയ മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലിന്റെ അനുഗ്രഹം തേടി ബി.ജെ.പി സ്ഥാനാർത്ഥികളായ കെ.രഞ്ജിത്ത്, അർച്ചന വണ്ടിച്ചാലിൽ, സി.കെ. പത്മനാഭൻ എന്നിവരെത്തിയപ്പോൾ| ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
പണിമുടക്കിയ ബാങ്ക് ജീവനക്കാർ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ പണിമുടക്കി കണ്ണൂർ എസ്.ബി.ഐക്കു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
ഷൊർണ്ണൂർ കണ്ണൂർ മെമു സർവ്വീസ് കാസർക്കോടേയ്ക്ക് നീട്ടണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചർസ് അസോസിയേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം.| ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
പുതുതായി ആരംഭിച്ച ഷൊർണ്ണൂർ കണ്ണൂർ മെമു സർവ്വീസിന് കണ്ണൂരിൽ നൽകിയ സ്വീകരണം. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി