ഭക്തിയുടെ ഉയരങ്ങളിൽ .....: കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
രാമനാട്ടുകര കിൻഫ്ര നോളജ് പാർക്കിന് 12 വർഷം മുമ്പ് ഭൂമി നല്കിയ കർഷകർക്ക് കോടതി വിധിച്ച നഷ്ടപരിഹാരം ഉടൻ നല്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് മാങ്കാവ് തളിക്കുളങ്ങരയിൽ വ്യാഴാഴ്ച രാത്രി മൊബൈൽ വെളിച്ചത്തിൽ ചുവരെഴുതുന്ന യു.ഡി.എഫ്. പ്രവർത്തകർ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ബാങ്ക് റോഡിൽ മഹിളാ മാളിനു മുന്നിൽ ബി.ജെ.പി. നോർത്ത് മണ്ഡലം സ്ഥാനാർത്ഥിക്കു വേണ്ടി ചുവരെഴുത്ത് തുടങ്ങിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ റിട്ടേണിംഗ് ഓഫീസർമാർക്കും ജീവനക്കാർക്കും കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയ പരിശീലന പരിപാടിയിൽ കളക്ടർ എസ്. സാംബശിവ റാവു സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച പൂച്ചാക്കൽ ഷാഹുൽ രചിച്ച "മഞ്ചലേറ്റിയ ഗീതങ്ങൾ'' നാടക ഗാന സ്മരണകളുടെ പുസ്തകം മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സുന്ദരൻ കല്ലായിക്ക് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഗുരുവായൂര് ഉത്സവത്തിന്റെ പള്ളിവേട്ടയുടെ ഭാഗമായി നടന്ന ഗ്രാമപ്രദക്ഷിണം | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
ഗുരുവായൂര് ഉത്സവത്തിന്റെ പള്ളിവേട്ടയുടെ ഭാഗമായി നടന്ന ഗ്രാമപ്രദക്ഷിണം | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
ഡമ്മിയല്ല; ഒറിജിനലാ... കോട്ടയ്ക്കൽ തോക്കാംപാറയിൽ വീടിന്റെ ഗേറ്റ് ഉറപ്പിച്ച മതിലിന് മുകളിലെ പോസ്റ്റിൽ കയറി ഉറങ്ങിപ്പോയ തെരുവുനായ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഷിബു ബേബി ജോൺ നയിക്കുന്ന യു.ഡി.എഫ് തെക്കൻ മേഖല ജാഥക്ക് കൊല്ലം വാടിയിൽ സ്വീകരണം നൽകുമ്പോൾ വേദിക്ക് സമീപത്തായി പുല്ലിന് തീപിടിച്ചത് നാട്ടുകാരും പോലീസും ചേർന്ന് അണയ്ക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കണ്ണൂരിൽ പാമ്പൻ മാധവൻ സ്മാരക സമിതി നടത്തിയ പാമ്പൻ മാധവൻ അനുസ്മരണ സമ്മേളനത്തിൽ എത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ വേദിയിലേക്ക് കയറുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊല്ലം ശക്തികുളങ്ങരയിലൊരുക്കിയ സ്വീകരണത്തിന് മുന്നോടിയായി തിരുമുല്ലവാരം- മരുത്തടി റോഡിലൂടെ തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റൻ ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് തെക്കൻ മേഖല ജാഥ കടന്ന് പോകുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൽപ്പറ്റ ഡി.സി.സി. യിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കോഴിക്കോട് നടന്ന പ്രൊഫ. എ.കൃഷ്ണൻ അനുസ്മരണം യോഗത്തിൽ ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻ കുട്ടി സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
യു.ഡി.എഫ് തെക്കൻ മേഖല ജാഥക്ക് കൊല്ലം വാടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ഷിബു ബേബി ജോൺ സംസാരിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
യു.ഡി.എഫ് തെക്കൻ മേഖല ജാഥക്ക് കൊല്ലം വാടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ഷിബു ബേബി ജോണിനെ ഷാളണിയിക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ പ്രചാരണാർഥം മഹിളാ മോർച്ച പ്രവർത്തകർ തിരുവനന്തപുരം നഗരത്തിൽ നടത്തിയ വിളംബര ബൈക്ക് റാലി മണക്കാട് നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പാലക്കാട് മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി നടന്ന വടക്കന്തറ, മുട്ടിക്കുളങ്ങര കള്ളിക്കാട് തുടങ്ങിയ ദേശങ്ങളുടെ എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പാലക്കാട് മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി നടന്ന കൊപ്പം ദേശം എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പാലക്കാട് മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി നടന്ന പടിഞ്ഞാറേ യാക്കര ദേശം എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ.ജി സെന്ററിൽ നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി തോമസ് ഐസക് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ.ജി സെന്ററിൽ നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി എ.കെ. ബാലൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ.ജി സെന്ററിൽ നിന്നും പുറത്തേയ്ക്ക് വന്ന മന്ത്രി ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബോളിവുഡ് നടി ജാൻവി കപൂറും നടൻ വരുൺ ശർമയും ചേർന്ന് അവരുടെ ഹൊറർ-കോമഡി ചിത്രമായ റൂഹിയുടെ പ്രമോഷന്റെ ഭാഗമായി ന്യൂഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പാചക വാതക വില വർധനവിനെതിരെ ഇടതു മുന്നണി കൊച്ചിയിൽ പാതയോരത്ത് നടത്തിയ അടുപ്പുകൂട്ടി സമരം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗങ്ങളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ഒഴിവുകൾ പി എസ് സി യ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് എ പി പി എസ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
യു ഡി എഫ് നേതൃത്വത്തിൽ ഷിബു ബേബിജോൺ നയിക്കുന്ന തീരദേശജാഥയ്ക്ക് കൊല്ലം ഇരവിപുരത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
യു ഡി എഫ് നേതൃത്വത്തിൽ ഷിബു ബേബിജോൺ നയിക്കുന്ന തീരദേശജാഥ കൊല്ലം ഇരവിപുരത്ത് എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
യു ഡി എഫ് നേതൃത്വത്തിൽ ഷിബു ബേബിജോൺ നയിക്കുന്ന തീരദേശജാഥയ്ക്ക് കൊല്ലം ഇരവിപുരത്ത് നൽകിയ സ്വീകരണത്തിൽ മുസ്ലിംലീഗ് നേതാവ് യൂനസ്കുഞ്ഞ് ജാഥാ ക്യാപ്റ്റൻ ഷിബു ബേബിജോണിനെ ഷാൾ അണിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേരള സ്റ്റേറ്റ് വിധവ സംഘം കണ്ണൂർ ജില്ലാ കൺവെൻഷൻ കേരള ക്ലേസ് ആൻഡ് സിറാമിക്സ് ചെയർമാൻ ടി.കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
റെൻസ് ഫെഡ് ജില്ലാസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂരിൽ ഉദ്ഘാടനംചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കർഷകർ കോട്ടയം പാടി ഓഫീസിനു മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തൊണ്ണൂറ്റിയെട്ട് വയസ് കഴിഞ്ഞ സർക്കസ് ആചാര്യൻ ജെമിനി ശങ്കരൻ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് പട്ടികവർഗ തെയ്യം കലാകാരന്മാർക്ക് ഏർപ്പെടുത്തിയ അണിയൽ നിർമ്മാണ ക്യാമ്പ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും അംഗങ്ങളും സന്ദർശിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
കേന്ദ്ര സർവ്വകലാശാലയുടെ നേതൃത്വത്തിൽ കാസർകോട് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസത്തിൽ മാധ്യമങ്ങളുടെ പങ്ക് സെമിനാർ വൈസ് ചാൻസലർ പ്രൊഫസർ വെങ്കിടേശ്വരലു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എൻ രാമനാഥ് പൈ / മാതൃഭൂമി
ഐ.ആർ.പി.സി കണ്ണൂരിൽ സംഘടിപ്പിച്ച സമഗ്ര സ്ത്രീശാക്തീകരണ ബോധവൽക്കരണ യജ്ഞം ഐ.ആർ.പി.സി. ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പുനർനിർമാണം പൂർത്തിയാക്കിയ പാലാരിവട്ടംപാലത്തിന്റെ അന്തിമപരിശോധനക്കെത്തിയ ഇ. ശ്രീധരൻ | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി
പുനർനിർമാണം പൂർത്തിയാക്കിയ പാലാരിവട്ടംപാലത്തിന്റെ അന്തിമപരിശോധനക്കെത്തിയ ഇ. ശ്രീധരൻ | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി