പദ്മശ്രീ പുരസ്കാരം നേടിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പയ്യന്നൂരിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കിടുന്നു
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പ്രതിഷേധ സംഗമത്തിൽ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കേരള സ്മാൾ സ്കെയിൽ സോപ്പ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ സംഘടന കോഴിക്കോട് നടത്തിയ ഐക്യദിനാചരണ ചടങ്ങ് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുന്ന കർഷകരുടെ ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമര രാവ് എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ഹമീദ് ഇരിണാവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
മുംബൈയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്വൻ്റി ട്വൻ്റി ക്രിക്കറ്റ് ടൂർണമെൻ്റിൽ സെഞ്ച്വറി നേടിയ ശേഷം കാസർകോട്ട് എത്തിയ ക്രിക്കറ്റ് താരം തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് നൽകിയ സ്വീകരണം | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
സ്വകാര്യ ബോർമ കമ്പനിയുടെ പ്രവർത്തനം മൂലം കൊല്ലം മയ്യനാട് രാഘുനാഥൻ പിള്ളയുടെ വീട്ടിലെ കിണർവെള്ളം മലിനമായ നിലയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച കേരളീയം - എം എൽ എ മാർ സംസാരിക്കുന്നു എന്ന പരിപാടിയിൽ മന്ത്രി ജെ മേഴ്സികുട്ടിയമ്മ സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി മേഖലാ നേതൃസംഗമം കോഴിക്കോട്ട് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയാസ് ഉദ്ഘാടനം ചെയ്യുന്നു. സി.സി സാജൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ.പി.ജെ ആന്റണി എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ മുന്നോടിയായി കോഴിക്കോട് ഡി.സി.സി യിൽ നടന്ന യു.ഡി.എഫ് ജില്ലാ നേതൃ കൺവെൻഷൻ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു. പി.ഉഷാദേവി, കെ.സി. അബു, യു.രാജീവൻ, കെ.ബാലനാരായണൻ, എൻ.സുബ്രഹ്മണ്യൻ, വി.ഡി സതീശൻ, എം.എ റസാഖ്, ഉമ്മർ പാണ്ടികശാല തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മാതൃഭൂമി സീഡും ന്യൂ കെയർ ഹൈജീൻ പ്രോഡക്ടസും സംയുക്തമായി സ്കൂളുകളിൽ വിതരണം ചെയ്യുന്ന മുഖാവരണങ്ങളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ നിർവഹിക്കുന്നു. മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ, ഹെഡ് മിസ്ട്രസ് രാജശ്രീ, ന്യൂ കെയർ ഹൈജീൻ എം.ഡി. സുബാഷ് എ.വി., പ്രിൻസിപ്പൽ ലീന, സീഡ് കോ-ഓർഡിനേറ്റർ ഹസീന തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ റിപ്പബ്ലിക് ദിന സന്ദേശ ജാഥ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
"വൺ ഇന്ത്യാ വൺ പെൻഷൻ" സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഐക്യജനാധിപത്യ മുന്നണി ഫാർമേഴ്സ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ പാചക തൊഴിലാളികൾ തലയിൽ കലം കമഴ്ത്തി വെച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ മൂന്നാം ദിവസത്തെ സമരം എൽ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ മഹാകവി പാലാ നാരായണൻ നായർ സ്മാരക പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പിക്ക് ബാങ്ക് പ്രസിഡന്റ് ജോർജ് സി കാപ്പൻ നൽകുന്നു. അജയപുരം ജ്യോതിഷ് കുമാർ, പ്രൊഫ. വി എൻ മുരളി, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ സമീപം| ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കഴിഞ്ഞ ദിവസം വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിലെത്തിയ സഞ്ചാരികളുടെ തിരക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറന്നപ്പോള്‍ എല്ലായിടത്തും സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങളെല്ലാം തുറന്നതെങ്കിലും തിരക്കേറിയതോടെ പലയിടത്തും മാനദണ്ഡങ്ങള്‍ ശരിയായി പാലിക്കപ്പെടുന്നില്ല. സാമൂഹിക അകലം പാലിക്കാന്‍പോലും കഴിയാത്ത തരത്തില്‍ തിരക്കാണിപ്പോള്‍. പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
അമൃത്സറില് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡ് പരിശീലനത്തിനിടെ സെല്‍ഫിയെടുക്കുന്ന പഞ്ചാബ് പോലീസുകാര്‍ | ഫോട്ടോ: മാതൃഭൂമി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലേക്കുള്ള ലോങ് മാര്‍ച്ച് ഞായറാഴ്ച നാസിക്കില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈറോഡ് ജില്ലയിലെ ഉത്തുകുളിയില് പര്യടനം നടത്തുന്ന രാഹുല്‍ഗാന്ധി എം.പി. | ഫോട്ടോ: മാതൃഭൂമി
ദേശീയ പാതയിൽ കണ്ണൂർ മേലെ ചൊവ്വ താഴെ ചൊവ്വ റോഡിലുണ്ടായ ഗതാഗത കുരുക്ക് | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
പ്ലസ് ടു സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ഡി.ഡി.ഇ. ഓഫീസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വേദിയിൽ ടി.പത്മനാഭനെ കുറിച്ചുള്ള പുസ്തകം മന്ത്രി ഇ.പി.ജയരാജൻ പ്രകാശനം ചെയ്തപ്പോൾ. എം.കെ.മുനീർ എം.എൽ.എ., ടി.പത്മനാഭൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂരിൽ ട്രാഫിക്ക് ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി വനിതാ പോലീസുകാരുടെ സ്കൂട്ടർ റാലി സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കായിക വകുപ്പിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ തളാപ്പ് മിക്സഡ് യു.പി.സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി