നിത്യോപയോഗ സാധനങ്ങളുടെ അടിക്കടിയുള്ള വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന ഉപഭോക്തൃ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിയ്ക്കുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
വനാന്തരങ്ങളിലേയും വനാതിർത്തിയിലേയും സെറ്റിൽമെന്റ് കോളനികളിൽ നിവസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റിന്റെ ഭാഗമായി തിരഞ്ഞെടുത്തവർക്കുള്ള നിയമന ശുപാർശ പി.എസ്.സി മെമ്പർ പി.കെ വിജയകുമാർ വഴിക്കടവ് അളക്കൽ കോളനിയിലെ സി. സുധീഷിന് നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂർ ബ്ലോക്കിൽ വഴിക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച മെമ്പറാണ് സി. സുധീഷ് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കോവിഡ് വാക്സിനേഷൻ കേന്ദ്രമായ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് വാക്സിൻ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കോവിഡ് വാക്സിനേഷൻ കേന്ദ്രമായ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കോവിഡ് വാക്സിനേഷൻ കേന്ദ്രമായ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കോട്ടക്കൽ കിഴക്കെ കോവിലകം വക കോഴിക്കോട് ചാലപ്പുറം ശ്രീകൃഷ്ണക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയുടെ കൊടിമരം സ്ഥാപിക്കുന്നു. നേരത്തെ ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിമര പൂജ നടത്തിയതിനു ശേഷമാണ് കൊടിമരം സ്ഥാപിച്ചത് | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കേരളത്തിൽ നിന്നുള്ള കർഷകർ നടത്തിയ ഡൽഹി മാർച്ച് ഹരിയാന - രാജസ്ഥാൻ അതിർത്തിയിൽ സമര സ്ഥലത്ത് എത്തിയപ്പോൾ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കേരളത്തിൽ നിന്നുള്ള കർഷകർ നടത്തിയ ഡൽഹി മാർച്ച് ഹരിയാന - രാജസ്ഥാൻ അതിർത്തിയിൽ സമര സ്ഥലത്ത് എത്തിയപ്പോൾ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂരിൽ നടത്തിയ ധർണ കെ.പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂരിൽ സംയുക്ത കർഷക സമിതിയുടെ സത്യാഗ്രഹ പന്തലിനു സമീപം വെള്ളിയാഴ്ച വൈകീട്ട് നടന്ന കർഷക പ്രതിഷേധ സംഗമത്തിൽ ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണീസ് തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി മോൺ. ക്ലമെന്റ് ലെയ്ഞ്ചൻ കൊടിയേറ്റുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊല്ലം ചന്ദനത്തോപ്പിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ദേശീയപാതയിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം ചന്ദനത്തോപ്പിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അപകടം നടന്ന സ്ഥലം അഗ്നിശമനസേനയെത്തി വൃത്തിയാക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം ചന്ദനത്തോപ്പ് അപകടവുമായി ബന്ധപ്പെട്ട് പോലീസുമായി വാഗ്വാദത്തിൽ ഏർപ്പെട്ട നാട്ടുകാരുമായി കുണ്ടറ സി.ഐ ജയകൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുക്കുന്നവർക്കുള്ള നിരീക്ഷണ മുറി സജ്ജമാക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പിനായി കൊല്ലം വിക്ടോറിയ ആശുപത്രിയിൽ എത്തുന്നവർ സാമൂഹിക അകലം പാലിച്ച് ഇരിക്കാനായി ഇരിപ്പിടങ്ങളിൽ ആർ.എം.ഒ. അനു ജെ. പ്രകാശിന്റെ നേതൃത്വത്തിൽ സ്റ്റിക്കർ പതിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം ലീഗൽ മെട്രോളജി ഭവൻ മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ലീഗൽ മെട്രോളജി ഭവൻ മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
മാതൃഭൂമി സീഡും ന്യൂ കെയർ ഹൈജീൻ പ്രൊഡക്റ്റ്സും ചേർന്ന് സ്കൂൾ കുട്ടികൾക്കായി മാസ്ക് നൽകുന്ന പരിപാടിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജും, ന്യൂ കെയർ ഹൈജീൻ പ്രൊഡക്റ്റ്സ് എം.ഡി സുബാഷ് എ.വി യും ചേർന്ന് നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
എസ്.എൻ.ഡി.പി. വിമോചന സമര മുന്നണി സംഘടിപ്പിച്ച വിമോചന സമര പ്രഖ്യാപനത്തിന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലിൽ എത്തിയ ഗോകുലം ഗോപാലനെ സംഘാടകർ തലപ്പാവണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പൊങ്കലാഘോഷത്തിന്റെ ഭാഗമായി മധുര അവണിയാപുരത്തില് നടന്ന ജല്ലിക്കെട്ട് മത്സരത്തില്‍ നിന്ന് | ഫോട്ടോ: മാതൃഭൂമി
പൊരുതാനുള്ളതാണ് ജീവിതം.... തൊടുപുഴ ജി.വി.എച്ച്.എസ്.എസിന് സമീപം റോഡരുകില്‍ ചെവിത്തോണ്ടി വില്‍ക്കുന്ന 84-കാരനായ പുത്തന്‍പുരയില്‍ ഗോപാലന്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ആരുടെയും മുന്നില്‍ കൈനീട്ടി ജീവിക്കരുതേയെന്ന ഇച്ഛാശക്തിയുടെ പുറത്താണ് ചെമ്പിലും അലുമിനിയത്തിലും നിര്‍മിച്ച ചെവിത്തോണ്ടി ഉണ്ടാക്കി വില്‍പ്പന നടത്താന്‍ കാരണം | ഫോട്ടോ: അജേഷ് ഇടവെട്ടി
തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ആരംഭം കുറിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ആരംഭം കുറിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ നേർച്ചക്കൊടി കെട്ടുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഉത്തരായന്‍ ദിനത്തില്‍ അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്ര ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശുവിനെ പൂജിക്കുന്നു | ഫോട്ടോ: മാതൃഭൂമി
ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലെ സിംഘുവില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ രക്ഷിതാവിനോടൊപ്പം എത്തിയ പഞ്ചാബി ബാലന് | ഫോട്ടോ: മാതൃഭൂമി
ഇൻഫാം ദേശിയ കർഷക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന കർഷക അവകാശ പ്രഖ്യാപന സമ്മേളനം തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ആർമി ദിനത്തിൽ കണ്ണൂർ യുദ്ധ സ്മാരകത്തിൽ വാർ മെമ്മോറിയൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
സംസ്ഥാന ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
സംസ്ഥാന ബജറ്റവതരണത്തിനായി പുറപ്പെടുന്നതിന് മുമ്പ് ധനമന്ത്രി തോമസ് ഐസക് കുടുംബാംഗങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
സംസ്ഥാന ബജറ്റവതരണത്തിനായി പുറപ്പെടുന്നതിന് മുമ്പ് ധനമന്ത്രി തോമസ് ഐസക് കുടുംബാംഗങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
സംസ്ഥാന ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
സംസ്ഥാന ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആലപ്പുഴ ബ്രാഹ്മണ സമൂഹമഠത്തിൽ മകരസങ്ക്രാന്തി ദിനത്തിൽ നടത്തിയ അഷ്ടോത്തര സഹസ്ര നാളീകേരനീരാഞ്ജന വഴിപാട്. ആയിരത്തെട്ടു തേങ്ങ രണ്ടായി ഉടച്ച് 2016 എള്ളുകിഴികളിലാണ് നീരാഞ്ജനം സമർപ്പിച്ചത് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപമുള്ള കേന്ദ്രത്തിൽ എത്തിച്ച കോവിഡ് 19 പ്രതിരോധ വാക്സിൻ ജില്ലാ കളക്ടർ എ.അലക്സാണ്ടർ, ഡി.എം.ഒ ഡോ.എൽ .അനിതകുമാരി എന്നിവർ ഏറ്റുവാങ്ങുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി