വിജയ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണ യോഗത്തിലെത്തിയ ജാഥാ ക്യാപ്റ്റൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ‚ വി.കെ സജീവൻ, പി.കെ.കൃഷ്ണദാസ് എന്നിവരെ മാല അണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
വിജയ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണ യോഗത്തിലേക്കെത്തുന്ന ജാഥാ ക്യാപ്റ്റൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ . കെ.പി പ്രകാശ്ബാബു, വി.കെ സജീവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
വിജയ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സംസാരിക്കുന്നു. പി.സുധീർ, ജോർജ് കുര്യൻ, ബി.ഗോപാലകൃഷ്ണൻ, കെ.പി.ശ്രീശൻ, പി.രഘുനാഥ്, വി.കെ സജീവൻ, മോഹനൻ‚ പി.കെ കൃഷ്ണദാസ്, എം.ടി.രമേശ്, സദാനന്ദൻ, കെ..പി പ്രകാശ് ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണം ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കണ്ണൂക്കര മാണിക്യ കൂറുംബ കാവിൽ ഉത്സവത്തിന്റെ ഭാഗമായി പയ്യമ്പള്ളി ഗുരുനാഥന്റെ മുന്നിൽ പയ്യമ്പള്ളി കളരി സംഘം കളരിപ്പയറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ 73-ാം ജന്മവാർഷികം ചെന്നൈയിൽ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ആഘോഷിച്ചപ്പോൾ. മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ 73-ാം ജന്മവാർഷികം ചെന്നൈയിൽ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ആഘോഷിച്ചപ്പോൾ. മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
ഡി.ടി.പി.സി.യുടെ ഉത്സവം 2021 ന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ ടി.ഹരിത്തും സംഘവും അരങ്ങിലെത്തിച്ച കോത മുരിയാട്ടം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഡി.ടി.പി.സി.യുടെ ഉത്സവം 2021 ന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ ടി.ഹരിത്തും സംഘവും അരങ്ങിലെത്തിച്ച കോത മുരിയാട്ടം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഡി.വൈ.എഫ്.ഐ. ആലപ്പുഴയിൽ നടത്തിയ യുവജനസംഗമം സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ സംഘ് പത്തനംതിട്ടയിൽ നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കൊല്ലം തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളികളുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. സംഘടിപ്പിച്ച സംവാദ പരിപാടിയുടെ സദസ്സ് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
റിലയൻസ് ജിയോ കേരള മേധാവി നരേന്ദ്രൻ കെ സി, എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘിലെ ഓട്ടോ ഡ്രൈവർമാർക്ക് റിലയൻസ് ഫൗണ്ടേഷന്റെ കോവിഡ് പ്രതിരോധന ഡ്രൈവിന്റെ ഭാഗമായി നൽകുന്ന 3000 മാസ്ക്‚ സംഘ് എറണാകുളം ജില്ലാ പ്രസിഡന്റ് ഭദ്രനും, ബോർഡ് മെമ്പർ സി പി കമലസനനും ചേർന്ന് ഏറ്റുവാങ്ങുന്നു.
കെ.പി.ജെ.എസ്. കണ്ണൂർ പഴയ ബസ്റ്റാന്റിൽ നടത്തിയ സായാഹ്ന ധർണ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
എറണാകുളം കടവന്ത്രക്ക് സമീപം നടപ്പാതയിൽ വിൽക്കുവാൻ വച്ചിരിക്കുന്ന ക്ളോക്കുകൾ. ഡെറാഡൂണിൽ നിന്നും കൊണ്ടുവന്നവയാണിത്. തടിയിൽ കൊത്തുപണി ചെയ്തുണ്ടാക്കിയ ക്ളോക്കുകളുടെ വില തൊള്ളായിരം മുതലാണ് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീ കൃഷ്ണന് ഒന്നാമതായി ഓടിയെത്തുന്നു | ഫോട്ടോ: ജെ.ഫിലിപ്പ് \ മാതൃഭൂമി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സിവിൽ പോലീസ് ഓഫീസർ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിലത്തിഴഞ്ഞ് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
സംവരണ അട്ടിമറിക്കെതിരെ എം ബി സി എഫ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ സമര പ്രചരണ പദയാത്ര | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിനെ തുടന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തി വന്ന നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾ ആഹ്ളാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വനം വകുപ്പിലെ താൽക്കാലിക വാച്ചർ നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള റിസർവ് വാച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിലത്തിഴഞ്ഞ് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഉമ്മൻ ചാണ്ടിയെ കുറിച്ച് പി.ടി.ചാക്കോ എഴുതിയ "കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകൾ"എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യാനെത്തിയ ശശി തരൂർ എം.പി ഉമ്മൻ ചാണ്ടിയുമായി സ്വകാര്യം പറയുന്നു. പി.ടി.ചാക്കോ, മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കേരള കുംഭാര സമുദായസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയിൽ നിന്ന്. | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥക്ക് ചിറ്റൂരിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവനേയും ജാഥാ അംഗങ്ങളേയും വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
പി.എസ്.സി.റാങ്ക് പട്ടികയിലുൾപ്പെട്ടവർക്ക് പിന്തുണയർപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്.നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപന്തലിൽ സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കള്ള് വ്യവസായ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം എ.കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ എയർ ഫോഴ്സ് സൂര്യകിരൺ
വിമാനങ്ങൾ കൊച്ചി തീരത്തു കൂടി കടന്നു പോയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ വനിതാ വിഭാഗം ഇന്ധന വിലവർധനവിനെതിരെ നടത്തിയ അടുപ്പു കൂട്ടി സമരം കണ്ണൂരിൽ ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കൊല്ലം തങ്കശ്ശേരിയിൽ മത്സ്യ തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽഗാന്ധിയ്ക്ക് പങ്കായം കൈ മാറിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മത്സ്യ തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽഗാന്ധി വള്ളത്തിൽ കടലിൽ പോയി വാടി കടപ്പുറത്ത് മടങ്ങിയെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മത്സ്യ തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽഗാന്ധി കൊല്ലം തങ്കശ്ശേരിയിലെ വേദിയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മത്സ്യ തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽഗാന്ധി കൊല്ലം തങ്കശ്ശേരിയിലെ വേദിയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലത്തെ മത്സ്യ തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽഗാന്ധി വള്ളത്തിൽ കടലിൽ പോയി വാടി കടപ്പുറത്ത് എത്തി കാറിൽ ഹോട്ടലിലേക്ക് മടങ്ങുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം തങ്കശ്ശേരിയിൽ മത്സ്യ തൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുൽഗാന്ധി | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
തലശ്ശേരിയിൽ നടക്കുന്ന അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ അക്കാദമി ചെയർമാൻ കമൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, വൈസ് ചെയർപെഴ്സൺ ബീന പോൾ എന്നിവർ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തലശ്ശേരിയിൽ ചൊവ്വാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനായി മുഖ്യവേദിയായ ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ എത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, അക്കാദമി എക്സിക്യൂട്ടിവ് ബോർഡ് അംഗം സിബി മലയിൽ, നിർമ്മാതാവ് ലിബർട്ടി ബഷീർ എന്നിവർ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തലശ്ശേരിയിൽ ചൊവ്വാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യവേദിയായ ലിബർട്ടി തിയേറ്റർ സമുച്ചയത്തിന് പുറത്തു നിന്നുള്ള കാഴ്ച | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തലശ്ശേരിയിൽ ചൊവ്വാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യവേദിയായ ലിബർട്ടി തിയേറ്റർ സമുച്ചയത്തിന് പുറത്തു നിന്നുള്ള കാഴ്ച | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയുന്നതിനായി കൊല്ലം വാടി കടപ്പുറത്ത് മത്സ്യതൊഴിലാളികളോടൊപ്പം കടലിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി അവരോടൊപ്പം കടലില്‍ മീന്‍വല വലിക്കുന്നു.
മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയുന്നതിനായി കൊല്ലം വാടി കടപ്പുറത്ത് മത്സ്യതൊഴിലാളികളോടൊപ്പം കടലിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി അവരോടൊപ്പം കടലില്‍ മീന്‍വല വലിക്കുന്നു.
തലശ്ശേരിയിൽ ചൊവ്വാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യവേദിയായ ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ സിനിമ പ്രദർശനം ആരംഭിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തലശ്ശേരിയിൽ ചൊവ്വാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യവേദിയായ ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ ആരംഭിച്ച ഫോട്ടോ പ്രദർശനം കഥാകൃത്ത് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. അക്കാദമി ചെയർമാൻ കമൽ, ബീന പോൾ, ലിബർട്ടി ബഷീർ, എ.എൻ ഷംസീർ തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ചൊവ്വാഴ്ച രാത്രിയോടെ കൊല്ലത്തെത്തിയ രാഹുൽ ഗാന്ധി എം. പി യെ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു എൻ.കെ പ്രേമചന്ദ്രൻ എം.പി സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കേരള എന്‍.ജി.ഒ. സംഘ് കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് ധര്‍ണ സംസ്ഥാന ട്രഷറര്‍ പി. വി. മനോജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ഹിന്ദു ഐക്യവേദിയുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ മഹിള വേദി സംസ്ഥാന പ്രസിഡണ്ട് നിഷ സോമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ ലോറി ഡ്രൈവേർസ് ആൻഡ് ക്ലീനേർസ് അസോസിയേഷൻ ഇന്ധന വിലവർധനവിനെതിരെ നടത്തിയ മാർച്ച് സി.കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
ഇന്ധനവില വർധനവിനെതിരെ ലോറി തൊഴിലാളികൾ കണ്ണൂർ ആർ.എസ്. പോസ്റ്റോഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂരിൽ നടത്തിയ പട്ടിണി സമരം | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
പങ്കാളിത്ത പെൻഷനെതിരെ കേരള എൻ.ജി.ഒ. സംഘ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ഉപാധ്യക്ഷൻ എം.വി.മധുസദനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
സംവരണേതര സമൂഹങ്ങള്‍ക്ക് ഒബിസി സംവരണം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ കോട്ടയം കളക്ടറേറ്റ് ധര്‍ണയെ അഭിസംബോധന ചെയ്ത് അഖിലകേരള ഹിന്ദു ചേരമര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി എസ് പ്രസാദ് സംസാരിക്കുന്നു | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍.ഫോട്ടോ: എസ് ശ്രീകേഷ്