കോഴിക്കോട് ഉത്സവം 2021 വേദിയിൽ അമ്മ കലാസമിതി അവതരിപ്പിച്ച തിറയും പൂതനും | ഫോട്ടോ: പി. പ്രമോദ്കുമാർ
കോഴിക്കോട് ഉത്സവം 2021 വേദിയിൽ അമ്മ കലാസമിതി അവതരിപ്പിച്ച തിറയും പൂതനും | ഫോട്ടോ: പി. പ്രമോദ്കുമാർ
ഐശ്വര്യ കേരളയാത്രയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് നൽകിയ സ്വീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ പുഷ്പകിരീടം അണിയിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കണ്ണൂർ നാട്ടുകാലാകാര കൂട്ടായ്മ നടത്തിയ പ്രതിഷേധ കലാ ശിൽപം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഐശ്വര്യ കേരളയാത്രയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് നൽകിയ സ്വീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല‚ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ‚ കൊടുക്കുന്നിൽ സുരേഷ് എം പി‚ മുൻ മന്ത്രി വി എസ് ശിവകുമാർ‚ അടൂർ പ്രകാശ് എം പി, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
എൽ.ജെ.ഡി - ജനതാദൾ തെക്കൻമേഖലാ ലയന സമ്മേളനം തിരുവനന്തപുരത്ത് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
എൽ.ജെ.ഡി - ജനതാദൾ തെക്കൻമേഖലാ ലയന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി. യെ മുദ്രാവാക്യം മുഴക്കി വേദിയിലേക്ക് ആനയിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര തിരുവനന്തപുരം നെടുമങ്ങാട് എത്തിയപ്പോൾ തിങ്ങി നിറഞ്ഞ സദസ്സിനിടയിലൂടെ പ്രവർത്തകർ തോളിലേറ്റി വേദിയിലേക്കാനയിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
എൽ.ജെ.ഡി - ജനതാദൾ തെക്കൻമേഖലാ ലയന സമ്മേളനം തിരുവനന്തപുരത്ത് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കണ്ണൂരിൽ സി.ടി.പി.സി യുടെ വേദിയിൽ നാട്ടു പൊലിമ അവതരിപ്പിച്ച ചിമ്മാനക്കളി | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ഐ.വി. ബാബു അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച അനുസമരണച്ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എജുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ ഡയറക്ടർ ദാമോദർ പ്രസാദ് പ്രസംഗിക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് ഫ്രീഡം സ്ക്വയറിനു മുന്നിൽ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ''ഉത്സവം'' പരിപാടിയിൽ അവതരിപ്പിച്ച പൂരക്കളി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കൾച്ചറൽ സോൺ ബീച്ചിൽ വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
കോഴിക്കോട് ചാലപ്പുറം രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതി പുരസ്ക്കാര ജേതാവ് പാലാ സി.കെ. രാമചന്ദ്രനെ ഡെപ്യൂട്ടി മേയർ മുസ്ഫർ അഹമദ് പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
അനധികൃത മദ്യവില്പനയ്ക്കും, മയക്കുമരുന്ന് വ്യാപാരത്തിനുമെതിരെ കേരള മദ്യനിരോധന സമിതി കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ബാലഗോപാലന്റെ "എഴുത്ത് " ചിത്ര ശില്പ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പിൻവാതിൽ നിയമനത്തിനെതിരെ മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിനു സമീപം നടത്തുന്ന അനിശ്ചിത കാല സഹന സമരവേദിയിൽ പി.കെ. കുഞ്ഞാലികുട്ടി പ്രസംഗിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കൺനിറയെ സിനിമ മാത്രം ...... കൊച്ചിയിൽ നാലുദിവസമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന്
ഇന്ന് സമാപനം. പത്മ തിയേറ്ററിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ഞാനും സ്റ്റാറാ .... കൊച്ചി ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയിലെ
ബാല താരം റിയാൻ ഷഹർഷാ അച്ഛനോടൊപ്പം സിനിമ കാണാൻ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കൊല്ലം പള്ളിത്തോട്ടം ക്യു എസ് എസ് കോളനിയിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
വിനോദ സഞ്ചാരവകുപ്പിന്റെ ഉത്സവം പരിപാടി പുന:രാരംഭിച്ചപ്പോൾ കണ്ണൂർ പയ്യാമ്പലം കടലോരത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
എൽ.ഡി.എഫ്. സർക്കാർ മത്സ്യ തൊഴിലാളികളെ വഞ്ചിച്ചെന്ന് ആരോപിച്ച് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ധർണ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊല്ലം തങ്കശേരി ബ്രേക്ക് വാട്ടർ വാക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാർക്കിലെ മാലിന്യം നീക്കം ചെയ്യുന്ന പരിപാടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ യു പവിത്ര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ജയിൽ ഡി.ജി.പി. ഋഷിരാജ് സിംഗ് രചിച്ചു മാതൃഭുമി ബുക്സ് പ്രസിദ്ധികരിക്കുന്ന "വൈകും മുൻപേ" എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യപ്രതി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തക്കു നൽകികൊണ്ട് നിർവ്വഹിക്കുന്നു. നിയുക്ത ചീഫ് സെക്രട്ടറി വി.പി.ജോയ്, ഡി.ജി.പി.ലോക്നാഥ് ബെഹ്റ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ എം.പി.‚ ഋഷിരാജ് സിംഗ്, വി.എസ്.ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
കൊല്ലം തേവള്ളി ബോയ്സ് സ്കൂളിൽ പി എസ് സി പരീക്ഷ നടക്കുമ്പോൾ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നവർ. പി എസ് സി പരീക്ഷയുടെ ഘടന മാറ്റിയശേഷം എസ് എസ് എൽ സി നിലവാരത്തിൽ നടക്കുന്ന ആദ്യപരീക്ഷയാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം തേവള്ളി ബോയ്സ് സ്കൂളിൽ പി എസ് സി പരീക്ഷ കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാർത്ഥികൾ. പി എസ് സി പരീക്ഷയുടെ ഘടന മാറ്റിയശേഷം എസ് എസ് എൽ സി നിലവാരത്തിൽ നടക്കുന്ന ആദ്യപരീക്ഷയാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
വികസന മുന്നേറ്റ ജാഥയ്ക്ക് മലപ്പുറം കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ എ.വിജയരാഘവൻ സംസാരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
വികസന മുന്നേറ്റ ജാഥ മലപ്പുറം കൊണ്ടോട്ടിയിലെത്തിയപ്പോൾ ജാഥക്യാപ്റ്റൻ എ.വിജയരാഘവൻ പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു. സി.പി.എം.ജില്ലാസെക്രട്ടറി ഇ.എൻ.മോഹൻദാസ് സമീപം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
എ.വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ മലപ്പുറം ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ എൽ.ഡി.എഫ്. ജില്ലാ കൺവീനർ പി.പി.സുനീർ, സി.പി.എം.ജില്ലാസെക്രട്ടറി ഇ.എൻ.മോഹൻദാസ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ കെ.മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
വേലിയിറക്കത്തിൽ തെളിയുന്ന വേരുകൾ ... കണ്ണൂർ കക്കാട് പുഴയിൽ പണിത മൽസ്യ മാർക്കറ്റിന്റെ കോൺക്രീറ്റു തൂണിൽ വളർന്ന ആൽ മരത്തിന്റെ വേരുകൾ വേലിയിറക്ക സമയത്ത് തെളിഞ്ഞു കാണുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
നട്ടു നനച്ചൊരു ഉദ്ഘാടനം ... കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് ദാന ചടങ്ങ് മന്ത്രി വി.സ്. സുനിൽകുമാർ പ്ലാവിൻ തൈ നനച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തപ്പോൾ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.പി. ദിവ്യ, ടി.ഒ.മോഹനൻ, വി.കെ.സുരേഷ് ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിക്കാൻ എത്തിയ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടി ആൾ കേരള ഹയർ സെക്കണ്ടറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും വൈസ് പ്രസിഡന്റ് ശബരിനാഥിന്റെയും നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന അനശ്ചിത കാല നിരാഹാര സമരപന്തൽ സന്ദർശിക്കാൻ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടി എത്തിയപ്പോൾ. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ധീഖ് സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെ മുന്നോടിയായി കാസർകോട് താളിപ്പടപ്പ് മുതൽ കറന്തക്കാട് വരെയുള്ള റോഡിന്റെ മധ്യഭാഗം ബോർഡുകളും പതാകകളും കൊണ്ട് അലങ്കരിച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
തിരുവനന്തപുരം കണ്ണമ്മൂല ജോൺ കോക്സ് സി എസ് ഐ എഞ്ചിനീയറിങ് കോളേജിൽ നിന്ന് പി എസ് സി പരീക്ഷകഴിഞ്ഞു മടങ്ങുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മാതൃഭൂമി പ്രസിദ്ധീകരിച്ച ഋഷിരാജ് സിംഗ് രചിച്ച 'വൈകും മുൻപേ' എന്ന പുസ്തകത്തിന്റെ തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
മാതൃഭൂമി പ്രസിദ്ധീകരിച്ച ഋഷിരാജ് സിംഗ് രചിച്ച 'വൈകും മുൻപേ' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.വിന്റെ വാഹന പ്രചരണ ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകിയപ്പോൾ ജാഥാ ക്യാപ്റ്റൻ സി.പി.രവീന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
എസ്.എസ്.എ യുടെ കലാ ഉത്സവ് ആദരണ പരിപാടിയിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കുട്ടനാട് പൂപ്പള്ളിയിലെത്തിയ എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥയുടെ ക്വാപ്റ്റൻ ബിനോയ് വിശ്വത്തെ വേദിയിലേക്കാനയിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ബിനോയ് വിശ്വം ആലപ്പുഴ പാതിരപ്പള്ളിയിലെ സ്വീകരണ വേദിയിലേക്ക് വരുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കെ.എസ്.ഇ.ബി.യുടെ ചൊവ്വ കണ്ണൂർ ഭൂഗർഭ കേബിൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ആലപ്പുഴ പാതിരപ്പള്ളിയിൽ എത്തിയപ്പോൾ സ്വീകരണ വേദിയിലേക്ക് തുറന്ന ജീപ്പിൽ വരുന്ന ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, മന്ത്രി ടി.എം.തോമസ് ഐസക്ക്, എ.എം.ആരിഫ് എം.പി എന്നിവർ | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാസർകോട് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് കാസർകോട് നടത്തിയ കളക്ടറേറ്റ് മാർച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
റാങ്ക്ലിസ്റ്റ് കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ആൾ കേരള ഹയർ സെക്കണ്ടറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തിയ ധർണയിൽ പങ്കെടുക്കുന്നവർ സെക്രട്ടറിയേറ്റിന് മുന്നിൽ സ്കിറ്റ് അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
റാങ്ക്ലിസ്റ്റ് കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ആൾ കേരള ഹയർ സെക്കണ്ടറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്ക് മറിച്ചു വിറ്റതിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
അധ്യാപക നിയമന നിരോധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമന ഉത്തരവ് ലഭിച്ച അധ്യാപക ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപെട്ട് നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ ശനിയാഴ്ച രാവിലെ വ്യായാമം ചെയ്ത് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കൊല്ലം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് സഭയെ വണങ്ങുന്ന ഡെപ്യൂട്ടി മേയർ കൊല്ലം മധു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം കോർപ്പറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേരളതീരത്ത് അമേരിക്കൻ കമ്പനിക്ക് മത്സ്യബന്ധനം നടത്താനുള്ള കരാർ വിവാദത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കൊല്ലത്ത് മാർച്ച് നടത്തിയ കെ എസ് യു പ്രവത്തകരെ അറസ്റ്റ് ചെയ്തു മാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേരളതീരത്ത് അമേരിക്കൻ കമ്പനിക്ക് മത്സ്യബന്ധനം നടത്താനുള്ള കരാർ വിവാദത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കൊല്ലത്ത് കെ എസ് യു പ്രവത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേരളതീരത്ത് അമേരിക്കൻ കമ്പനിക്ക് മത്സ്യബന്ധനം നടത്താനുള്ള കരാർ വിവാദത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കൊല്ലത്ത് കെ എസ് യു പ്രവത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
പാലക്കാട് കഞ്ചിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടം| ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി
കാസര്‍കോട് ഡിസട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് അന്യായ സ്ഥലം മാറ്റത്തിനതിരെ കേരള ബാങ്ക് കണ്ണൂര്‍ മേഖല ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ മുണ്ടേരി ഗംഗാധരന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
പിന്‍വാതില്‍ നിയമനങ്ങളിലും ബന്ധു നിയമനങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രതീകാത്മകമായി പി.എസ്.സി. പരീക്ഷ എഴുതുന്നു | ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത് അവതരിപ്പിക്കുന്നു| ഫോട്ടോ: ഇ.വി. രാഗേഷ്\ മാതൃഭൂമി
കണ്ണൂര്‍ കോര്പ്പറേഷന് വികസന സെമിനാര്‍ മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ കൊല്ലം ജില്ലയിലെ സമാപന സമ്മേളനത്തില്‍നിന്ന്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊല്ലം പീരങ്കി മൈതാനത്തേക്ക് പ്രവേശിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കൊല്ലം ജില്ലയിലെ സമാപന സമ്മേളനത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സംസാരിക്കുന്നു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷംഅദ്ദേഹം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് പീരങ്കി മൈതാനത്ത് നടന്നത് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി