ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് പട്ടാമ്പിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തകർ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
പന്തളം എൻ എസ് എസ് കോളേജിലെ 1970 മുതൽ 2020 വരെയുള്ള എസ്.എഫ്.ഐ പ്രവർത്തകരുടെ സൗഹൃദ സംഗമം
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കണ്ണൂർ കണ്ണൂക്കര മാണിക്ക കാവിനു സമീപത്തു എം.പി.യുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ സ്വിച്ച് ഓൺ കെ.സുധാകരൻ എം.പി. നിർവഹിച്ചപ്പോൾ. മേയർ ടി.ഒ. മോഹൻ, ഡെപ്യൂട്ടി മേയർ കെ.ഷബീന തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ലഹരി, ക്വട്ടേഷൻ, കള്ള കടത്തു സംഘങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ യുവജന പ്രതിരോധ ജാഥ കണ്ണൂർ അലവിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പത്തനംതിട്ട മഞ്ഞനിക്കര പെരുന്നാളിന് മോർ ഗീവർഗ്ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കംകുറിച്ച് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഭദ്രദീപം തെളിയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
109-ാമത് പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്ത ആർട്ട് ഓഫ് ലിവിംഗ് സ്ഥാപക ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പത്തനംതിട്ട ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമ്മേളനത്തിന് എത്തിയ വിശ്വാസികൾ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇരുന്നൂറ് പേർക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പത്തനംതിട്ട ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമ്മേളനത്തിൽ ഹിന്ദുമത മഹാമണ്ഡലം രക്ഷാധികാരി സ്വാമി പ്രജഞാനാനന്ദ തീർത്ഥപാദർ സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ബി.ജെ.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കേന്ദ്രബജറ്റും കേരളവും" സെമിനാർ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ബി.ജെ.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കേന്ദ്രബജറ്റും കേരളവും" സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതൽ പതിനാലു വരെ നടക്കുന്ന ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന വട്ടത്തിലേയ്ക്ക് കടന്ന മേളയുടെ ഫെസ്റ്റിവൽ ഓഫീസ് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
യു ഡി എഫ് ആലപ്പുഴ ജില്ലാ നേതൃയോഗം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് ജില്ലയിലെ ആദ്യ കേന്ദ്രമായ തൃത്താലയിൽ നൽകിയ സ്വീകരണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് ജില്ലയിലെ ആദ്യ കേന്ദ്രമായ തൃത്താലയിൽ നൽകിയ സ്വീകരണം
ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സേവന കൂട്ടായ്മകളും വിദ്യാർഥികളും ചേർന്ന് "മിഷൻ ക്ലീൻ ബീച്ച് " രണ്ടാംഘട്ട പ്രവർത്തന യജ്ഞം കോഴിക്കോട് ബീച്ചിൽ ജില്ലാ കലക്ടർ സാംബശിവറാവുവും മേയർ ബീന ഫിലിപ്പും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കെ.ജി.ഒ.എ. മലപ്പുറം ജില്ലാ ക്യാമ്പ് സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി വി.പി.സക്കരിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര' യ്ക്ക് പൊന്നാനിയിൽ നൽകിയ സ്വീകരണം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കോഴിക്കോട് ബിലാത്തികുളം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്രതിഷ്ഠാ പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രൽ സ്ഥാനാരോഹണ സുവർണ്ണ ജൂബിലി സമാപന സമ്മേളനം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് കുര്യൻ താഴയിൽ, അട്ടപ്പാടി ആശ്രമം ഡയറക്ടർ ഫാ. എം.ഡി. യൂഹാനോൻ റമ്പാൻ, ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ്, ജോസഫ് ചാണ്ടി, കൗൺസിലർ നവ്യ ഹരിദാസ്, ഫാ.ജോമി വർഗീസ് ജോർജ്, ഡോ. ശൈനോ മത്തായി, കത്തീഡ്രൽ ട്രസ്റ്റി വർഗീസ് ജോൺ , കത്തീഡ്രൽ വികാരി ഫാ. അജി അബ്രഹാം തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലം ഹൈടെക്ക് ലൈബ്രറി പ്രഖ്യാപനം ഓണ്‍ലൈന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \ മാതൃഭൂമി
കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ കഴിഞ്ഞു പുറത്തേക്ക് വരുന്ന ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പാലക്കാട് പുതുപ്പള്ളിതെരുവ് പൂളക്കാട്ടിൽ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആറ് വയസുകാരൻ ആമിൽ ഇഹ്സാൻ്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ തടിച്ചു കൂടിയ ജനം | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
ഹരിയാണയിലെ കാദര്‍പുര്‍ സി.ആര്.പി.എഫ്. ക്യാമ്പില്‍ നടന്ന ചടങ്ങില്‍ കോബ്രയുടെ വനിതാവിഭാഗം അവതരിപ്പിച്ച ഡ്രില്‍ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതൽ പതിനാലു വരെ നടക്കുന്ന ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രചാരണാർത്ഥം തമ്പാനൂരിലെ കൈരളി തിയേറ്ററിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ബോർഡ് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ശല്യമാകുന്ന രീതിയിൽ രണ്ട് വർഷത്തിലേറെയായി റോഡിലേക്ക് കവിഞ്ഞൊഴുകുന്ന ഡ്രൈനേജ് വെള്ളം. ഇടയ്ക്കിടെ അറ്റകുറ്റപണികൾ നടക്കുന്നുവെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾക്കാവുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു. തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിലെ ലൂർദ് മാതാവിന്റെ തിരുനാളിന് ഫാ. മോർളി കൈതപ്പറമ്പിൽ കൊടിയേറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്രയ്ക്ക് മലപ്പുറത്തെ തവനൂരിൽ നൽകിയ സ്വീകരണം
നിങ്ങൾ വെക്കും ..... ഞങ്ങളെടുക്കും ..... നിയമന വിവാദത്തെ തുടർന്ന് കോഴിക്കോട്ട് മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിന്റ നേതൃത്വത്തിൽ പി.എസ്.സി.ക്ക് ആദരാഞ്ജലി അർപ്പിച്ച് ഓഫീസിനു മുമ്പിൽ റീത്ത് സമർപ്പിക്കുന്നു. പ്രതിഷേധ പരിപാടി കഴിഞ്ഞ് പ്രവർത്തകർ പോയപ്പോൾ പോലീസ് റീത്ത് എടുത്ത് വാനിൽ കയറ്റുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ആയുഷ് ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുവാദം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തിയ ഉപവാസം| ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി
എം.എസ്.എഫ്. ഹരിത കണ്ണൂരില്‍ സംഘടിപ്പിച്ച 'നിലപാടിന്റെ പെണ്ണൊരുത്തി' സെമിനാര്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
ഭെല്‍-ഇ.എം.എല്‍ കമ്പനിയെയും ജീവനക്കാരെയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നടത്തുന്ന റിലേ സത്യാഗ്രഹത്തില്‍ പന്ന്യന്‍ രവീന്ദ്രന് സംസാരിക്കുന്നു| ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി
പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തിയതറിഞ്ഞ് വീടിന് മുമ്പില്‍ നിറഞ്ഞ ആള്‍ക്കൂട്ടം| ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി
കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സംഘടനാ ക്യാമ്പ് കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വത്സന് പനോളി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി