കടക്ക് പുറത്ത് ......: പിൻവാതിൽ നിയമനത്തിന് എതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് തടഞ്ഞ പോലീസിന്റെ ഹെൽമറ്റ് താഴെ വീണപ്പോൾ റോഡിലേക്ക് ചവിട്ടി തെറുപ്പിക്കുന്ന പ്രവർത്തകൻ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പിൻവാതിൽ നിയമനത്തിന് എതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പോലീസിന്റെ അടിയേറ്റ് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.സിദ്ധിഖ് വീഴുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പിൻവാതിൽ നിയമനത്തിന് എതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.സിദ്ധിഖിനു നേരെ പോലീസ് ലാത്തിവീശുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പത്മശ്രീ ലഭിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കോഴിക്കോട് തിരുവണ്ണൂരിലെ സീനിയർ സിറ്റിസൺസ് ഫോറം ആദരിച്ച ചടങ്ങിൽ എം.എസ്. വിദ്യാദരൻ പൊന്നാടയണിയിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പെട്രോൾ- ഡീസൽ-പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഏജീസ് ഓഫീലേക്ക് നടന്ന പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് സൗജന്യമായി പെട്രോൾ നൽകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാത്രി നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ തള്ളി കയറാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ രാത്രി നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വയനാട് പനമരത്ത് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
വയനാട് പനമരത്ത് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
വയനാട് പനമരത്ത് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
പണിപൂർത്തിയാക്കുന്നതിന് മുൻപ് പ്രഹസന ഉദ്ഘാടനം നടക്കുന്ന കൊല്ലം ജലപാതയിൽ കളിവഞ്ചി ഇറക്കി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം സെൻറ് തെരേസാസ് കോളജിലെ കുട്ടികളുമായുള്ള സംവാദത്തിൽ ശശി തരൂർ എം പി. സമീപം ഹൈബി ഈഡൻ എം.പി. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
തരൂരിന്റെ തമാശ ---
എറണാകുളം സെൻറ് തെരേസാസ് കോളജിലെ കുട്ടികളുമായുള്ള സംവാദത്തിൽ പങ്കെടുക്കുവാനെത്തിയ ശശി തരൂർ എം പി യുടെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന ഹൈബി ഈഡൻ എം.പി. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന ഹലോ കൊച്ചി പരിപാടിയിൽ ശശി തരൂർ എം പി സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
പുതിയ കുതിപ്പിലേക്ക്....... പശ്ചിമതീര ജലപാതയുടെ ഭാഗമായി നവീകരിക്കുന്ന കൊല്ലം തോട്ടിലൂടെയുള്ള ആദ്യ ബോട്ടുയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ബോട്ടിൽ സഞ്ചരിക്കുന്നു. എം.എൽ.എ മാരായ എം. നൗഷാദ്, എം. മുകേഷ്‚ മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പശ്ചിമതീര ജലപാതയുടെ ഭാഗമായി നവീകരിക്കുന്ന കൊല്ലം തോട്ടിലൂടെയുള്ള ആദ്യ ബോട്ടുയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം ബോട്ടിൽ സഞ്ചരിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ച പ്രവർത്തകർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പശ്ചിമതീര ജലപാതയുടെ ഭാഗമായി നവീകരിക്കുന്ന കൊല്ലം തോട്ടിലൂടെയുള്ള ആദ്യ ബോട്ടുയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം ബോട്ടിൽ സഞ്ചരിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ച പ്രവർത്തകർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ ആദ്യ യോഗത്തിൽ തുറവൂരിൽ നൽകിയ സ്വീകരണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലേക്ക് ഓടിക്കയറി പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലേക്ക് ഓടിക്കയറി പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തൃശ്ശൂർ ലൂർദ്ദ് പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടന്ന വിഭൂതി തിരുനാൾ ആഘോഷം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശ്ശൂർ സാഹിത്യ അക്കാദമിക്ക് മുൻവശത്തുളള ഹീറോ ഹോട്ടലിലെ അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്ത് തീ പിടിച്ചത് അഗ്നിരക്ഷാ സേന പരിശോധിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ കണ്ണൂരിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ കണ്ണൂരിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ദലിത് തൊഴിൽ ആക്ടിവിസ്റ്റ് നോദീപ് കൗർ, സന്യുക്ത് കിസാൻ മോർച്ച അംഗം ശിവകുമാർ എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഹരിയാന ഭവന് സമീപം എ.ഐ.എസ്.എ. അംഗങ്ങൾ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ദലിത് തൊഴിൽ ആക്ടിവിസ്റ്റ് നോദീപ് കൗർ, സന്യുക്ത് കിസാൻ മോർച്ച അംഗം ശിവകുമാർ എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഹരിയാന ഭവന് സമീപം എ.ഐ.എസ്.എ. അംഗങ്ങൾ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
തൃശ്ശൂർ ടൗൺഹാളിൽ നടന്ന പട്ടയ വിതരണത്തിൽ ചീഫ് വിപ്പ് കെ. രാജൻ പട്ടയം വിതരണം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും വൈസ് പ്രസിഡന്റ് ശബരിനാഥിന്റെയും നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരപന്തലിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആലപ്പുഴ തുറവൂരിൽ കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് എത്തിയ സദസ് | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
യാക്കോബായ സുറിയാനി സഭ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന്റെ എട്ടാം ദിവസത്തെ സമരം തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജി സുധാകരൻ ഓൺലൈൻ ആയി നിർവഹിച്ച ശേഷം ഡെപ്യൂട്ടി സ്പീക്കർ വി ശശി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു. എം എൽ എ വി എസ് ശിവകുമാർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കായിക മേളയിൽ മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ പി.കൃഷ്ണപ്രദീപ് ഡെപ്യൂട്ടി സ്പീക്കർ വി.ശശിയിൽ നിന്നു ഏറ്റുവാങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
അറബി ഭാഷ പഠന അവഗണനക്കെതിരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ആരോഗ്യ വകുപ്പിലെ 240 ആശ്രിത നിയമന ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഹെല്‍മറ്റിന്റെ തണലില്‍.... പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന വയോധികന്, തനിക്കു കിട്ടിയ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ വെയിലിനെ പ്രതിരോധിക്കാന്‍ തലയിലണിഞ്ഞ് സംസ്ഥാനപാതയിലൂടെ നീങ്ങുന്നു. ചെറുതുരുത്തി ആറ്റൂരില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: സുബിന് ചെറുതുരുത്തി
കോട്ടയം തീക്കോയി പോര്‍കാട്ടില്‍ മാത്യു സെബാസ്റ്റ്യന്റെ കൃഷിയിടത്തില്‍ വിളഞ്ഞ 103 കിലോ തൂക്കമുള്ള കപ്പ.
സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായുണ്ടായ കയ്യാങ്കളി| ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ| ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
റാങ്ക്ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടുകാലിൽ ഇഴഞ്ഞ് നടത്തിയ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
റാങ്ക്ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടുകാലിൽ ഇഴഞ്ഞ് നടത്തിയ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്ന് ബോട്ടിൽ യാത്ര ചെയ്ത് നിർവഹിക്കുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ സമീപം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി കാസർകോട് പെരിയയിൽ നടത്തിയ ചങ്ങല അണിയിക്കൽ സമരം | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കണ്ണൂർ മേലേ ചൊവ്വയിൽ ദേശീയപാത വികസനം തടസ്സപ്പെടുത്തരുത് എന്നാവശ്യപ്പെട്ടു റോഡ് പാസഞ്ചേഴ്സ് അസോസിയേഷൻ നടത്തിയ ധർണ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
സിവില്‍ പോലീസ് ഓഫീസേഴ്സ് റാങ്ക് ലിസ്റ്റ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നവര്‍ റോഡില്‍ കിടന്നു പ്രതിഷേധിക്കുന്നു| ഫോട്ടോ: ജി.ബിനുലാല്‍\ മാതൃഭൂമി
നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കണം എന്നാവശ്യപ്പെട്ട് കൊണ്ട് തിരുവനന്തപുരത്ത് നടത്തിയ ധര്‍ണ| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
നിയമന നിഷേധത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തില്‍നിന്ന്| ഫോട്ടോ: ബി.മുരളീകൃഷ്ണന്\ മാതൃഭൂമി
സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കളക്ടറേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിനു ശേഷം റോഡില്‍ കുത്തിയിരിക്കുന്നു| ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി
ഓള് കേരള ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പില്‍ പ്രകൃതി പഠന ക്ലാസ് എടുക്കുന്നവര്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍\ മാതൃഭൂമി
മന്ത്രിമാരായ ജി.സുധാകരന്, ഇ.പി. ജയരാജന്, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന കൊച്ചിയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍നിന്ന്| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍\ മാതൃഭൂമി
ലോണ്‍ ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയന് ഓഫ് കേരള സി.ഐ.ടി.യു. കേരള ബാങ്ക് കണ്ണൂര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ മനോഹരന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഊണില്ലാ ദിനം ആചരിച്ചപ്പോള്‍| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി കണ്ണൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ് കളക്ടര്‍ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ പി.എസ്.സി. ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധസമരം| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കേരള അറബി ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന ധര്‍ണ| ഫോട്ടോ: ജി.ബിനുലാല്‍\ മാതൃഭൂമി
തൃശ്ശൂരിൽ നടന്ന വൈഗയുടെ സമാപനച്ചടങ്ങിൽ വിതരണം ചെയ്ത സംസ്ഥാന കാർഷിക പുരസ്കാരത്തിൽ വയനാട്, വെള്ളമുണ്ട കൊള്ളിയിൽ വീട്ടിൽ കുംഭാമ്മയെ ആദരിച്ചപ്പോൾ. എഴുന്നേറ്റുനിൽക്കാൻ കഴിയാത്ത ഇവർക്ക് മുട്ടുകുത്തിയിരുന്നാണ് മന്ത്രി വി.എസ്. സുനിൽ കുമാർ ഉപഹാരം നൽകിയത്. കൃഷി വകുപ്പ് ഡയരക്ടർ കെ. വാസുകി സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി