കണ്ണൂർ ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടും, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ഡൽഹി വിജയ് ചൗക്കിൽ നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ഡൽഹി വിജയ് ചൗക്കിൽ നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
തൃശ്ശൂരിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി., എൻ.എസ്.എസ്. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് വിരുന്ന് നൽകിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന സ്ഥലം ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന സ്ഥലം ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന് വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം പുരസ്ക്കാരങ്ങൾ മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ വിതരണം ചെയ്യുകയായിരുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന് വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം പുരസ്ക്കാരങ്ങൾ മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ വിതരണം ചെയ്യുകയായിരുന്നു. | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയും, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ. കോവിഡ് മാനദണ്ഡങ്ങൾ കാരണം മുഖ്യമന്ത്രി പുരസ്ക്കാരങ്ങൾ നേരിട്ട് കൈമാറാതെ വിതരണം ചെയ്യുകയായിരുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയും, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ. മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മികച്ച ബാലതാരത്തിനുള്ള (ആൺ) സംസ്ഥാന പുരസ്കാരം നേടിയ സജീഷ് വാസുദേവ്, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂട്, മൂത്തോൻ എന്ന സിനിമയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായ നിവിൻ പോളി, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതി, മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സ്വാസിക എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കോഴിക്കോട് വെള്ളിമാട്കുന്ന് റെഡ് യങ്സിന്റെയും മഞ്ചാടിക്കുരു ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ദി - ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയെ അധികരിച്ച് നടത്തിയ സംവാദ ചടങ്ങ് സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
ജാഗ്രതയോടെ പോലീസ് ... കണ്ണൂർ ടൗൺ എസ്.ഐ. ബി.എസ്.ബാവിഷ് പൊതുജനങ്ങൾക്കുള്ള കോവിഡ് ജാഗ്രതാ അറിയിപ്പ് നൽകുന്നു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പോലീസ് നേരിട്ട് ജാഗ്രതാ നിർദേശങ്ങളുമായി ഇറങ്ങിയിരിക്കുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ശശി തരൂർ എം.പി.ക്കെതിരെ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിനു മുന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ബേബി ജോൺ അനുസ്മരണ സമ്മേളനം കൊല്ലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. മുൻമന്ത്രി ഷിബു ബേബി ജോൺ, അഡ്വ. പി. ജർമിയാസ്, ഉല്ലാസ് കോവൂർ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
എം.പി.വീരേന്ദ്രകുമാറിന് കേരള നിയമസഭ അർപ്പിച്ച ചരമോപചാരത്തിന്റെ ഫലകം വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാറിന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള സമർപ്പിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
എറണാകുളം ഹൈകോർട്ട് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ശമ്പള പരിഷ്ക്കരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കണ്ണൂരിൽ എഫ്.എസ്.ഇ.ടി.ഒ. നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു | ഫോട്ടോ: വിഷ്ണു എൻ.എൽ.
പി.ജി.സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച കേരള ബജറ്റ് വിശകലന സെമിനാർ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിർവ്വഹിക്കുന്നു. ആനാവൂർ നാഗപ്പൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം.വിജയകുമാർ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
ചരിത്രസ്മരണയിൽ... റീ എക്കൗ തിരുന്നാവായ നടത്തുന്ന മാമാങ്ക മഹോത്സവത്തിെന്റ ഭാഗമായുളള അങ്കവാൾ പ്രയാണം മലപ്പുറത്ത് എത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ചരിത്രസ്മരണയിൽ... റീ എക്കൗ തിരുന്നാവായ നടത്തുന്ന മാമാങ്ക മഹോത്സവത്തിെന്റ ഭാഗമായുളള അങ്കവാൾ പ്രയാണം മലപ്പുറത്ത് എത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ സമീപം
പാണക്കാട് സന്ദർശിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ മെത്രാപൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ് എന്നിവർ ഹൈദരലി ശിഹാബ് തങ്ങളുമായി സംഭാഷണത്തിൽ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പിഎ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവർ സമീപം
പാണക്കാട് സന്ദർശിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ മെത്രാപൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ് എന്നിവർക്ക് ഹൈദരലി ശിഹാബ് തങ്ങൾ മധുരം നൽകിയപ്പോൾ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പിഎ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവർ സമീപം
കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കണ്ണൂരിൽ സംയുക്ത കർഷക സമിതിയുടെ അനുഭാവ സത്യാഗ്രഹം എം ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
സ്നേഹമെന്നാല് കരുതല്‍... വീട്ടില്‍ നിന്നുള്ള പൊതിച്ചോറുകളുമായി പാലക്കാട് നഗരത്തിലെത്തി റോഡരികില്‍ കഴിയുന്ന അശരണര്‍ക്ക് വിതരണംചെയ്യുന്ന ചിറ്റൂരിലെ വിദ്യാര്‍ഥിനികള്‍. കേരള എമര്‍ജന്‍സി ടീം എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആഴ്ചയില്‍ രണ്ടു ദിവസവും വിശേഷദിവസങ്ങളിലും കഴിയാവുന്നത്ര പൊതിച്ചോറുകളുമായാണ് നഗരത്തിലെത്തുന്നത് | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കൊളുന്തു നുള്ളാന്‍ പാകത്തിലായ തേയില തിന്നുന്ന പശു. വാഗമണ്ണിന് സമീപത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: എം.വി. സിനോജ് \ മാതൃഭൂമി
ശിശുക്ഷേമ സംരക്ഷണ സ്ഥാപനങ്ങൾക്കുള്ള കേക്ക് വിതരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം തൈയ്ക്കാട് ശിശുക്ഷേമ സമിതിയിൽ കുട്ടികളോടൊപ്പം നിർവഹിക്കുന്നു. ജനറൽ സെക്രട്ടറി ഷിജൂഖാൻ സമീപം| ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലൂടെ സന്ധ്യയ്ക്ക് കടന്നുപോകുന്ന വാഹനങ്ങള്‍ | ഫോട്ടോ: സുരേഷ് കളേഴ്സ്
കിസാന്‍ പരേഡിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസുകാരെ ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിക്കുന്നു | ഫോട്ടോ: മാതൃഭൂമി
ഡല്‍ഹി-ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ സമരസ്ഥലത്തുനിന്ന് ഒഴിഞ്ഞു പോകുന്ന കര്‍ഷകര്‍ സാധനങ്ങള്‍ ട്രക്കില്‍ കയറ്റുന്നു. സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ ഒഴിപ്പിക്കുമെന്ന് ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവുണ്ട് | ഫോട്ടോ: മാതൃഭൂമി
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വതിൽ തിരുവനന്തപുരത്ത് പ്രതിഷേധ ദിനമാചരിച്ച് മെഡിക്കൽ അദ്ധ്യാപകർ നടത്തിയ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മിസോറാം ഗവർണർ പി. എസ്. ശ്രീധരൻപിള്ള കോട്ടയത്ത് പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തുന്നു. ഡോ തോമസ് മാർ അത്താനാസിയോസ്, സഖറിയാസ് മാർ നിക്കോളാവോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
ബജറ്റ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിലേക്കെത്തുന്നു | ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കണ്ണൂർ പ്രസ്ക്ലബ്ബിലെ യാത്രയയപ്പ് സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
വൈദ്യുതി ജീവനക്കാരുടെ കണ്ണൂർ ആർ.എസ്. പോസ്റ്റാഫീസ് മാർച്ച് കെ. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
കെ.സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച തെർമൽ സ്കാനർ കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച തെർമൽ സ്കാനർ കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി
ജി.എസ്.ടി. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സ് കൺസൾട്ടൻസ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ആലപ്പുഴ സെൻട്രൽ ജി. എസ്. ടി. ഓഫീസിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
തൃശ്ശൂരിൽ നടക്കുന്ന ബി.ജെ.പി. സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷപ്രസംഗം നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ജീവനക്കാർ കണ്ണൂർ ആർ.എസ്. പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി