തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ തടി കയറ്റി വന്ന ലോറിയുടെ അടിയിൽ കുടുങ്ങി അപകടത്തിൽ പെട്ട ബൈക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഹാര ഭാരം... സംശുദ്ധം സദ്ഭരണം ഐശ്വര്യ കേരള യാത്രക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രവർത്തകർ അണിയിച്ച കൂറ്റൻ മാല കൗതുകത്തോടെ നോക്കുന്ന ജാഥാ ലീഡർ രമേശ് ചെന്നിത്തല | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
മഹാത്മാവിന്റെ വഴിയേ... സംശുദ്ധം സദ്ഭരണം ഐശ്വര്യ കേരള യാത്രക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രവർത്തകർ നൽകിയ മഹാത്മാഗാന്ധിയുടെ വലിയ ചുമർ ശിൽപം നോക്കി കാണുന്ന രമേശ് ചെന്നിത്തല. കെ സുധാകരൻ എം.പി., സതീശൻ പാച്ചേനി, മേയർ ടി.ഒ.മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ശുദ്ധമാവട്ടെ മൈക്കും... സംശുദ്ധം സദ്ഭരണം ഐശ്വര്യ കേരള യാത്രക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങിൽ രമേശ് ചെന്നിത്തല പ്രസംഗിക്കും മുമ്പേ അംഗരക്ഷകൻ മൈക്ക് അണുവിമുക്തമാക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഉയരെ ഉയരെ ഉയരട്ടെ ... രമേശ് ചെന്നിത്തല നയിക്കുന്ന സംശുദ്ധം സദ്ഭരണം ഐശ്വര്യ കേരള യാത്രക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങിലേക്ക് അദ്ദേഹത്തെ പൊക്കിയെടുത്തുകൊണ്ട് വേദിയിലേക്ക് ആനയിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കണ്ണൂർ പയ്യന്നൂരിൽ ലഭിച്ച സ്വീകരണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കണ്ണൂർ പയ്യന്നൂരിൽ ലഭിച്ച സ്വീകരണം
കോഴിക്കോട് നടന്ന ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ആഗോള പ്രവാസി സംഗമത്തിൽ ഉദ്ഘാടകൻ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള പത്മശ്രീ അലി മണിക്ഫാനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ആറ്റക്കോയ പള്ളിക്കണ്ടി, മഹറൂഫ് ചെമ്പയിൽ, പി.ടി.എ റഹീം എംഎൽഎ, അവാർഡ് ജേതാക്കളായ ഡോ.സി.എച്ച് ഇബ്രാഹിം കുട്ടി, കമാൽ വരദൂർ, സി.വി.റെജിഎന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കേന്ദ്ര ബഡ്ജറ്റിനെതിരെ എ.ഐ.റ്റി.യു.സി. തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.റ്റി.യു.സി. യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ തൊഴിലാളി മാർച്ചിൽ പന്തവുമേന്തി പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ, ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഓട്ടോ റിക്ഷ കെട്ടി വലിച്ച് പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാപോലീസ് മേധാവി പി.ബി.രാജീവിന്റെയും ഡി.വൈ.എസ്.പി കെ.സജീവിന്റെയും നേതൃത്വത്തിൽ നഗരത്തിൽ ബോധവൽക്കരണവും സാനിറ്റൈസർ വിതരണവും നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ബാലസംരക്ഷണ സംവിധാനങ്ങൾ എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിനിധികൾക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും നടത്തിയ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
എസ്.ടി.യു. സമര സംഗമം മലപ്പുറത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുസ്ലീം ലീഗ് ജനപ്രതിനിധി സംഗമവും ശിൽപ്പശാലയും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാഞ്ഞങ്ങാട് ലഭിച്ച ആവേശകരമായ സ്വീകരണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാസർഗോഡ് ഉദുമയിൽ ലഭിച്ച ആവേശകരമായ സ്വീകരണം എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യുന്നു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാഞ്ഞങ്ങാട് ലഭിച്ച ആവേശകരമായ സ്വീകരണം
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ഗാസിപ്പുരിൽ കർഷകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ഗാസിപ്പുരിൽ കർഷകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ഗാസിപ്പുരിൽ കർഷകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് ന്യൂഡൽഹിയിലെ ആനന്ദ് വിഹാറിൽ ഉണ്ടായ ഗതാഗതക്കുരുക്ക് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മീഡിയ അക്കാദമി എറണാകുളത്ത് സംഘടിപ്പിച്ച ഫോട്ടോ പ്രദർശന ഉദ്ഘാടന വേളയിൽ ചിത്രങ്ങൾ നോക്കി കാണുന്ന പ്രൊഫസർ എം കെ സാനുവിന്റെ ഫോട്ടോയെടുക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു സമീപം | ഫോട്ടോ: ശിഹാബുദ്ദീൻ കോയ തങ്ങൾ
കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപം കൂട്ടിയിടിച്ച ബൈക്കുകൾ. അപകടത്തിൽ രണ്ട് പേർ മരിച്ചു
| ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോഴിക്കോട് കേന്ദ്രീയവിദ്യാലയം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും കക്കോടി അനശ്വര ചിത്രകലാലയത്തിൽ പരിശീലനം നടത്തുന്ന എം.സാഗർ കോറോണക്കാലത്ത് വീട്ടിലിരുന്ന് വരച്ചുകൂട്ടിയ ചിത്രങ്ങളുടെ ഉദ്ഘാടനം ഡോ. ജി.എസ്. നാരായണൻ നമ്പൂതിരി നിർവഹിച്ചപ്പോൾ. പരിശീലകൻ ഷനോദ്കുമാർ സമീപം | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
ഓൾ ഇന്ത്യ മലയാളി അസോസിയേഷനും, ബേപ്പൂർ ഹെറിറ്റേജ് ഫോറവും ചേർന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാഘോഷ പരിപാടികൾ മിസ്സോറം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഭാരതീയ ജനതാ പാർട്ടി കോഴിക്കോട് ജില്ലാ സമിതി യോഗം ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
തൃശൂർ ടൗൺഹാളിൽ നടന്ന സാന്ത്വന സ്പർശം പരിപാടിയിൽ മന്ത്രി എ.സി. മൊയ്തീൻ പരാതികൾ കേൾക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
തീപ്പിടുത്തമുണ്ടായ കൊല്ലം മുളങ്കാടകം ക്ഷേത്രം സന്ദർശിക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് നടന്ന കൊല്ലം എസ്.എൻ കോളേജിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാൻ പുറത്ത് കാത്ത് നിൽക്കുന്നവർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാൻ പുറത്ത് കാത്ത് നിൽക്കുന്നവർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ പരാതികൾ കേൾക്കുന്ന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ. രാജു തുടങ്ങിയവർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം എസ്.എൻ. കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ അപേക്ഷയുമായെത്തിയ കൂട്ടിക്കട സ്വദേശി ഷാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് കാര്യങ്ങൾ വിശദീകരിക്കുന്നു. ആറ് വർഷം മുമ്പ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ ഇറങ്ങുന്നതിനിടെ വീണ് കാലുകൾ രണ്ടും നഷ്ടമായ ഷാൻ സ്വന്തമായി ഒരു വീട് എന്ന അപേക്ഷയാണ് അദാലത്തിൽ സമർപ്പിച്ചത്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഷാനിന് വീട് നിർമ്മിച്ച് നല്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സത്യഗ്രഹ സമരം സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഫോറസ്റ്റ് റിസർവ് വാച്ചേർസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രത്തില്‍ കുരങ്ങന്മാര് വിശപ്പടക്കുന്നത് പ്രധാനമായും വിനോദസഞ്ചാരികള്‍ നല്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ടാണ്. സഞ്ചാരികളെ കാത്തിരിക്കുകയാണ് അമ്മക്കുരങ്ങും കുട്ടിക്കുരങ്ങും. അതിരപ്പള്ളി പ്രവേശനകവാടത്തില്‍ നിന്നുള്ള ദൃശ്യം. ചിത്രമെടുത്തത് അതിരപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ. കെ.കെ. ഷാജു
ഇനി ചൂടുകാലം. പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹമകറ്റാന്‍ നാമോരോരുത്തരും ശ്രദ്ധിക്കേണ്ട കാലം. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വലിയ കരിങ്കല്തൊട്ടിയില് പശുക്കള്‍ക്കും പക്ഷികള്‍ക്കും വെള്ളം നിറയ്ക്കുന്ന അഗ്നിരക്ഷാസേന. ഇതില്‍ നിന്ന് ആവോളം വെള്ളം കുടിക്കുന്ന കാക്കയും കൊക്കുമാണ് രണ്ടും മൂന്നും ചിത്രങ്ങളില്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ബെവ്കോ നിയമന തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്.പി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിയേട്രം ഫാർമേ സാംസ്കാരിക കാർഷിക പദ്ധതിയുടെ ഭാഗമായി പാലക്കാട് കണ്ണമ്പ്ര വാളുവച്ച പാറയിൽ നടന്ന വിതയുത്സവത്തിൽ ഗോത്രകലാകാരി നഞ്ചിയമ്മ പാടത്ത് വിത്തെറിയുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
തിയേട്രം ഫാർമേ സാംസ്കാരിക കാർഷിക പദ്ധതിയുടെ ഭാഗമായി പാലക്കാട് കണ്ണമ്പ്ര വാളുവച്ച പാറയിൽ നടന്ന വിതയുത്സവത്തിൽ ഗോത്രകലാകാരി നഞ്ചിയമ്മ പാടത്ത് വിത്തെറിയുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
പാലക്കാട് മലമ്പുഴയിൽ ജൂനിയർ ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച കന്നുപൂട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
പാലക്കാട് മലമ്പുഴയിൽ ജൂനിയർ ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച കന്നുപൂട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
സങ്കര വൈദ്യത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് മാനാഞ്ചിറ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ റിലേ നിരാഹാര സത്യാഗ്രഹം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി സക്കറിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ കെ.പി.എസ്.ടി.എ. കോഴിക്കോട് എസ്.കെ പ്രതിമയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കേരള ബസ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ബി.ജെ.പി. പാലക്കാട് ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കെപിസിസിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രതിഭാദരം പരിപാടിയുടെ ഭാഗമായി കഥാകൃത്ത് ടി. പത്മനാഭന്റെ കണ്ണൂരിലെ വീട്ടിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പൊന്നാടയണിയിക്കുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കേന്ദ്ര ബജറ്റ് സംബന്ധിച്ച് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ സർവകലാശാലയുമായി ചേർന്ന് കണ്ണൂരിൽ നടന്ന ചർച്ചയിൽ സി. സുരേഷ് കുമാർ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ അടുപ്പു കൂട്ടി സമരം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
സ്വകാര്യബസ് തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു. ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കാസർകോട് പെരിയയിൽ എത്തിയ ഐശ്വര്യ കേരള യാത്രയുടെ നായകൻ രമേശ് ചെന്നിത്തലയെ പ്രവർത്തകർ വേദിയിലേക്ക് ആനയിക്കുന്നു | ഫോട്ടോ: എൻ. രാമനാഥ് പൈ / മാതൃഭൂമി
ആലപ്പുഴയിൽ നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൻ പങ്കെടുക്കാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴയിൽ നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൻ മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി. തിലോത്തമൻ എന്നിവർ അപേക്ഷകൾ പരിശോധിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ(സി.ഐ.ടി.യു.) കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂരിൽ കയർ ഭൂവസ്ത്ര ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
കണ്ണൂരിൽ കയർ ഭൂവസ്ത്ര ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
സംസ്ഥാനത്തെ സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന നവകേരളം യുവകേരളം സംവാദപരിപാടിയില്‍ നിന്ന് | ഫോട്ടോ: വി. എസ്. ഷൈൻ / മാതൃഭൂമി
സംസ്ഥാനത്തെ സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന നവകേരളം യുവകേരളം സംവാദപരിപാടിയില്‍ നിന്ന് | ഫോട്ടോ: വി. എസ്. ഷൈൻ / മാതൃഭൂമി
കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മലാ സീതാരാമന് ധനമന്ത്രാലയത്തില്‍ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മലാ സീതാരാമന് ധനമന്ത്രാലയത്തില്‍ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മലാ സീതാരാമന് പുറപ്പെടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഐശ്വര്യ കേരള യാത്രയ്ക്കായി കാസര്‍കോട്ട് എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച പുലര്‍ച്ചെ പുലിക്കുന്ന് സര്‍ക്കാര്‍ അതിഥിമന്ദിരത്തിലെ മുറിയില്‍ യോഗാഭ്യാസത്തിനിടെ ധനുരാസനം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം അപകടത്തിൽ പെട്ട ലോറി മാറ്റുവാനുള്ള ശ്രമം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മാതൃഭൂമി സീഡ് ന്യൂ കെയർ ഹൈജീൻ പ്രൊഡക്ട്സുമായി ചേർന്ന് നടത്തുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ മാസ്ക് വിതരണ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ചാല ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പ്രധാനമന്ത്രിയുടെ മന് കി ബാത്ത് പരിപാടിയില്‍ അഭിനന്ദനം ലഭിച്ച കോട്ടയം കുമരകം മഞ്ചാടിക്കരി സ്വദേശി എന്‍.എസ്. രാജപ്പന് വാര്‍ത്തയറിഞ്ഞ സന്തോഷത്തില്‍. പോളിയോ ബാധിച്ച രാജപ്പന് പതിനഞ്ച് വര്‍ഷമായി ജലാശയങ്ങളില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ജീവിക്കുന്നത് | ഫോട്ടോ: ജി. ശിവപ്രസാദ്