കുഞ്ഞിന് പോളിയോ തുള്ളി മരുന്ന് കൊടുക്കുന്നു. എറണാകുളത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്മാന് സി.വി ജേക്കബിന്റെ മൃതദേഹത്തിന് സമീപം ബന്ധുക്കൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
മാതാ പേരാമ്പ്രയുടെ നേതൃത്വത്തിൽ കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന വന്ദേ ഭാരതമാതരം നൃത്തശില്പത്തിൽ നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
സംസ്ഥാന യുവജന കമീഷൻ യുവതികൾക്കായി എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നടന്ന സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന എം.കമലം അനുസ്മരണം ഡി.സി.സി. പ്രസിഡണ്ട് യു.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
രാഗമഴ ചൊരിഞ്ഞു കളക്ടർ... കണ്ണൂർ ദർബാറിന്റെ സംഗീത സായാഹ്നത്തിൽ കളക്ടർ ടി.വി.സുഭാഷ് അവതരിപ്പിച്ച ഗസൽ സന്ധ്യ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ നിയമസഭ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള ഡിജിറ്റൽ ഉപകരണ വിതരണ ചടങ്ങിനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും ഉപകരണങ്ങൾ പരിശോധിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ആലപ്പുഴ ബൈപാസിന്റെ ബീച്ച് ഭാഗത്ത് കടലുകാണാനായി നില്‍ക്കുന്നവരും, ഞായറാഴ്ചത്തെ തിരക്കും | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
ആലപ്പുഴ മുപ്പാലത്തില്‍ ബീച്ചിലേക്ക് പോകാനെത്തിയവര്‍ കുടുങ്ങിക്കിടക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
ഡൽഹി ഗാസിപുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി ഗാസിപുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി ഗാസിപുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി ഗാസിപുരില്‍ നടക്കുന്ന കര്‍ഷക സമരത്തെ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്ത് അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി ഗാസിപുരില്‍ നടക്കുന്ന കര്‍ഷക സമരത്തെ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്ത് അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസം ഞായറാഴ്ച വൈകുന്നേരത്തോടെ ശാസ്താവ് പുറത്തെഴുന്നെള്ളിയപ്പോൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കെട്ടുകാഴ്ചകൾ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ചയാണ് ആറാട്ട് ഉത്സവം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ വനിതകൾ നടത്തിയ ബൈക്ക് റാലി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
പത്തു വയസ്സില്‍ താഴെ ഉള്ള കുട്ടികളുമായി കോഴിക്കോട് ബീച്ചില്‍ എത്തിയ മാതാപിതാക്കളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
അനാവശ്യമായി കോഴിക്കോട് ബീച്ചിലേക്കെത്തുന്ന വാഹനങ്ങള്‍ പോലീസ് തിരിച്ചയക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് സായ ചാരിറ്റബിൾ സൊസൈറ്റി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ഓർഗാനിക്ക് ഫെസ്റ്റ് കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
തിരുവനന്തപുരം കൈരളി തീയേറ്ററിൽ വെള്ളം സിനിമയുടെ പ്രദർശനം കാണാൻ എത്തിയ നടൻ ജയസൂര്യ ആരാധകർക്കൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജയുടെ സാന്നിധ്യത്തിൽ ആരംഭിച്ചപ്പോൾ. വി കെ പ്രശാന്ത് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ച ഐശ്വര്യ കേരള യാത്ര ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ച ഐശ്വര്യ കേരള യാത്രക്ക് തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലക്ക് പതാക കൈമാറുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ച ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ നേതാക്കൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കാസർകോട് കുമ്പളയിൽ നിന്നാരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക് നായകൻ രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി കൊണ്ടു വരുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി അംഗങ്ങളായ ജനപ്രതിനിധികൾക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ സമ്മേളനവും സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനവും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
51 ലൈബ്രറികളിലേക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \ മാതൃഭൂമി
കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നടന്ന പൾസ് പോളിയോ തുള്ളിമരുന്നിൻ്റെ വിതരണ പരിപാടിയിൽ മേയർ പ്രസന്ന ഏണസ്റ്റിൻ്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെഡാനിയേലിൻ്റെയും സാന്നിധ്യത്തിൽ ആരോഗ്യ പ്രവർത്തക കുഞ്ഞിന് പോളിയോ തുളളി മരുന്ന് നൽകുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൃഷ്ണവിഗ്രഹം നിര്‍മിക്കുന്ന ഗുരുവായൂര്‍ ബ്രഹ്മകുളത്തെ കുടില്‍വ്യവസായ യൂണിറ്റ് | ഫോട്ടോ: മാതൃഭൂമി
സെര്‍വന്റ്സ് ഓഫ് ഗോഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
ചിറകുകളില്‍ ഓയില്‍ പുരണ്ടതിനെ തുടര്‍ന്ന് പറക്കാന്‍ കഴിയാതെ അവശനിലയിലായ സൂചിച്ചുണ്ടന് കടല്‍ക്കാക്ക. ഗ്രീന്‍ ഹാബിറ്റാറ്റ് പ്രവര്‍ത്തകരും കടലാമ നിരീക്ഷകരുമായ സലീം എടക്കഴിയൂര്‍, ടി.എച്ച്. ഇജാസ് എന്നിവരാണ് തൃശൂര്‍ എടക്കഴിയൂര്‍ പഞ്ചവടി കടല്‍ത്തീരത്ത് പക്ഷിയെ കണ്ടെത്തിയത് | ഫോട്ടോ: മാതൃഭൂമി
പാലക്കാട് എലപ്പുള്ളിക്കടുത്ത തേനാരി മുതലിത്തറയില് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന കുപ്പമ്മാള്‍ | ഫോട്ടോ: മാതൃഭൂമി
കോവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ തന്റെ ചിത്രമായ വെള്ളത്തിന്റെ പ്രചാരണാര്‍ഥം തൊടുപുഴയിലെ തിയേറ്ററില്‍ എത്തിയ നടന് ജയസൂര്യ ആരാധകര്‍ക്കൊപ്പം സെല്ഫിയെടുക്കുന്നു | ഫോട്ടോ: എം.വി. സിനോജ് \ മാതൃഭൂമി
താമരശ്ശേരി ചുരം വ്യൂ പോയന്റില്‍ അപകട ഭീഷണിയായി നില്ക്കുന്ന തകര്‍ന്ന സംരക്ഷണഭിത്തി | ഫോട്ടോ: മാതൃഭൂമി
സംസ്ഥാനതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തയ്യാറാക്കിയ ബൂത്തിൽ നിന്നും തുള്ളി മരുന്ന് സ്വീകരിക്കുന്ന കുഞ്ഞ് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
യാക്കോബായ സുറിയാനി സഭയുടെ സത്യാഗ്രഹ സമരത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം സമരസമിതി ജനറൽ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സംസ്ഥാനതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തയ്യാറാക്കിയ ബൂത്തിൽ നിന്നും തുള്ളി മരുന്ന് സ്വീകരിക്കാനെത്തിയ കുഞ്ഞ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിൽ നിന്ന് കുട്ടിക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
കുഞ്ഞിന് പള്‍സ് പോളിയോ തുള്ളിമരുന്ന് നൽകുന്നു. കണ്ണൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തൃശ്ശൂരിൽ എം.പി. സർവ്വോദയമണ്ഡലം സംസ്ഥാന സമ്മേളനത്തിൽ സർവ്വ സേവാ സംഘം പ്രതിനിധി പ്രൊഫ: ജി.വി.ഡി.എസ്. പ്രസാദ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
സൗണ്ട് & ഇല്ലുമിനേഷൻ പന്തൽ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐഡൻറിറ്റി കാർഡ് വിതരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സംഗമം കർഷക അവാർഡ് ജേതാവ് ഷാജി കൊട്ടിയൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി