നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന മഹാകവി കുമാരനാശാൻ അനുസ്മരണ ചടങ്ങിൽ ഡോ. സുമിതാ നായരും സംഘവും അവതരിപ്പിച്ച 'ചിന്താവിഷ്ടയായ സീത' യുടെ മോഹിനിയാട്ട നൃത്താവിഷ്കാരം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കേരള നിയമസഭ ഏർപ്പെടുത്തിയ ദൃശ്യമാധ്യമ വിഭാഗത്തിലെ ഇ.കെ. നായനാർ പുരസ്ക്കാരം മാതൃഭൂമി ന്യൂസിലെ ഡെപ്യൂട്ടി എഡിറ്റർ ഡി. പ്രമേഷ് കുമാർ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രി കെ.കെ. ശൈലജ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കേരള നിയമസഭ ഏർപ്പെടുത്തിയ ദൃശ്യമാധ്യമ വിഭാഗത്തിലെ ജി. കാർത്തികേയൻ പുരസ്കാരം മാതൃഭൂമി ന്യൂസിലെ സീനിയർ ചീഫ് റിപ്പോർട്ടർ ആർ. ശ്രീജിത്ത് മന്ത്രി എം.എം. മണിയിൽ നിന്നും ഏറ്റുവാങ്ങുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.കെ. ശൈലജ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന മഹാകവി കുമാരനാശാൻ അനുസ്മരണ ചടങ്ങിനിടെ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ മധുസൂദനൻ നായരുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സൗഹൃദ സംഭാഷണം നടത്തുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായി തിരെഞ്ഞടുക്കപ്പെട്ട ശേഷം എൻ.എം വിമല, കെ.വി റീന, ഷീജ ശശി, പി.സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, എ.ഡിഎം റോഷ്ണി നാരായണൻ, സെക്രട്ടറി ടി.അഹമ്മദ് കബീർ എന്നിവർക്കൊപ്പം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച കട്ടിപ്പാറ കരിഞ്ചോല ബൈത്തുറഹ്മ വില്ലേജ് സമർപ്പണവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ചടങ്ങിൽ വീട് നഷട്ടപ്പെട്ടവർക്ക് പുതുതായി നിർമ്മിച്ച വീടിന്റെ ആധാരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വി.കെ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മയ്ക്കു നൽകുന്നു. കെ.പി.എ മജീദ്, വി.കെ ഹുസൈൻകുട്ടി, നജീബ് കാന്തപുരം, നാസർ എസ്റ്റേറ്റ്മുക്ക്, റസാഖ് മാസ്റ്റർ, ഇബ്രാഹിം മുറിച്ചാണ്ടി, എൻ.സി അബൂബക്കർ, ഒ.കെ ഇബ്രാഹിം, ഉമ്മർ പാണ്ടികശാല, ഇബ്രാഹിം എളേറ്റിൽ, സി.പി ചെറിയമുഹമ്മദ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
വാട്ടർ അതോറിറ്റിയെ സ്വകാര്യ വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് കേരള വാട്ടർ അതോറിറ്റിക്ക് മുന്നിൽ എഞ്ചിനീയേഴ്സ് സംഘടനകൾ നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. തിങ്കളാഴ്ച നടന്ന സമരത്തിൽ വനിതാ പ്രവർത്തകരാണ് പങ്കെടുത്തത് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സംവരണ അട്ടിമറിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഞങ്ങളെങ്ങോട്ടു പോകാൻ .....: കോഴിക്കോട് സ്റ്റേഡിയത്തിനു സമീപമുള്ള പൂതേരി സത്രം പറമ്പ് കോളനിയിൽ നിന്നും ഒഴിപ്പിക്കൽ ഭീഷണിയിലായവരെ കാണാനെത്തിയ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.കെ.സജീവനു മുമ്പിൽ പരാതി പറയുന്ന വീട്ടമ്മമാർ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
വാഹനങ്ങളിൽ പതിപ്പിച്ച കൂൾ ഫിലിം നീക്കാത്തവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് തൃശ്ശൂർ നഗരത്തിൽ പരിശോധന നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ശബരിമല സന്നിധാനത്ത് ദർശനം നടത്തുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കാരുണ്യ പൊരുളേ... മസ്തിഷ്കാഘാതം വന്ന് തളർന്നുപോയ കൈ ചേർത്തുപിടിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന മാളികപ്പുറം. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് 2 റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് സമരം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച നടന്ന സത്യഗ്രഹ സമരം എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മഅദനിക്ക് ചികിത്സയും നീതിയും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് ജനാധിപത്യ മഹിളാ മുന്നണി കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതകൾ കണ്ണൂരിൽ നടത്തിയ ഉപവാസം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ആറളം ഫാം കണ്ണൂർ ടൗൺ സ്ക്വയറിലാരംഭിച്ച നടീൽ വസ്തുക്കളുടെ പ്രദർശന വില്പന മേളയിലെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
വനിതാ കർഷകദിനത്തിൽ എൽ ഡി ഡബ്ളിയു എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കെ ബി ഗണേഷ്കുമാർ എം എൽ എ യെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർ കെ ബി ഗണേഷ്കുമാർ എം എൽ എ യുടെ കോലം കത്തിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കെ ബി ഗണേഷ്കുമാർ എം എൽ എ യെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർ കെ ബി ഗണേഷ്കുമാർ എം എൽ എ യെ പ്രതീകാത്മകമായി ചങ്ങലയിൽ തളയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
റിപ്പബ്ലിക്ക് ദിന പരേഡിന് മുന്നോടിയായി നാവികസേനാംഗങ്ങള്‍ ന്യൂഡല്‍ഹി രാജ്പഥില്‍ പരിശീലനത്തില്‍ | ഫോട്ടോ: മാതൃഭൂമി
ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചു എന്നാരോപിച്ച് കെ.ജി.ഒ.യു. കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മീന്‍കൊത്തി, ഓന്ത് കൊത്തി.... ഓന്തിന്കുഞ്ഞിനെയും കൊത്തിപ്പറക്കുന്ന കരിന്തലയന്‍ മീന്‍കൊത്തി. കേരളത്തില്‍ സ്ഥിരവാസിയാണെങ്കിലും കരിന്തലയനെ വിരളമായേ കാണാറുള്ളൂ. തരംകിട്ടിയാല്‍ എന്തും ഇരയാക്കും. കോഴിക്കോട് എലത്തൂരിന് സമീപത്തുനിന്ന് അനീഷ് എം.സി. പകര്‍ത്തിയ ചിത്രം.
ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ കേരള ഹൗസില്‍ നിന്ന് പുറപ്പെടുന്നു| ഫോട്ടോ:സാബു സ്കറിയ\ മാതൃഭൂമി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ, ടാക്സി ടെംബോ യൂണിയന് (സി.ഐ.ടി.യു.) ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
വനിതാ കര്‍ഷകദിനത്തോടനുബന്ധിച്ച് ഐ.ഡി.ഡബ്ല്യൂ.എഫിന്റെ നേതൃത്വത്തില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ രാജ് ഭവന് മാര്‍ച്ച്| ഫോട്ടോ: ജി. ബിനുലാല്‍\ മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ മഹിളാ സംഘടനകള്‍ സംയുക്തമായി ആലപ്പുഴയില്‍ നടത്തിയ മാര്‍ച്ച്| ഫോട്ടോ: സി.ബിജു\ മാതൃഭൂമി