നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രിക നല്കുന്ന ആദ്യ ദിനം അടൂര്‍ നിയോജക മണ്ഡലത്തില്‍ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ശരണ്യ രാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ: മാതൃഭൂമി
മലപ്പുറം ലോക്സഭ സ്ഥാനാര്‍ഥിയായ എം.പി. അബ്ദുസ്സമദ് സമദാനിയും നിയമസഭ സ്ഥാനാര്‍ഥിയായ പി. ഉബൈദുള്ളയും മലപ്പുറത്ത് നടത്തിയ പ്രകടനം. ഫോട്ടോ: സതീഷ് കുമാര്‍
കോഴിക്കോട് അളകാപുരിയില്‍ വിജില്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് പി.ഗോപിനാഥ മേനോനേയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ജുഡീഷ്യല്‍ അംഗമായി നിയമിതനായ ജില്ലാ ജഡ്ജി കെ.ബൈജുനാഥിനേയും മിസോറം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന് പിള്ള ഉപഹാരം നല്കി ആദരിച്ചപ്പോള്‍. എന്‍. ഭാസ്ക്കരന്‍ നായര്‍, എം.കെ.രാഘവന് എം.പി, തിരുവനന്തപുരം ജില്ലാ ജഡ്ജ് എന്‍.ശേഷാദ്രിനാഥ് എന്നിവര്‍ സമീപം. ഫോട്ടോ: കെകെ സന്തോഷ്
വിജയൻ തോമസ് ന്യൂഡൽഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി അംഗത്വം സ്വീകരിക്കുന്നു | ഫോട്ടോ : പി. ജി ഉണ്ണികൃഷ്ണൻ
ഡി.എ.ഡബ്ല്യൂ.എഫ്. വാഹന പ്രചാരണ ജാഥ കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തു പി.ജയരാജന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ അവകാശപ്രഖ്യാപന റാലി. ഫോട്ടോ: ബിജു വര്‍ഗീസ്
ആലപ്പുഴ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന 'ട്രാന്‍സ്പരന്റ്' പ്രദര്‍ശനത്തില്‍ നിന്ന്. ഫോട്ടോ: വിപി ഉല്ലാസ്
എല്‍.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വിപി ഉല്ലാസ്
കണ്ണൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് കണ്വെന്ഷന് ഉദ് ഘാടനത്തിനായി എത്തിയ എം.വി. ജയരാജനെ സ്വീകരിക്കുന്ന സ്ഥാനാര്‍ഥി രാമചന്ദ്രന് കടന്നപ്പള്ളി. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
മാസ്ക് വിട്ടൊരു കളിയില്ല... അഴീക്കോട് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി കെ.എം.ഷാജിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നല്കിയ സ്വീകരണ തിരക്കിനിടയില്‍ മാസ്ക് ധരിക്കാന്‍ ശ്രമിക്കുന്നു. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
എല്‍.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.അനുരുദ്ധന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സിആര്‍ ഗിരീഷ്കുമാര്‍
സ്വാതന്ത്യത്തിന്റെ 75ാമാണ്ട് അമൃതമഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 75 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിക്ക് വെളിയിൽ ഒരുക്കിയ പ്രദർശനം കാണുന്നു. ചീഫ് സെക്രട്ടറി വി.പി ജോയ്, ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
സ്വാതന്ത്യത്തിന്റെ 75ാമാണ്ട് അമൃതമഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 75 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിരുവല്ല നിയോജക മണ്ഡലം ഇടതു പക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൺഷൻ സി.പി.എം. പോളിററ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവല്ല നിയോജക മണ്ഡലം ഇടതു പക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൺഷൻ സി.പി.എം. പോളിററ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിന് സമീപം തൊഴിൽ ആവശ്യപ്പെട്ട് എൻഎസ്യുഐ പ്രവർത്തകർ ഛത്ര അധികാർ റാലി നടത്തിയപ്പോൾ പോലീസ് പ്രതിഷേധക്കാരെ തടയുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിന് സമീപം തൊഴിൽ ആവശ്യപ്പെട്ട് എൻഎസ്യുഐ പ്രവർത്തകർ ഛത്ര അധികാർ റാലി നടത്തിയപ്പോൾ പോലീസ് പ്രതിഷേധക്കാരെ തടയുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിന് സമീപം തൊഴിൽ ആവശ്യപ്പെട്ട് എൻഎസ്യുഐ പ്രവർത്തകർ ഛത്ര അധികാർ റാലി നടത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കേരളത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ചർച്ച നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കിയാൽ എം.ഡി. സ്ഥാനമൊഴിയുന്ന വി. തുളസിദാസ് കണ്ണൂർ മാതൃഭൂമിയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തൃത്താലയില്‍ കിണറ്റില്‍ വീണ മയിലിനെ പരിസ്ഥിതി പ്രവര്ത്തകന് കൈപ്പുറം അബ്ബാസ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
ചോരാത്ത വീര്യം.... കേരള നിയമസഭ ചീഫ് മാര്‍ഷല്‍ പദവിയില്‍ നിന്ന് വിരമിച്ച് കൊച്ചിയില്‍ ഫുട്ബോള്‍ പരിശീലകനായി എത്തുന്ന പി.പി. തോബിയാസിന് ബോള്‍ഗാട്ടി ഫുട്ബോള്‍ സുഹൃത്തുക്കള്‍ നല്കിയ സ്വീകരണത്തോടനുബന്ധിച്ച് കേരള പോലീസ് വെറ്ററന്‍ കളിക്കാരുമായി നടന്ന സൗഹൃദ മത്സരത്തില്‍ ഐ.എം. വിജയനും പി.പി. തോബിയാസും | ഫോട്ടോ: വി.എസ്. ഷൈന്‍
കരുതാം, സഹജീവികളെയും... ചൂടിന്റെ കാഠിന്യം ഏറിവരുന്നു. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും ചൂട് കൂടിയതോടെ പെടാപ്പാടിലാണ്. ചൂട് കുറയ്ക്കാന്‍ തന്റെ ആടിനെ കനാലിലിറക്കി കുളിപ്പിക്കുന്ന ഇടുക്കി പട്ടയംകവല സ്വദേശി അബ്ദുള്‍ഖാദര്‍ | ഫോട്ടോ: അജേഷ് ഇടവെട്ടി
കൊല്ലം നഗരത്തിലെ സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാനുമായി സെൻറ് അലോഷ്യസ് സ്കൂളിനരികിലെ ജംഗ്ഷനിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നവർ. 51 ഇടങ്ങളിലാണ് പോലീസ് ഈ സംവിധാനമൊരുക്കുന്നത് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റി വെച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ കെ.പി.എസ്.ടി.എ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് റീഗോ രാജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കണ്ണൂര്‍ ആനയിടുക്ക് സി.ഐ.എസ്. സ്കൂള്‍ സീഡ് റിപ്പോര്‍ട്ടര്‍ ഹംദ ഫാത്തിമ തയ്യില്‍ ഭാഗത്തെ റോഡില്‍ കന്നുകാലികളുടെ അലഞ്ഞുതിരിയല്‍ കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട് മേയര്‍ ടി.ഒ.മോഹനന് നിവേദനം നല്കുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\മാതൃഭൂമി
കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് പണ്ടാര അടുപ്പില്‍ ദീപം പകരുന്നതിനായി ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി എത്തിയപ്പോള്‍| ഫോട്ടോ: സി.ആര്. ഗിരീഷ് കുമാര്‍\ മാതൃഭൂമി
കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി ഭദ്രദീപം തെളിയിക്കുന്നു| ഫോട്ടോ: സി.ആര്. ഗിരീഷ് കുമാര്‍\ മാതൃഭൂമി
ഇ. ശ്രീധരന് പാലക്കാട് വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെത്തിയപ്പോള്‍| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ഇ.ശ്രീധരന് പാലക്കാട് ബി.ജെ.പി. ഓഫീസില്‍ എത്തിയപ്പോള്‍| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി\ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ഇ.ശ്രീധരന് പാലക്കാട് ബി.ജെ.പി. ഓഫീസില്‍ എത്തിയപ്പോള്‍| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി\ മാതൃഭൂമി
മാവേലിക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.എസ്. അരുണ്‍കുമാര്‍ വോട്ടുതേടി മണ്ഡലത്തില്‍ ഇറങ്ങിയപ്പോള്‍ ചെട്ടികുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങളിലെ മുന്‍ മേല്‍ശാന്തിയായിരുന്ന നീലമന നാരായണന് നമ്പൂതിരി അനുഗ്രഹിക്കുന്നു| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
പൊതുപരീക്ഷകള്‍ മാറ്റി വെച്ചതിനെതിരെ എം.എസ്.എഫ്. കണ്ണൂര്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിക്കുന്നു
| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
പൊതു പരീക്ഷകള്‍ മാറ്റിവെക്കുന്നതില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ. കണ്ണൂരില്‍ സി.ഇ.ഒ. ഓഫീസ് മാര്‍ച്ച് നടത്തുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.യു.ഡി.എഫ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതേഉള്ളു. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പായും മത്സരിക്കുമെന്നതിനാല്‍ ചുവരെഴുത്തുകളൊക്കെ ആരംഭിച്ചുകഴിഞ്ഞു. നഗരത്തിലെ ഒരു വീട്ടിന്റെ മതിലിലെ യു.ഡി.എഫ്. ചുവരെഴുത്ത്| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
ശിവരാത്രിയുടെ ഭാഗമായി ആലുവ മണപ്പുറത്ത് നടന്ന ബലിതര്‍പ്പണത്തില്‍ നിന്ന്| ഫോട്ടോ: വി.കെ. അജി\ മാതൃഭൂമി
ശിവരാത്രിയുടെ ഭാഗമായി ആലുവ മണപ്പുറത്ത് നടന്ന ബലിതര്‍പ്പണത്തില്‍ നിന്ന്| ഫോട്ടോ: വി.കെ. അജി\ മാതൃഭൂമി
ശിവരാത്രിയുടെ ഭാഗമായി ആലുവ മണപ്പുറത്ത് നടന്ന ബലിതര്‍പ്പണത്തില്‍ നിന്ന്| ഫോട്ടോ: വി.കെ. അജി\ മാതൃഭൂമി
കൊല്ലം ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ക്യു.എ.സി. ഗ്രൗണ്ടില്‍ ആരംഭിച്ച ജില്ലാതല പഞ്ചഗുസ്തി മത്സരത്തില്‍ വനിതകളുടെ പ്രകടനം. ഫോട്ടോ - അജിത് പനച്ചിക്കല്‍
ഇരിങ്ങാലക്കുട എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുമായ ആര്. ബിന്ദു സിനിമാതാരവും എംപിയുമായ ഇന്നസെന്റിനെ കാണാന്‍ എത്തിയപ്പോള്‍. ഫോട്ടോ - മനീഷ് ചേമഞ്ചേരി
ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡെന്നിസ് കെ ആന്റണി വോട്ടഭ്യര്‍ഥിക്കുന്നു. ഫോട്ടോ - മനീഷ് ചേമഞ്ചേരി