ഓപ്പണിങ് ഓർമ്മകൾ...
റായ്പൂരിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് ഓപ്പൺചെയ്യാൻ സച്ചിനും സെവാഗും ക്രീസിൽ എത്തിയപ്പോൾ. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
റായ്പൂരിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണിന്നെ പുറത്താക്കിയ ഇന്ത്യൻ ടീമിന്റെ ആഹ്ളാദം | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
പത്തനംതിട്ട റോസ് മൗണ്ട് ഓഡിറേരാറിയത്തില് നടന്ന അന്തര്‍ദേശീയ വനിതാദിന വാരാഘോഷവും സ്വീപ് ക്യാമ്പയിനും അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ ഓൾ ഇന്ത്യ നാഷണലൈസ്ഡ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ കണ്ണൂർ കനറാബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കെ.പി.എസ്.ടി.എ. യുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തെ കെ.എം. ഷാജഹാന് അഭിസംബോധന ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ഇന്ധന വില വർദ്ധനവിനെതിരെ കേരളാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടത്തിയ റാലി | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സെമിനാർ മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും 2021 മാര്‍ച്ച് 9 ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബജറ്റ് സെഷനില്‍ പങ്കെടുക്കാന്‍ വിധിസഭയിലെത്തിയപ്പോള്. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബജറ്റ് സെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി
സ്റ്റൈലിലൊന്ന് ഒരുങ്ങി വരാം........ പെറ്റ്സ് ഗ്രൂമിങ് സേവനങ്ങൾ ഒരുക്കുന്ന കൊല്ലം തേവള്ളിയിലെ കടയിലേക്ക് ഉടമയ്ക്കൊപ്പം ഓട്ടോയിലെത്തുന്ന നായ... |ഫോട്ടോ : അജിത് പനച്ചിക്കൽ / മാതൃഭൂമി
കേരള സ്റ്റേറ്റ് കുടുബശ്രീ അക്കൗണ്ട്സ് യൂണിയൻ സി.ഐ.ടി.യു. കണ്ണൂർ ജില്ലാ കൺവൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ വി.കെ. പ്രശാന്തിനായി ചുമരെഴുത്ത് | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ടി.വി. സ്മാരകത്തില്‍ നടന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രി ഇ. ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി, കെ.ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ടി.വി. സ്മാരകത്തില്‍ നടന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കൊച്ചിയിൽ 'ദി പ്രീസ്റ്റ്' സിനിമയുടെ പത്രസമ്മേളനത്തിൽ മമ്മൂട്ടി സംസാരിക്കുന്നു . മഞ്ജു വാരിയർ സമീപം | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ./ മാതൃഭൂമി
ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു| ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്\ മാതൃഭൂമി
ആലപ്പുഴ മണ്ഡലത്തിലേക്ക് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന പി.പി. ചിത്തരഞ്ജനെതിരെ മണ്ഡലത്തില്‍ പതിപ്പിച്ച പോസ്റ്ററുകള്‍| ഫോട്ടോ: സി. ബിജു\ മാതൃഭൂമി
ഇന്ധനവില വര്‍ദ്ധനവിനെതിരെ എ.കെ.സി.എ. കണ്ണൂര്‍ ആര്.എസ് പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
കണ്ണൂരില്‍ ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.എം.ഒ. ഡോ. നാരായണ നായിക്ക് നിര്‍വഹിക്കുന്നു| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി
കോഴിക്കോട് കെ.പി.ചന്ദ്രൻ റോഡിലുള്ള ചെറൂട്ടി നഗറിലെ "ഇവൻസ എംപോറിയ " യിൽ വില്പനക്കായി ഒരുക്കിയ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ സാമഗ്രികൾ. കൊടികൾ, ഷാൾ, തോരണങ്ങൾ, ടീ ഷർട്ട്, റിസ്റ്റ് ബാൻഡ്, ബാനറുകൾ തുടങ്ങി ഓരോ പാർട്ടികളുടേയും ഇഷ്ട കളറുകളിൽ സാനിറ്റൈസറും, ഹാൻഡ് വാഷും, ഡിസ് ഇൻഫെക്ഷൻ കെമിക്കലും വരെ ഇവിടെ ലഭ്യമാണ് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ ശ്രീരാമഭക്ത സംഗമം ഉദ്ഘാടനം ചെയ്യാനായി സ്വാമി ചിദാനന്ദപുരി എത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി